ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ന്യൂഡൽഹിയിൽ പുരോഗമിക്കുകയാണ്. ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 263 റൺസ് നേടിയിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു മികച്ച രീതിയിലാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ബാറ്റ് ചെയ്തത്.
ഓസ്ട്രേലിയക്കായി ഉസ്മാൻ ഖ്വാജാ ആദ്യ ഇന്നിങ്ൻസിൽ 81 റൺസ് നേടി. പീറ്റർ ഹാൻസ്കോമ്പ് 72 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. മികച്ച രീതിയിൽ ആയിരുന്നു ഇന്ത്യൻ സ്പിൻ ബോളർമാർ പന്തെറിഞ്ഞത്. ഓസ്ട്രേലിയക്കായി ഹാൻസ്കോമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ട് 200 റൺസ് നടക്കുന്നതിൽ നിർണായകമായി.
മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർ രാഹുൽ പതിവുപോലെ പരാജയപ്പെട്ടു. ഓസ്ട്രേലിയ ഉയർത്തിയ സ്കോറിന് അടുത്ത് പോലും എത്തുമെന്ന് ഇന്ത്യൻ മുൻവിര ബാറ്റ്സ്മാൻമാരുടെ പ്രകടനം തോന്നിപ്പിച്ചില്ല എങ്കിലും അക്സർ പട്ടേലും രവിചന്ദ്രൻ അശ്വിനും ഇന്ത്യയെ കരകയറ്റി. ഇവർ രണ്ടുപേരും ചേർന്ന് ഇന്ത്യൻ ടോട്ടൽ 262 എത്തിച്ചു. അതുകൊണ്ടുതന്നെ ഒരു റൺ ലീഡ് മാത്രമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും നന്നായി ബാറ്റ് ചെയ്തു.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഇന്നലെ മികച്ച രീതിയിൽ ബാറ്റ് ചെയ്തുവെങ്കിലും ഇന്ന് തകർന്നടിയുകയാണ്. ഇന്ത്യൻ സ്പിൻ ബോളർമാരായ അശ്വിനും ജഡേജയും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഇന്ന് ഓസ്ട്രേലിയയുടെ ബാറ്റ്സ്മാൻ ആയ ട്രാവിസ് ഹെഡ് പുറത്തായി. ഇന്നലെ മികച്ച രീതിയിൽ ആയിരുന്നു ഹെഡ് ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷേ ഇന്ന് മത്സരം തുടങ്ങിയ ഉടനെ തന്നെ അശ്വിൻ ഹെഡിനെ പുറത്താക്കി. ഇതോടെ ഓസ്ട്രേലിയൻ വിക്കറ്റുകൾ തുരുതുരാ വീണു തുടങ്ങി.
ഇന്ന് അശ്വിൻ ഓസ്ട്രേലിയയുടെ തുറുപ്പു ചീട്ടായ സ്റ്റീവ് സ്മിത്തിനെ അനായാസം പുറത്താക്കി. അശ്വിൻ എറിഞ്ഞ പന്ത് സ്മിത്ത് സ്വീപ്പിന് ശ്രമിക്കുകയായിരുന്നു. പക്ഷേ ബോള് ബാറ്റിൽ അടുത്ത് പോലും കിട്ടാതെ കാലിലു കൊണ്ടു. അമ്പയർ എൽ ബി ഡബ്ല്യു വിധിക്കുകയും ചെയ്തു. സ്മിത്ത് റിവ്യൂ ചെയ്തെങ്കിൽ ഔട്ടാണ് എന്ന് റീപ്ലേയിൽ വ്യക്തമായി. സ്മിത്തിന്റെ ഈ പുറത്താക്കലിന്റെ വീഡിയോ ദൃശ്യം കാണാം.