തുടർച്ചയായി രണ്ടാം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും ഇന്ത്യ പതറുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്. തൊട്ടത് എല്ലാം രോഹിത് ശർമക്കും സംഘത്തിനും പിഴക്കുകയാണ്. ബൗളിംഗ് നിര നിറം മങ്ങിയപ്പോൾ സ്മിത്ത് ഹെഡും ഓസ്ട്രേലിയേ മികച്ച സ്കോറിൽ എത്തിച്ചു. ഇന്ത്യൻ ബാറ്റർമാർ അതെ രീതിയിൽ തിരിച്ചു അടിക്കുമെന്ന് കരുതി.
പക്ഷെ സ്റ്റാർക്കും കമ്മിൻസും ബോളണ്ടും അടങ്ങിയ ബൗളിംഗ് നിര ഓസ്ട്രേലിയ ബാറ്റർമാർ നൽകിയ ഊർജം മുതലെടുത്തു ബൗൾ ചെയ്തത്തോടെ ഇന്ത്യൻ മുൻ നിര തകർന്നു. നേരെ വന്ന പന്തുകൾ പോലെ ലീവ് ചെയ്തു ഗില്ലും പൂജാരയും ബൗളേഡായി മടങ്ങിയ കാഴ്ച തീർത്തും വേദനജകമായിരുന്നു.ഭാഗ്യ ദേവതകൾ ഇന്ത്യക്ക് ഒപ്പമില്ലെന്ന് കരുതിയേടത് ഇന്ത്യക്ക് ഭാഗ്യം തുണക്കുകയാണ്.
ടീമിൽ നിന്ന് പുറത്തായ ശേഷം മികച്ച ഡോമീസ്റ്റിക് സീസണും ഐ പി എല്ലും കഴിഞ്ഞു വരുന്ന രഹനേ. ഇന്ത്യയുടെ മികച്ച ബാറ്റർമാരിൽ ഒരാൾ.ഇന്ത്യൻ ഇന്നിങ്സിന്റെ 22 മത്തെ ഓവറിലെ അവസാനത്തെ പന്തിൽ കമ്മിൻസിന് മുന്നിൽ വിക്കറ്റിന് മുമ്പിൽ കുടങ്ങുന്നു.രഹനെ റിവ്യൂ കൊടുക്കുന്നു. ഭാഗ്യം എന്ന് തന്നെ പറയട്ടെ ഓസ്ട്രേലിയ നായകൻ എറിഞ്ഞ ആ പന്ത് നോ ബോൾ ആയിരുന്നു.ഉറപ്പായും ലഭിക്കേണ്ടേ ഒരു വിക്കറ്റ് ഓസ്ട്രേലിയ നായകൻ നഷ്ടമാകുന്നു.ഇന്ത്യക്ക് ആകട്ടെ ഭാഗ്യം തുണക്കുന്നു.