Categories
Uncategorized

കലിപ്പ് അതിരുവിട്ട് ജോസേട്ടൻ ,പിഴയിട്ട് അമ്പയർ ,കാരണമായത് ഈ പ്രവർത്തി ,വീഡിയോ കാണാം

ഇന്നലെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയെ 9 വിക്കറ്റിന് കീഴടക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ വെറും 13.1 ഓവറിൽ കേവലം ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

98 റൺസോടെ പുറത്താകാതെ നിന്ന ഓപ്പണർ യശസ്വി ജെയ്സ്വാളും 48 റൺസോടെ പുറത്താകാതെ നിന്ന നായകൻ സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. ബോളിങ് സമയത്ത് നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ചഹാലും തിളങ്ങി. മത്സരത്തിൽ രണ്ട് റെക്കോർഡുകളും പിറന്നിരുന്നു. ചഹാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായപ്പോൾ, ജെയ്സ്വാൾ വെറും 13 പന്തിൽ അർദ്ധസെഞ്ചുറി തികച്ച് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടവും പൂർത്തിയാക്കി.

അതിനിടെ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലർക്ക് ഐപിഎൽ അധികൃതർ പിഴ ചുമത്തിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമുള്ള ലെവൽ ഒന്ന് കുറ്റമാണ് ബട്ട്‌ലർ ചെയ്തതായി ഐപിഎൽ കൗൺസിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള പിഴയായി മാച്ച് ഫീയുടെ 10% ബട്ട്‌ലർ ഒടുക്കണം. പൂജ്യത്തിന് റൺഔട്ടായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന സമയത്ത് നിരാശയിൽ ബൗണ്ടറി കുഷ്യൻ അടിച്ചുതെറിപ്പിച്ചാണ് ബട്ട്ലർ രോഷം തീർത്തത്. ഇതാണ് പിഴയ്ക്ക്‌ കാരണമായതെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *