Categories
Uncategorized

മലയാളി ഇങ്ങനെ ആണ് പകരം വീട്ടുക ,സിക്സ് അടിച്ച റസ്സലിനെ അടുത്ത ബോളിൽ പുറത്താക്കി മലയാളി താരം ആസിഫ് :വീഡിയോ കാണാം

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്നത്തെ ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ റോയൽസ് നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ നിരയിൽ പരുക്ക് ഭേദമായി പേസർ ട്രെന്റ് ബോൾട്ട് ടീമിൽ മടങ്ങിയെത്തി. മലയാളി താരം കെ എം ആസിഫും ടീമിൽ ഇടംനേടി.

മത്സരത്തിൽ ഓപ്പണർമാരായ ജേസൺ റോയിയേയും ഗുർബാസിനെയും മടക്കിയ പേസർ ട്രെന്റ് ബോൾട്ട് രാജസ്ഥാന് മികച്ച തുടക്കം നൽകി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ നിതിഷ് റാണയും വെങ്കടേഷ്‌ അയ്യരും ചേർന്ന് അവരെ കരകയറ്റി. റാണ 17 പന്തിൽ 22 റൺസെടുത്തു മടങ്ങിയെങ്കിലും അയ്യർ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കി. റാണയുടെ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാൽ 184 വിക്കറ്റുകളോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറി.

തുടർന്ന് എത്തിയത് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ആയിരുന്നു. ചഹലിന്റെ പന്തുകൾ ശ്രദ്ധാപൂർവം നേരിട്ട അദ്ദേഹം വിക്കറ്റ് കളയാതെ കാത്തു. അതിനുശേഷം പതിനാലാം ഓവർ എറിയാൻ എത്തിയത് മലയാളി പേസർ ആസിഫ്. ആസിഫ് എറിഞ്ഞ രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് പായിച്ച അദ്ദേഹത്തെ, മൂന്നാം പന്തിൽ അശ്വിന്റെ കൈകളിൽ എത്തിച്ച് ആസിഫ് പകരംവീട്ടി. രാജസ്ഥാൻ ജേഴ്സിയിൽ ആസിഫിന്റെ ആദ്യ വിക്കറ്റ് നേട്ടമാണ് ഇത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 3-0-15-0, 4-0-54-0 എന്നിങ്ങനെ പ്രകടനം നടത്തിയ അദ്ദേഹത്തിന് പിന്നീട് ഇന്നാണ് അവസരം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *