ഇപ്പോൾ കുറച്ചു ഐ സി സി ടൂർണമെന്റുകളിയിലായി ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ സ്വഭാവമാണല്ലോ പടിക്കൽ കലം ഉടക്കൽ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ തവണ വിജയ പ്രതീക്ഷ നൽകിയ ശേഷം തോൽവിയിലേക്ക് കൂപ്പിക്കുത്തുന്നത്. ഇപ്പോൾ അവസാനിച്ച വനിതാ ട്വന്റി ട്വന്റി ലോകകപ്പ് സെമി ഫൈനലിലും കാര്യങ്ങൾ പഴയത് പോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത് .
വിജയ പ്രതീക്ഷ നൽകിയ ശേഷം പരാജയത്തിലേക് ഇന്ത്യൻ ടീം കൂപ്പ് കുത്തുകയാണ് ചെയ്തത് . ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർഭാഗ്യകാര്യമായ റൺ ഔട്ട് തന്നെയാണ് ഈ മത്സരത്തിൽ വഴി തിരിവായതും.ഇന്ത്യൻ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. നാലാമത്തെ പന്ത്. സ്വീപ് ചെയ്തു കൗർ ഡബിളിന് വേണ്ടി ഓടുന്നു. എന്നാൽ നിർഭാഗ്യ വശാൽ ക്രീസിന് തൊട്ട് മുന്നിൽ വെച്ച് കൗറിന്റെ ബാറ്റ് സ്റ്റക്ക് ആവുന്നു.അവസരം മുതലെടുത്ത ഓസ്ട്രേലിയ കീപ്പർ അലിസ്സ ഹീലി സ്റ്റമ്പ് തെറിപ്പിക്കുന്നു.34 പന്തിൽ 52 റൺസാണ് കൗർ സ്വന്തമാക്കിയത്.
ഇത്തരത്തിൽ പുറത്തായത്തിന്റെ സകല വിഷമവും കൗറിൽ കാണാമായിരുന്നു. ബാറ്റ് വലിച്ചു എറിഞ്ഞു തന്നെ തന്റെ അരിശം കൗർ തീർത്തു.2019 ലോകക്കപ്പിൽ ധോണിയേ പുറത്താക്കിയ ഗുപ്റ്റിലിനെ പോലെ തന്നെയാണ് ഈ ഒരു സംഭവത്തെ ഇന്ത്യൻ ചരിത്രത്തിൽ രേഖപെടുത്തുക.മത്സരത്തിൽ ഇന്ത്യ 5 റൺസിന് തോറ്റു.നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകയായിരുന്നു.ഓസ്ട്രേലിയ ബാറ്റർമാർ എല്ലാം അവസരത്തിന് ഒത്തു ഉയർന്നു. ഇന്ത്യയുടെ മോശം ഫീൽഡിങ് കൂടിയായതോടെ ഓസ്ട്രേലിയ 172 റൺസിലെത്തി. ജെമ്മിമയും കൗറും ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഓസ്ട്രേലിയുടെ മുന്നിൽ അതി മതിയാവാതെ വന്നു.5 റൺസ് അകലെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങൾ സ്വപ്നമായി തന്നെ അവസാനിച്ചു.