ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ജയത്തോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു,
ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ മിച്ചൽ മാർഷ് (81) ഒഴികെ മറ്റ് ആർക്കും ഓസീസ് നിരയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 188 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ട് ആവുകയും ചെയ്തു, 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും, 2 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു.
ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെയും തുടക്കം തകർച്ചയോടെ ആയിരുന്നു, മിച്ചൽ സ്റ്റാർക്ക് ഇന്ത്യൻ മുൻ നിരയെ തകർത്തപ്പോൾ 39/4 എന്ന നിലയിൽ ഇന്ത്യ തോൽവി മുന്നിൽ കണ്ടു, എന്നാൽ കെ.എൽ രാഹുൽ 75* ജഡേജയെ 45* കൂട്ട് പിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു,
ആറാം വിക്കറ്റിൽ രാഹുലും ജഡേജയും ചേർന്ന് 108 റൺസിന്റെ അപരാജിത കൂട്ട്കെട്ട് പടുത്തുയർത്തി, ഇന്ത്യൻ വിജയത്തിന്റെ അടിത്തറ ആയത് ഈ കൂട്ടുകെട്ട് ആയിരുന്നു, ബോൾ കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ജഡേജ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മത്സരത്തിൽ മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ നോ ബോൾ എറിഞ്ഞതിന് ഹാർദിക്കിന് ഫ്രീ ഹിറ്റ് ലഭിക്കുന്നു, എന്നാൽ അത് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ ഹാർദിക്കിന് സാധിച്ചില്ല, പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് സ്റ്റോയിനിസ് എറിഞ്ഞ സ്ലോ ബോൾ വേണ്ട വിധത്തിൽ കണക്ട് ചെയ്യാൻ പറ്റാതെ ആ ഫ്രീ ഹിറ്റ് വെറും സിംഗിംളിൽ കലാശിക്കുന്നു, ഡ്രസ്സിംഗ് റൂമിൽ ഇരിക്കുകയായിരുന്ന കോഹ്ലി ഈ ഫ്രീ ഹിറ്റ് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തത്തിൽ ഏറെ നിരാശയോടെയാണ് കാണപ്പെട്ടത്.