Categories
Cricket Latest News

ഞാനും ഉണ്ടടോ ടീമിൽ ! സുന്ദർ ഔട്ടയപ്പോൾ കളി തീർന്നെന്ന് കരുതി കൈ കൊടുത്ത് ന്യൂസിലാൻ്റ് താരങ്ങൾ ; വീഡിയോ കാണാം

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ സാന്നിധ്യത്തിൽ ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിന് വിജയത്തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തപ്പോൾ ഇന്ത്യയുടെ മറുപടി 9 വിക്കറ്റിന് 155 റൺസിൽ ഒതുങ്ങി. ഓപ്പണർമാരായ ഡെവൺ കോൺവേ(52), ഫിൻ അലൻ(35), ഓൾറൗണ്ടർ ഡാരിൽ മിച്ചൽ(59*) എന്നിവർ കിവീസ് നിരയിൽ തിളങ്ങി. 3 ഫോറും 5 സിക്സും പറത്തിയ മിച്ചലാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 3.1 ഓവറിൽ 15 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായിരുന്നു. ഗിൽ(7), കിഷൻ(4), രാഹുൽ ത്രിപാഠി(0) എന്നിവർ സ്കോറർമാർക്ക് അധികം പണിയുണ്ടാക്കാതെ വേഗം മടങ്ങിയപ്പോൾ നാലാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ പാണ്ഡ്യയും സൂര്യകുമാർ യാദവും ചേർന്നാണ് 68 റൺസ് കൂട്ടുകെട്ടോടെ ഇന്ത്യയെ കരകയറ്റിയത്. 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത പാണ്ഡ്യയും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി.

ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും ധീരതയോടെ ബാറ്റ് വീശിയ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ഇന്ത്യയുടെ പരാജയഭാരം കുറച്ചു എന്നുപറയാം. 28 പന്തിൽ നിന്നും 5 ഫോറും 3 സിക്സും അടക്കം പറത്തി തന്റെ കന്നി ട്വന്റി ട്വന്റി അർദ്ധസെഞ്ചുറി നേടിയ ശേഷമാണ് അദ്ദേഹം അവസാന ഓവറിലെ അഞ്ചാം പന്തിൽ മടങ്ങിയത്.

അതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു എന്നു കരുതിയ ന്യൂസിലൻഡ് താരങ്ങൾ പരസ്പരം കൈകൊടുക്കാൻ ആരംഭിച്ചു. എങ്കിലും ഇന്ത്യയുടെ ഒൻപതാമത്തെ വിക്കറ്റ് ആയിരുന്നു അത്. പേസർ ഉമ്രാൻ മാലിക് ബാറ്റ് ചെയ്യാൻ ഇറങ്ങാൻ ബാക്കിയുണ്ടായിരുന്നു. ഒരു പന്ത് ശേഷിക്കെ ക്രീസിലെത്തിയ അദ്ദേഹം കണ്ണുംപൂട്ടി ഒരു ഷോട്ട് കളിച്ചപ്പോൾ പന്ത് എഡ്ജ് എടുത്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പോയി ബൗണ്ടറി കടന്നു. പോരാത്തതിന് എക്സ്പ്രസ് പേസർ ലോക്കി ഫെർഗൂസൻ എറിഞ്ഞ പന്ത് കൂടിയായിരുന്നു. എങ്കിലും ഒടുവിൽ ന്യൂസിലാന്റിന് 21 റൺസ് ജയം.

വീഡിയോ :

Categories
Cricket

റാഞ്ചിയുടെ സൂപ്പർ സ്റ്റാർ ധോണിയുടെ മുന്നിൽ വെച്ച് റാഞ്ചിയുടെ അപ്പ് കമിങ് സൂപ്പർ സ്റ്റാർ ഇഷാൻ കിഷൻ്റെ കിടിലൻ റൺ ഔട്ട് : വീഡിയോ

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനു ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുത്തു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ ഡെവൺ കോൺവേയുടെയും ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെയും ഇന്നിംഗ്സുകൾ അവർക്ക് നിർണായകമായി. മറ്റൊരു ഓപ്പണർ ഫിൻ അലൻ 35 റൺസും എടുത്തു. ഇന്ത്യക്കായി സ്പിന്നർ വാഷിങ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കിടിലൻ ഡയറക്ട് ത്രോയിൽ ഒരു റൺഔട്ട് നേടിയിരുന്നു. പേസർ അർഷദീപ് സിംഗ് എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അഞ്ചാം പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡരിൽ മിച്ചൽ. പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ പാഡിൽ തട്ടി പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയി. ഞൊടിയിടയിൽ സിംഗിൾ നേടാനായി ന്യൂസിലൻഡ് താരങ്ങൾ കുതിച്ചു.

എങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന അപകടകാരിയായ ഫിനിഷർ മൈക്കൽ ബ്രെയിസ്വെൽ ക്രീസിലെത്തും മുൻപേ, തന്റെ ഇടതുവശത്ത് നിന്ന് പന്തെടുത്ത് കിഷൻ അതിവേഗം വിക്കറ്റിൽ എറിഞ്ഞ് കൊള്ളിക്കുകയായിരുന്നു. തുടർന്ന് ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടുമ്പോൾ തന്റെ ചൂണ്ടുവിരൽ ഉയർത്തി വിക്കറ്റ് തന്നെയാണെന്ന കിഷന്റെ സിഗ്നൽ വളരെ ശരിയാണെന്ന് റീപ്ലേയിൽ തെളിഞ്ഞു.

വീഡിയോ :

Categories
Cricket Latest News

ഗ്രൗണ്ടിൽ പെട്ടന്ന് ധോണി…ധോണി എന്നുള്ള ആർപ്പുവിളികൾ ,നോക്കുമ്പോൾ ഗാലറിയിൽ ഇരുന്നു കൈ കാണിക്കുന്ന ധോണി ;വീഡിയോ കാണാം

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാന്ധ്യ ബൗളിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ വിശ്വാസം തെറ്റ് ആണെന്ന് കിവിസ് ബാറ്റർ ഫിൻ അല്ലൻ തെളിയിച്ചു. എന്നാൽ സുന്ദർ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ഒരു ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരകെ കൊണ്ട് വന്നു.

എന്നാൽ മത്സരത്തിന്റെ ആവേശത്തിന് ഇടയിൽ പെട്ടെന്ന് ധോണി ധോണി എന്നാ ആർപ്പുവിളികൾ. ധോണിയുടെ നാടായ റാഞ്ചിയിലാണ് ഈ മത്സരം നടക്കുന്നത് എന്നത് കൊണ്ട് തന്നെ ധോണിയും ഭാര്യ സാക്ഷിയും മത്സരം കാണാൻ വന്നിട്ടുണ്ടായിരുന്നു.അത് കൊണ്ട് തന്നെ ധോണിയേ ഗാലറിയിൽ കണ്ട ഉടനെ തന്നെ ധോണി ധോണി എന്നാ ആർപ്പുവിളികൾ സ്റ്റേഡിയത്തിൽ എങ്ങും മുഴുങ്ങി.ധോണിയാകട്ടെ ഗാലറിയിലിരുന്ന തന്റെ ആരാധകരെ കൈ പൊക്കി കാണിച്ചു അഭിവാദ്യം ചെയ്തു.

കഴിഞ്ഞ ദിവസം ധോണി മത്സരത്തിന് മുന്നേ പരിശീലനം നടത്തിയ ഇന്ത്യൻ ടീമിനെ ഇതേ സ്റ്റേഡിയത്തിൽ വെച്ച് തന്നെ വന്ന് കണ്ടിരുന്നു.സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെത്തിയാണ് ധോണി തന്റെ മുൻ സഹതാരങ്ങളെ കണ്ടത്.ഇന്ത്യൻ ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിൽ ഒരു പവിലിയനും ഈ സ്റ്റേഡിയത്തിൽ നിർമിച്ചിട്ടുണ്ട്.

വീഡിയോ :

Categories
Cricket Latest News

പിടിച്ച സുന്ദർ വരെ അമ്പരന്നു പോയി !പറക്കും റിട്ടേൺ ക്യാച്ചുമായി സുന്ദർ; വീഡിയോ കാണാം

റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ എത്തുന്നത്. പരമ്പരയ്ക്ക്‌ മുൻപ് ഏകദിന റാങ്കിംഗിൽ ഒന്നാമതായിരുന്ന കിവീസിനെ പിന്തളളി ഇന്ത്യ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ട്വന്റി ട്വന്റി റാങ്കിംഗിൽ നേരത്തെത്തന്നെ ഒന്നാമത് നിൽക്കുന്ന ടീം ഇന്ത്യ, അതിനൊത്ത പ്രകടനം ഈ പരമ്പരയിൽ കാഴ്ചവെക്കാൻ ശ്രമിക്കും.

ഏകദിന ലോകകപ്പ് വർഷമായതിനാലും ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ഉള്ളതുകൊണ്ടും സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരൊന്നും ട്വന്റി ട്വന്റി പരമ്പരയിൽ കളിക്കുന്നില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. ന്യൂസിലൻഡ് നിരയിലും പല പ്രമുഖ താരങ്ങളും കളിക്കുന്നില്ല. സ്പിന്നർ മിച്ചൽ സന്റ്നറാണ് അവരെ നയിക്കുന്നത്.

മത്സരത്തിൽ ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദർ മികച്ചൊരു റിട്ടേൺ ക്യാച്ച് എടുത്തിരുന്നു. നാലോവറിൽ 37 റൺസുമായി ഭേദപ്പെട്ട തുടക്കം ലഭിച്ച അവരെ ഒരോവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ സുന്ദർ പ്രതിസന്ധിയിലാക്കി. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ സിക്സ് നേടിയ ഫിൻ അലനെ(35), രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ സൂര്യയുടെ കൈകളിൽ എത്തിച്ച അദ്ദേഹം അവസാന പന്തിലാണ് നാല് പന്ത് നേരിട്ട മാർക്ക് ചാപ്മാനെ സംപൂജ്യനായി മടക്കിയത്. തന്റെ വലത്തു വശത്തേക്ക് ഡൈവ് ചെയ്താണ് പന്ത് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയത്.

വീഡിയോ :

https://twitter.com/cric24time/status/1618974646896070658?s=20&t=E8MKkolYX1MKP1yp7928Gw
Categories
Cricket Latest News

സാറക്ക് സുഖം ആണോ എന്ന് കാണികൾ , ചിരി അടക്കാൻ ആവാതെ കോഹ്‌ലിയും ; വൈറൽ വീഡിയോ കാണാം

90 റൺസിന്റെ ആധികാരികജയത്തോടെ ന്യൂസിലാന്റിന് എതിരായ മൂന്നുമത്സര ഏകദിനപരമ്പര ഇന്നലെ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇൻഡോറിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ രോഹിത് ശർമ്മയുടെയും ഗില്ലിന്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിനായി ഓപ്പണർ ഡെവൺ കോൺവേ സെഞ്ചുറി നേടിയെങ്കിലും മറ്റുള്ള താരങ്ങളുടെ പിന്തുണ ലഭിക്കാതിരുന്നതോടെ 41.2 ഓവറിൽ 295 റൺസിന് അവർ ഓൾഔട്ട് ആകുകയായിരുന്നു.

10 പന്തുകളുടെ ഇടവേളയിൽ
മൂന്ന് വിക്കറ്റ് വീഴ്ത്തി ന്യൂസിലൻഡ് മധ്യനിര തകർക്കുകയും നേരത്തെ ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 17 പന്തിൽ 25 റൺസ് നേടുകയും ചെയ്ത ഓൾറൗണ്ടർ ശർദൂൽ താക്കൂർ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയിൽ 208, 40*, 112 എന്നിങ്ങനെ സ്കോർ ചെയ്ത് ആകെ 360 എടുത്ത്, ഒരു മൂന്നുമത്സര ഏകദിനപരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡിൽ പാക്ക് നായകൻ ബാബർ അസമിന് ഒപ്പമെത്തുകയും ചെയ്ത യുവതാരം ശുഭ്മൻ ഗിൽ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിനിടെ ഗിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്ന സമയത്ത് കാണികൾ ചെയ്ത രസകരമായ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ” ഞങ്ങളുടെ ചേട്ടത്തിയമ്മക്ക്‌ സുഖമാണോ?.. സാറ ചേച്ചിക്ക് സുഖമാണോ?…” എന്നൊക്കെ ആയിരുന്നു ഹിന്ദിയിൽ ഒരേ താളത്തിൽ കാണികൾ ആർപ്പുവിളിച്ചത്. സച്ചിൻ ടെണ്ടൽക്കറുടെ മകൾ സാറയുമായി ഗിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ്.

https://twitter.com/Prisha__Kaur/status/1618112527027826689?t=RdXEsISrOp0j5dVz8fEsFQ&s=19

മാത്രമല്ല, കുറച്ചു കാലമായി ബോളിവുഡ് താരം സാറ അലി ഖാനെ, ഗിൽ ഡേറ്റ് ചെയ്യുന്നു എന്നുള്ള ഒരു പ്രചരണവുമുണ്ട്. ഇതിൽ സത്യം എന്താണെന്ന് ഗിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും മത്സരങ്ങളായി ഗിൽ ബൗണ്ടറി ലൈനിൽ വരുമ്പോളോക്കെ കാണികൾ സാറ.. സാറ.. എന്ന് വിളിക്കുന്നത് പതിവായിരിക്കുകയാണ്. അതിനിടെ ഇന്നലെ ആ സമയത്ത് വിരാട് കോഹ്‌ലി ഇത് കണ്ട് ചിരിയടക്കാൻ പാടുപെടുന്ന ഒരു വീഡിയോയും വൈറൽ ആയിട്ടുണ്ട്. കാണികളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കോഹ്‌ലി, അവരോട് അത് തുടരാൻ കൈകൊണ്ട് കാണിക്കുന്നുമുണ്ട്.

Categories
Cricket Latest News

ധോണിയെ ഓർമിപ്പിക്കുന്ന രീതിയിലുള്ള മിന്നൽ സ്‌റ്റംമ്പിങുമായി ഇഷാൻ കിശാൻ; വീഡിയോ കാണാം

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി. മാത്രമല്ല ഏകദിന ക്രിക്കറ്റിൽ മൂന്നു ഐ സി സി ട്രോഫിയും സ്വന്തമാക്കിയ ഒരേ ഒരു ക്യാപ്റ്റനും അദ്ദേഹം കൂടിയാണ്. ഏറ്റവും വേഗത്തിൽ സ്റ്റമ്പിങ്ങുകൾ ചെയ്തു ഇന്ത്യയെ അദ്ദേഹം വിജയങ്ങളിലേക്ക് എത്തിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.ഏകദിന ക്രിക്കറ്റിൽ 123 സ്റ്റമ്പിങ്ങുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരത്തിലും ഒരു ധോണി മോഡൽ സ്റ്റമ്പ്പിങ് നടന്നിരിക്കുകയാണ്. ധോണിയുടെ സ്വന്തം നാട്ടുകാരനായ ഇഷാൻ കിഷനാണ് ഈ സ്റ്റമ്പ്പിങ് നടത്തിയിരിക്കുന്നത്.കിഷന്റെ 13 മത്സരങ്ങളുടെ ഏകദിന കരിയറിലെ രണ്ടാമത്തെ മാത്രം സ്റ്റമ്പ്പിങ് ആയിരുന്നു ഇത്.എന്താണ് ഈ സ്റ്റമ്പ്പിങ് എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം.37 മത്തെ ഓവർ. കുൽദീപ് യാദവാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്.ബ്രേസ്വെല്ലാണ് ന്യൂസിലാൻഡ് ബാറ്റർ. കുൽദീപ് യാദവിനെ സ്റ്റെപ് ഔട്ട്‌ ചെയ്യാൻ ബ്രേസ്വെൽ ശ്രമിക്കുന്നു.ഇത് കണ്ട കുൽദീപ് ലെഗ് സ്റ്റമ്പിന് പുറത്ത് പന്ത് കുത്തിക്കുന്നു.ഒടുവിൽ ബ്രേസ്വെലിന് ബോൾ ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല.കിഷൻ വളരെ വേഗത്തിൽ പന്ത് കൈപിടിയിൽ ഒതുക്കുന്നു. എന്നിട്ട് അതി വേഗം ഒരു സ്റ്റമ്പ്പിങ് നടത്തുന്നു.മത്സരത്തിൽ ഇന്ത്യ 90 റൺസിന് വിജയിച്ചിരുന്നു.

വീഡിയോ :

മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നു മത്സരങ്ങളിലും ഗംഭീര പ്രകടനം കാഴ്ച വെച്ച ശുഭമാൻ ഗില്ലാണ് പരമ്പരയിലെ താരം. മൂന്നു മത്സരങ്ങളും വിജയിച്ചതോടെ ഇന്ത്യ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി.ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം വെള്ളിയാഴ്ച കിവിസിനെതിരെ നടക്കുന്ന ട്വന്റി ട്വന്റി മത്സരമാണ്.

Categories
Cricket Latest News

ഹിറ്റ്മാൻ സ്പൈഡർ മാൻ ആയോ ? ഒറ്റ കൈ കൊണ്ട് അമ്പരപ്പിച്ചു രോഹിത് ശർമയുടെ ക്യാച്ച് : വീഡിയോ കാണാം

ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാമത്തെ മത്സരത്തിലും ന്യൂസിലാൻഡിനെ തോൽപിച്ചു. ഈ തവണ ഇന്ത്യ കിവിസിനെ തകർത്തത് 90 റൺസിനായിരുന്നു. ഇതോട് കൂടി ഇന്ത്യ ന്യൂസിലാൻഡിനെ മറികടന്നു ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാത്തം ബൗളിംഗ് തെരെഞ്ഞെടുക്കകയായിരുന്നു. എന്നാൽ കിവിസ് ക്യാപ്റ്റന്റെ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നതാണ് പിന്നീട് കണ്ടത്. ആദ്യ വിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ശുഭമാൻ ഗിൽ കൂടി അടിച്ചു കൂട്ടിയത് 27 ഓവറിൽ 212 റൺസാണ്. രോഹിത് മൂന്നു കൊല്ലത്തിന് ശേഷം സെഞ്ച്വറി നേടിയപ്പോൾ ഗിൽ കഴിഞ്ഞ നാല് മത്സരങ്ങളിലെ തന്റെ മൂന്നാമത്തെ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.ഗില്ലിനും രോഹിത്തിനും പുറത്താക്കി കിവിസ് മത്സരത്തിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ഉപനായകൻ ഹാർദിക്കിന്റെ അതിവേഗ ഫിഫ്റ്റി ഇന്ത്യൻ സ്കോർ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് സ്വന്തമാക്കി.

386 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവിസിന് തുടക്കത്തിൽ തന്നെ ഫിന്ന് അല്ലനെ നഷ്ടമായി. എന്നാൽ കോൺവേ വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല.ആദ്യം നികൊളസിനെയും പിന്നെ മിച്ചെല്ലിനെയും കൂട്ടിപിടിച്ചു കോൺവേ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. അവസരത്തിന് ഒത്തു ഇന്ത്യൻ ബൗളേർമാർ ഉയർന്നു.ഒടുവിൽ കോൺവേ ഉമ്രാൻ മുന്നിൽ കീഴടങ്ങിയതോടെ ബാക്കി എല്ലാം വെറും ചടങ്ങ് മാത്രമായി.കോൺവേ 100 പന്തിൽ 138 റൺസ് സ്വന്തമാക്കിയിരുന്നു.ഒടുവിൽ 90 റൺസ് അകലെ കിവിസ് കീഴടങ്ങി.

എന്നാൽ ലോക്കി ഫെർഗുസണെ പുറത്താക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്യാച്ച് ഇപ്പോൾ ചർച്ചവിഷയമാവുകയാണ്. കിവിസ് ഇന്നിങ്സിന്റെ 39 മത്തെ ഓവർ. ചാഹലാണ് പന്ത് എറിയുന്നത്.ലോക്കി ഫെർഗുസനാണ് ബാറ്റർ.ലോക്കി ഒരു ബോൾ മിസ്സ്‌ ഹിറ്റ്‌ ചെയ്യുന്നു.രോഹിത് ആ പന്തിന് വേണ്ടി ചാടാൻ ശ്രമിക്കുന്നു. എന്നാൽ അവിശ്വസനീയമായ രീതിയിൽ രോഹിത് ആ ബോൾ ഒറ്റ കൈ കൊണ്ട് കൈപിടിയിൽ ഒതുക്കുകയായിരുന്നു.

വീഡിയോ :

Categories
Cricket Latest News

ഏതാ അവൻ ! ഔട്ട് അല്ലനെന്ന് തറപ്പിച്ചു പറഞ്ഞു മിച്ചൽ ,ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചു തേർഡ് അമ്പയർ ; വീഡിയോ കാണാം

ഈ അടുത്ത കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച പാർട്ണർഷിപ് ബ്രേക്കറാണ് ശർദുൽ താക്കൂർ. ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.386 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസ് ശക്തമായ നിലയിലേക്ക് മുന്നേറുകയായിരുന്നു. രോഹിത്ത് താക്കൂറിനെ പന്ത് ഏല്പിക്കുന്നു. പിന്നീട് കണ്ടത് താക്കുറിന്റെ ഗംഭീര ബോളായിരുന്നു.

മത്സരത്തിലെ 26 മത്തെ ഓവർ. കോൺവേയും മിചല്ലും ഗംഭീരമായി മുന്നേറുകയായിരുന്നു.76 റൺസ് കൂട്ടുകെട്ട് പിറന്നിരന്നു.താക്കൂർ പന്ത് എറിയുന്നു. മിച്ചല്ലാണ് ക്രീസിൽ. ഒരു ഷോർട്ട് ബോൾ എറിയുന്നു. മിച്ചല്ലിന്റെ എഡ്ജ് എടുത്ത ബോൾ നേരെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈയിലേക്ക്.ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി. എന്നാൽ അമ്പയർ വിക്കറ്റ് നൽകുന്നില്ല.

അത് ഔട്ട്‌ അല്ലെന്ന് ഉറപ്പിച്ച രീതിയിൽ തന്നെ മിച്ചൽ ക്രീസിൽ. ഇന്ത്യ റിവ്യൂ എടുക്കുന്നു.റിവ്യൂവിൽ കൃത്യമായ രീതിയിൽ മിച്ചല്ലിന്റെ ബാറ്റിൽ ബോൾ കൊണ്ടെന്ന് മനസിലാക്കുന്നു. തേർഡ് അമ്പയർ വിക്കറ്റ് കൊടുക്കുന്നു.തൊട്ട് അടുത്ത ബോളിൽ ക്യാപ്റ്റൻ ലാത്തത്തെ ടാക്കൂർ ഇന്ത്യൻ ഉപനായകൻ ഹാർദിക് പാന്ധ്യയുടെ കൈകളിൽ എത്തിക്കുന്നു.നിലവിൽ ടാക്കൂർ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയിരിക്കുകയാണ്.

Categories
Cricket Latest News

സഞ്ജു ആയിരുന്നേൽ കോൺവെ ഇപ്പൊ ഡ്രസ്സിംഗ് റൂമിൽ എത്തിയെനെ! സിമ്പിൾ സ്‌റ്റംമ്പിങ് അവസരം കളഞ്ഞു കിശാൻ

ഇൻഡോറിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസിലൻഡ് പൊരുതുന്നു. സെഞ്ചുറി നേടിയ ഡെവൺ കോൺവേ 138 റൺസ് എടുത്തു പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് ഓപ്പണർമാരായ നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും ചേർന്ന് നൽകിയത് സ്വപ്നതുല്യമായ തുടക്കം. ഒന്നാം വിക്കറ്റിൽ 212 റൺസ് കൂട്ടിച്ചേർത്ത ഇരുവരും സെഞ്ചുറി നേട്ടവും പൂർത്തിയാക്കി. എങ്കിലും പിന്നീട് വന്ന താരങ്ങൾക്ക് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വൈസ് ക്യാപ്റ്റൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്(54) ഇന്ത്യക്ക് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചത്.

മത്സരത്തിൽ ന്യൂസിലൻഡ് ഓപ്പണർ ഡെവൺ കോൺവെയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കാനുള്ള ഒരു സുവർണാവസരം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ കളഞ്ഞു കുളിച്ചിരുന്നു. സ്പിന്നർ ചാഹൽ എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. അർദ്ധസെഞ്ചുറി പൂർത്തിയാക്കി വളരെ നല്ല രീതിയിൽ കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയിരുന്നുവെങ്കിൽ ഇന്ത്യക്ക് മത്സരത്തിൽ മുൻതൂക്കം നേടാൻ കഴിയുമായിരുന്നു. ഉയർത്തിയടിക്കാൻ പാകത്തിൽ ചഹൽ എറിഞ്ഞുകൊടുത്ത പന്തിനെ സ്റ്റെപ് ഔട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച കോൺവേക്ക് പിഴച്ചു. നല്ല ടേൺ ആയിരുന്നതുകൊണ്ട് വിക്കറ്റ് കീപ്പർ കിഷനും കയ്യിലോതുക്കാൻ കഴിഞ്ഞില്ല.

വീഡിയോ കാണാം

Categories
Cricket Latest News

ഔട്ടായില്ല,പക്ഷേ ഹർദികിൻ്റെ ആ ഡെലിവറി കണ്ട് ഷമ്മി വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ; വീഡിയോ കാണാം

ഫാസ്റ്റ് ബൗളിംഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കലകളിൽ ഒന്നാണ്. ഒരു ഫാസ്റ്റ് ബൗളേർക്ക്‌ സ്വിങ്ങും പേസുമെല്ലാം ലഭിക്കുമ്പോൾ ബൗളേർ എറിയുന്ന പന്തുകൾക്ക്‌ പ്രത്യേക ഭംഗിയായിരിക്കും.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരത്തിലും ഇപ്പോൾ ഇത്തരത്തിൽ ഒരു ഡെലിവറി സംഭവിച്ചിരിക്കുകയാണ്. എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം.ന്യൂസിലാൻഡ് ഇന്നിങ്സിലെ അഞ്ചാമത്തെ ഓവർ.നാലാമത്തെ പന്ത്.ഹെൻറി നികൊളസാണ് ന്യൂസിലാൻഡ് ബാറ്റർ.പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് കുത്തുന്നു . മിഡിൽ സ്റ്റമ്പിലേക്ക് പന്ത് തിരിഞ്ഞു കേറുന്നു.ബോൾ സ്റ്റമ്പിൽ കൊള്ളുന്നില്ല.മനോഹരമായ പന്ത് വിക്കറ്റ് ലഭിക്കാതെ പോകുന്നു.ഈ പന്ത് കണ്ട ഷമിക്ക് അഭിനന്ദിക്കാതെയിരിക്കാൻ കഴിഞ്ഞില്ല.തന്റെ ആദ്യത്തെ സ്പെല്ലിൽ 4 ഓവറാണ് ഹർദിക് എറിഞ്ഞത്. ഒരു വിക്കറ്റും സ്വന്തമാക്കി.

ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 386 എന്നാ കൂറ്റൻ വിജയലക്ഷ്യമാണ് ന്യൂസിലാനഡിന് മുന്നിൽ വെച്ചിരിക്കുന്നത്.രോഹിത്തും ഗില്ലും സെഞ്ച്വറി നേടിയപ്പോൾ ഹാർദിക് ഫിഫ്റ്റി സ്വന്തമാക്കി.നിലവിൽ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേരത്തെ തന്നെ സ്വന്തമാക്കി കഴിഞ്ഞു.