ഫാസ്റ്റ് ബൗളിംഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച കലകളിൽ ഒന്നാണ്. ഒരു ഫാസ്റ്റ് ബൗളേർക്ക് സ്വിങ്ങും പേസുമെല്ലാം ലഭിക്കുമ്പോൾ ബൗളേർ എറിയുന്ന പന്തുകൾക്ക് പ്രത്യേക ഭംഗിയായിരിക്കും.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ന്യൂസിലാൻഡ് ഏകദിന മത്സരത്തിലും ഇപ്പോൾ ഇത്തരത്തിൽ ഒരു ഡെലിവറി സംഭവിച്ചിരിക്കുകയാണ്. എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യ ന്യൂസിലാൻഡ് മൂന്നാമത്തെ ഏകദിനം.ന്യൂസിലാൻഡ് ഇന്നിങ്സിലെ അഞ്ചാമത്തെ ഓവർ.നാലാമത്തെ പന്ത്.ഹെൻറി നികൊളസാണ് ന്യൂസിലാൻഡ് ബാറ്റർ.പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തുന്നു . മിഡിൽ സ്റ്റമ്പിലേക്ക് പന്ത് തിരിഞ്ഞു കേറുന്നു.ബോൾ സ്റ്റമ്പിൽ കൊള്ളുന്നില്ല.മനോഹരമായ പന്ത് വിക്കറ്റ് ലഭിക്കാതെ പോകുന്നു.ഈ പന്ത് കണ്ട ഷമിക്ക് അഭിനന്ദിക്കാതെയിരിക്കാൻ കഴിഞ്ഞില്ല.തന്റെ ആദ്യത്തെ സ്പെല്ലിൽ 4 ഓവറാണ് ഹർദിക് എറിഞ്ഞത്. ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 386 എന്നാ കൂറ്റൻ വിജയലക്ഷ്യമാണ് ന്യൂസിലാനഡിന് മുന്നിൽ വെച്ചിരിക്കുന്നത്.രോഹിത്തും ഗില്ലും സെഞ്ച്വറി നേടിയപ്പോൾ ഹാർദിക് ഫിഫ്റ്റി സ്വന്തമാക്കി.നിലവിൽ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേരത്തെ തന്നെ സ്വന്തമാക്കി കഴിഞ്ഞു.