ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എൽ ക്ലാസ്സിക്കോ എന്ന് അറിയപ്പെടുന്ന പോരാട്ടമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടുന്നത്. മുംബൈ ഇന്ത്യൻസ് അഞ്ചു കിരീടങ്ങളും ചെന്നൈ സൂപ്പർ കിംഗ്‌സ് നാല് കിരീടങ്ങൾ നേടിയത് കൊണ്ട് മാത്രമല്ല ഇത്തരത്തിൽ ഈ മത്സരത്തിൽ ഈ പേര് നൽകിയത്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഐക്കണിക്ക് മത്സരങ്ങൾ തന്നെയാണ് ഉടൽ എടുക്കുന്നത്.
ഇരു ടീമുകളുടെ ക്യാപ്റ്റൻമാരും ഈ മത്സരത്തിന് ആവേശം നൽകുന്നു. ഇരുവരുടെയും നേതൃത മികവ് പല തവണ പുറത്ത് വന്നിട്ടുള്ളത്. ഇപ്പോൾ അത്തരത്തിലുള്ള ഒരു കാഴ്ചയാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിലും സംഭവിച്ചിരിക്കുന്നത്. സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത മികവ് തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
മുംബൈ ഇന്ത്യൻസ് വേണ്ടി നായകൻ രോഹിത് ശർമ ബാറ്റ് ചെയ്യുകയാണ്.സ്വിങ് ബൗളേറായ ദീപക് ചാഹാറാണ് ചെന്നൈക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.രോഹിത് ശർമ ബാറ്റ് ചെയ്യുമ്പോൾ ആദ്യ പന്തുകളിൽ ധോണി കീപ്പിങ് സ്റ്റമ്പിന് ദൂരെയാണ് നിന്നത്. എന്നാൽ സ്വിങ് ബൗളേർമാരെ മുൻപോട്ട് കേറി ബാറ്റ് വീശാനും രോഹിത്തിന് കഴിയുമെന്ന് അറിയുന്ന ധോണി സ്റ്റമ്പിന് തൊട്ട് പിറകിൽ കീപ് ചെയ്യാൻ എത്തുന്നു. ഫലമോ തൊട്ട് അടുത്ത പന്തിൽ സ്കൂപ്പിന് ശ്രമിച്ചു രോഹിത് ഡഗ് ഔട്ടിലേക് തിരകെ മടങ്ങുന്നു.മത്സരത്തിൽ ചെന്നൈ 6 വിക്കറ്റിന് വിജയിച്ചു.