വിരാട് കോഹ്ലി ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണെന്നത് നമ്മുക്ക് എല്ലാർക്കും അറിയാവുന്ന വസ്തുതയാണ്. മാത്രമല്ല തന്റെ ആക്രമണ സ്വഭാവം കൊണ്ട് തന്നെ പല വിമർശനങ്ങൾ അയാൾ നേരിട്ടുണ്ട്. പണ്ട് മുതലെ ഗംഭീറുമായി ഉരസിയതും കഴിഞ്ഞ ദിവസം നടന്ന ഐ പി എൽ മത്സരത്തിൽ ഗംഭീറുമായി വീണ്ടും ഉരസിയതും ഇതിന് എല്ലാം തെളിവാണ്.
എന്നാൽ കളിക്കളത്തിന് അകത്തും പുറത്തും തികച്ചും ബഹുമാനപൂർവമായി കാര്യങ്ങൾ എന്നും കോഹ്ലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏകദിന ലോകക്കപ്പിന് ഇടയിൽ സ്റ്റീവ് സ്മിത്തിനെ കൂവി വിളിച്ച കാണികളോട് കയ്യടിക്കാൻ പറഞ്ഞതും റിഷബ് പന്തിനെ കൂവി വിളിച്ച കേരളത്തിലെ കാണികളെ കൊണ്ട് അവൻ വേണ്ടി കയ്യടിക്കാൻ പറഞ്ഞതും എല്ലാം ഇതിന് തെളിവാണ്. ഇപ്പോൾ അത്തരത്തിൽ ഒള്ള ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ന് വിരാട് കോഹ്ലി ഭാഗമായിട്ടുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. കോഹ്ലിയുടെ സ്വന്തം നാടാണ് ഡൽഹി. അത് കൊണ്ട് തന്നെ ഡൽഹിയിലേക്കുള്ള വരവ് കോഹ്ലിക്ക് എന്നും പ്രിയമേറിയതാണ്.ഈ തവണ മത്സരത്തിന് മുന്നോടിയായി തന്റെ ബാല്യകാല പരിശീലകനെ കോഹ്ലി കാണുകയും തുടർന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുന്ന കാഴ്ചയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.