വർഷങ്ങൾക് ശേഷം ഒരു ഐ സി സി ട്രോഫി എന്നാ ഇന്ത്യയുടെ ലക്ഷ്യത്തിന് വീണ്ടും തിരച്ചടികൾ ഏൽക്കുന്നതാണ് ഓവലിൽ കാണുന്ന കാഴ്ച. രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഹെഡിന്റെയും സ്മിത്തിന്റെയും സെഞ്ച്വറി മികവിൽ ഓസ്ട്രേലിയ മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിന് ഇന്ത്യ തകർച്ചയിലേക്ക് കൂപ്പിക്കുത്തുന്ന കാഴ്ച ഇന്ത്യൻ ആരാധകർ വളരെ വേദനയോടെയാണ് കാണുന്നത്.
നായകൻ രോഹിത് ശർമയുടെ ഗില്ലും പൂജാരയും കോഹ്ലിയും നിരാശപെടുത്തി. ഗില്ലും പൂജാരയും സ്റ്റമ്പിന് നേരെ വന്ന പന്ത് ലീവ് ചെയ്തു ബൗൾഡ് ആയതാണെന്നുള്ളത് വേദനപിക്കുന്ന മറ്റൊരു വസ്തുതയാണ്. എന്നാൽ വിരാട് കോഹ്ലി സ്റ്റാർക്കിന്റെ ഒരു അൺ പ്ലേയബിൾ ഡെലിവറിയിലാണ് പുറത്തായത്.ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്നാ നിലയിൽ പതറുകയാണ്. സ്റ്റാർക്കാണ് ഓസ്ട്രേലിയ ബൗളേർ. വിരാട് കോഹ്ലി ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുകയാണ്.
ഓവറിലെ രണ്ടാമത്തെ പന്ത്, ഒരു ഓഫ് സ്റ്റമ്പ് ലൈനിൽ ഒരു ഡെലിവറി. കോഹ്ലി ഫ്രണ്ട് ഫുട്ടിൽ പ്രതിരോധിക്കാൻ പോകുന്നു.എന്നാൽ കോഹ്ലിക്ക് പിഴക്കുന്നു. ബോൾ എഡ്ജ് എടുക്കുന്നു.നേരെ സ്ലിപ്പിലേക്ക്, സ്ലിപ്പിൽ സ്റ്റീവ് സ്മിത്ത് അതിമനോഹരമായ ഒരു ഓവർ ഹെഡ് ക്യാച്ച് പിടിക്കുന്നു.31 പന്തിൽ 14 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.രണ്ട് ഫോറും കോഹ്ലി സ്വന്തമാക്കിയിരുന്നു.