ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്ത മത്സരത്തിൽ താരതമ്യേന ഭേദപ്പെട്ട ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലാണ് കളി പുരോഗമിക്കുന്നത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ച് കുറച്ചുകൂടി ബാറ്റ്സ്മാൻമാരെ തുണക്കുന്ന പിച്ചാണ് ഡൽഹിയിലേത്.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ആധികാരികമായി ജയിച്ചിരുന്നു. ഉസ്മാൻ ഖ്വാജയുടെ മികച്ച മാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയിലേക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ജഡേജയുടെ പന്തിൽ പുറത്തായി. ഇന്ത്യക്കായി ഇതുവരെ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. ജഡേജയും രണ്ടു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ചേതശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരമാണ് ഇത് എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിലുണ്ട്. മത്സരത്തിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് ഓടിവരുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ട് ഇവരെ പുറത്താക്കുകയാണ് പതിവ്. ആരാധകരുടെ പ്രിയ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ കളിക്കാരെ കാണാൻ സെക്യൂരിറ്റി മറികടന്ന് കാണികൾ ഗ്രൗണ്ടിൽ എത്താറുണ്ട്.
ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇന്ന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഡ്രിങ്ക്സ് ബ്രേക്കിന്റെ സമയത്ത് കാണികളിൽ ഒരു വിരുതൻ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. ഇയാളെ ബലംപ്രയോഗിച്ച് പുറത്തുകൊണ്ടുപോകാൻ ഒരുങ്ങി. അപ്പോൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി അയാളെ ഉപദ്രവിക്കരുത് എന്ന് സെക്യൂരിറ്റി ജീവനക്കാരുടെ അടുത്ത് പറയുന്നുണ്ടായിരുന്നു. കാണികളിൽ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ ഈ നല്ല മനസ്സും സെക്യൂരിറ്റി ജീവനക്കാരുടെ ആരാധകന്റെയും വീഡിയോ ദൃശ്യം കാണാം.