Categories
Uncategorized

വെസ്റ്റ് ഇന്ത്യസിൽ മലയാളം ഗാനം..

ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ്‌ പുരോഗമിക്കുകയാണ്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്രൈഗ്ഗ് ബ്രാത്വെയിറ്റ് ബൗളിംഗ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ എടുത്ത തീരുമാനം തീർത്തും തെറ്റാണെന്ന് ഇന്ത്യൻ ബാറ്റർമാർ തെളിയിച്ചു.ഇന്ത്യൻ നായകൻ രോഹിത് ശർമയും യഷ്സ്‌വി ജെയസ്വവാളും നിറഞ്ഞാടി.

തുടർച്ചയായ രണ്ടാമത്തെ ഇന്നിങ്സിലും കൂട്ടുകെട്ട് 100 കടന്നു.രോഹിത് 80 റൺസും ജയ്സ്വാൾ 57 റൺസ്സുമായി മടങ്ങി. പുറകെ വന്ന ഗില്ലിന് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.10 റൺസ്സുമായി ഗിൽ മടങ്ങി.500 മത്തെ അന്താരാഷ്ട്ര മത്സരം കളിക്കാൻ വന്ന കോഹ്ലി കത്തിക്കയറി. കോഹ്ലി നിലവിൽ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്.

എന്നാൽ ഇത്തരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ആസ്വദിക്കുമ്പോഴും മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് പോവുകയാണ്.ഇന്ത്യൻ ഇന്നിങ്സിന്റെ 9 മത്തെ ഓവറിന് ശേഷം സ്റ്റേഡിയത്തിൽ മലയാളം ഗാനങ്ങൾ പ്ലേ ചെയ്തിരിക്കുകയാണ്. നിലവിൽ ഈ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. വീഡിയോ താഴെ ചേർക്കുന്നു

Categories
Uncategorized

ഒറ്റക്കൈ വണ്ടർ ക്യാച്ചുമായി റാണ; എമേർജിങ് ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ.. വീഡിയോ കാണാം

ശ്രീലങ്കയിൽ നടക്കുന്ന എസിസി പുരുഷ എമേർജിങ് ടീമുകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ, ഇന്ത്യയുടെ ‘എ’ ടീം ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ കടന്നിരിക്കുകയാണ്. ബി ഗ്രൂപ്പിൽ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യ മത്സരത്തിൽ യുഎഇ ‘എ’ ടീമിനെ 8 വിക്കറ്റിന് കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ നേപ്പാൾ ‘എ’ ടീമിനെ 9 വിക്കറ്റിനും പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പാക്കിസ്ഥാൻ ‘എ’ ടീമിനെയും 8 വിക്കറ്റിന് അവർ തോൽപ്പിക്കുകയുണ്ടായി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ, 48 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രാജ് വർദ്ധൻ ഹംഗർഗേകർ അഞ്ച് വിക്കറ്റും മാനവ് സുതർ മൂന്ന് വിക്കറ്റും വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണർ സായി സുദർശൻ്റെ മികവിൽ ടീം ഇന്ത്യ, 36.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നികിൻ ജോസ് അർദ്ധസെഞ്ചുറി നേടിയപ്പോൾ, നായകൻ യാഷ് ദൂൽ 21 റൺസോടെ പുറത്താകാതെ നിന്നു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ശ്രീലങ്ക പാകിസ്താനെയും, രണ്ടാം സെമിഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും.

അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെൻ്റിലെ തന്നെ മികച്ചൊരു വണ്ടർ ക്യാച്ച് പിറന്നിരുന്നു. രാജ് വർദ്ധൻ ഹംഗർഗേകർ എറിഞ്ഞ നാൽപ്പത്തിയാറാം ഓവറിൻ്റെ നാലാം പന്തിൽ ആയിരുന്നു അത്. പാക്കിസ്ഥാൻ്റെ ടോപ് സ്കോററായ കാസിം അക്രത്തെ പുറത്താക്കാൻ ഇന്ത്യയുടെ ഹർഷിത് റാണ എടുത്ത ക്യാച്ചാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിൽ ബാറ്റ് വെച്ച അക്രം, ഒരു ബൗണ്ടറി പ്രതീക്ഷിച്ചു. എന്നാൽ ഷോർട്ട് തേർഡ്മാനിൽ നിന്നിരുന്ന റാണ, വായുവിൽ കുതിച്ചുയർന്നുകൊണ്ട് വലത്തെ കൈയ്യിൽ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് അദ്ദേഹം.

വീഡിയോ..

Categories
Uncategorized

ആർസിബി ടീം തന്നോട് ചെയ്തത് കൊടുംചതി; വൻ വെളിപ്പെടുത്തലുമായി ചഹൽ.. വീഡിയോ കാണാം

ഏറെക്കാലമായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രീമിയർ ലെഗ് സ്പിന്നറാണ് യുസ്വേന്ദ്ര ചാഹൽ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലും അദ്ദേഹം മികവ് പുലർത്തുന്നു. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസ് ടീമിലാണ് അദ്ദേഹം കളിച്ചത്. അതിനുമുൻപ് നീണ്ട എട്ട് വർഷത്തോളം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൻ്റെ താരമായിരുന്നു ചഹാൽ. 2014-2021 കാലയളവിൽ 114 മത്സരങ്ങളിൽ നിന്നും 139 വിക്കറ്റുകൾ വീഴ്ത്തി ബംഗളൂരു ടീമിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് ചഹാൽ. 

എങ്കിലും 2022 താരലേലത്തിനു മുൻപായി അദ്ദേഹത്തെ ടീം നിലനിർത്താതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കോഹ്‌ലി, സിറാജ്, മാക്സ്വെൽ എന്നിവരെ ടീം നിലനിർത്തി. എങ്കിലും താരലേലത്തിൽവെച്ച് തന്നെ ടീം എന്തു വിലകൊടുത്തും തിരിച്ചെടുക്കുമെന്ന് ഉറപ്പുനൽകിയതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതുണ്ടായില്ല, ബംഗളൂരു വലിയ താല്പര്യം കാണിക്കാതിരുന്നതോടെ, രാജസ്ഥാൻ റോയൽസ് താരത്തെ ടീമിൽ എത്തിച്ചു. ആദ്യ സീസണിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി പർപ്പിൾ തൊപ്പി അദ്ദേഹം സ്വന്തമാക്കി.

റോയൽ ചലഞ്ചേഴ്സ് മാനേജ്മെൻ്റിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചഹാൽ വെളിപ്പെടുത്തിയിരുന്നു. താൻ എട്ട് വർഷത്തോളം ബംഗളൂരു ടീമിനുവേണ്ടി പോരാടി, അവർ അവസരം തന്നതുകൊണ്ട് എനിക്ക് മികവ് തെളിയിക്കാനും ക്രമേണ ഇന്ത്യൻ ടീമിൽ കളിക്കാനും സാധിച്ചു. എങ്കിലും താൻ കൂടുതൽ ശമ്പളം ചോദിച്ചതുകൊണ്ടാണ് ആർസിബി തന്നെ നിലനിർത്താതിരുന്നത് എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താൻ അങ്ങനെയൊന്നും ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.

മാത്രമല്ല, ഇതിനെക്കാളൊക്കെ തനിക്ക് സങ്കടം ഉണ്ടാക്കിയത്, ടീം മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും തന്നെ ഒഴിവാക്കുന്നതായി യാതൊരു അറിയിപ്പോ ഫോൺകോളോ  ഉണ്ടായില്ല എന്നതാണ്. ലേലത്തിൽ തന്നെ ഉറപ്പായും ടീമിൽ എത്തിക്കുമെന്ന്, നിലനിർത്താതിരുന്ന അവസരത്തിൽ അവർ വാക്ക് നൽകിയതുമാണ്. താൻ സമ്മതം മൂളുകയും ചെയ്തു, എന്നാൽ ലേലത്തിൽ വാങ്ങാൻ അവർ തയ്യാറാകാതിരുന്ന നിമിഷം എനിക്ക് വളരെ ദേഷ്യം തോന്നി. താൻ അവർക്ക് തൻ്റെ 8 വർഷങ്ങൾ നൽകി, ചിന്നസ്വാമി തൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റേഡിയമായിരുന്നു. ആദ്യമായി അവർക്കെതിരെ കളിച്ച മത്സരത്തിൽ താൻ കോച്ചുമാരോടും, ടീമിലെ ആരോടും സംസാരിച്ചില്ല എന്നും ചഹാൽ വെളിപ്പെടുത്തുന്നു.

വീഡിയോ..

Categories
Uncategorized

6, 1, 6, 6, 1b, 1, 6, 1, 4, 4, 4, 2, 4, 1, 2, 6, 2, 0, 4, 6 എന്തൊരു അടിയിത്!!

ചെന്നൈ സൂപ്പർ കിങ്‌സ് കണ്ട എക്കാലത്തെയും മികച്ച വിദേശ താരമാണ് ഡ്വയെൻ ബ്രാവോ. പ്രതിസന്ധി ഘട്ടങ്ങളിൽ പല തവണ ചെന്നൈ സൂപ്പർ കിങ്സിനെ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. തന്റെ സ്ലോ ബോൾ ഡെലിവറി കൊണ്ടും വെടികെട്ടു ബാറ്റിങ്ങും ചെന്നൈ സൂപ്പർ കിങ്സിന് വളരെ പ്രസിദ്ധമായ വിജയങ്ങൾ ബ്രവോ നേടി കൊടുത്തിട്ടുണ്ട്.

ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു ഫ്രാഞ്ചൈസിയായ ടെക്സസ് സൂപ്പർ കിങ്സിന് വേണ്ടി അത്ഭുത പ്രകടനങ്ങൾ പുറത്തെടുക്കകയാണ് ബ്രാവോ.മേജർ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പർ കിങ്‌സ് ഫ്രാഞ്ചൈസിയാണ് ടെക്സസ് സൂപ്പർ കിങ്‌സ്.തങ്ങളുടെ ആദ്യ മത്സരം ജയിച്ച ടെക്സസ് രണ്ടാം മത്സരത്തിൽ വാഷിങ്ടോൺ ഫ്രീഡത്തെ നേരിടുകയാണ്മാത്യു ഷോർട്ടിന്റെ 80 റൺസ് മികവിൽ വാഷിംഗ്‌ടൺ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് സ്വന്തമാക്കി

.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടെക്സസ് 8.5 ഓവറിൽ 50 റൺസിന് 5 വിക്കറ്റ് എന്നാ നിലയിൽ പതറുമ്പോളാണ് ബ്രാവോ ക്രീസിലേക്കെത്തുന്നത്.ആദ്യത്തെ 18 പന്തിൽ വെറും 10 റൺസ് മാത്രം നേടിയ അദ്ദേഹം പിന്നീട് സ്കോർ ചെയ്തത് ഇങ്ങനെയായിരുന്നു. 6, 1, 6, 6, 1b, 1, 6, 1, 4, 4, 4, 2, 4, 1, 2, 6, 2, 0, 4, 6. ഇതിൽ നോർത്ജേയുടെ 18 മത്തെ 20 മത്തെ ഓവറിൽ അദ്ദേഹത്തിന്റെ 10 പന്തുകൾ നേരിട്ട ബ്രാവോ അടിച്ചു കൂട്ടിയത് 35 റൺസാണ്.39 പന്തിൽ 76 റൺസ് സ്വന്തമാക്കിയെങ്കിലും ബ്രാവോക്ക് ടെക്സസിന് വിജയത്തിയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.ആറ് റൺസിന്റെ തോൽവി ടീം ഏറ്റുവാങ്ങി.

Categories
Uncategorized

കോഹ്ലിക്ക് നിർദ്ദേശങ്ങൾ നൽകി കിഷൻ, വീഡിയോ ഇതാ

മൂന്നാമത്തെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന് കൊണ്ടിരിക്കുന്നത്. യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയ ടീമുമായിയാണ് ഇന്ത്യ കളത്തിലേക്ക് ഇറങ്ങിയത്. യഷ്ശ്വവി ജെയ്സ്വാലും, ഭരതിന് പകരം ഇഷൻ കിഷനും അരങ്ങേറ്റം കുറിച്ചു. ശുഭമാൻ ഗിൽ പൂജാരക്ക് പകരം മൂന്നാമത്തെ പൊസിഷനിൽ ബാറ്റ് ചെയ്തു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് ആദ്യ ദിവസം തന്നെ അശ്വിന്റെ മാജിക്കൽ സ്പെല്ലിൽ ഓൾ ഔട്ടായി.അഞ്ചു വിക്കറ്റ് അശ്വിൻ നേടിയപ്പോൾ മൂന്നു വിക്കറ്റ് സ്വന്തമാക്കി ജഡേജ മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ഒരു നിമിഷം പോലും പ്രതിരോധത്തിലാക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചില്ല. നായകൻ രോഹിത് ശർമയും അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ ജെയ്സ്വാലും സെഞ്ച്വറി സ്വന്തമാക്കി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ സാക്ഷാൽ വിരാട് കോഹ്ലിക്ക് നിർദേശങ്ങൾ കൊടുക്കുന്ന ഇഷൻ കിഷനാണ് ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിലെ ഇപ്പോഴത്തെ സംസാര വിഷയം. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിങ്സിന് ഇടയിലാണ് സംഭവം.സ്ലിപ്പിൽ നിന്ന വിരാട് കോഹ്ലിയോട് കുറച്ചു സ്ട്രൈറ്റായി നീങ്ങി നിൽക്കാനാണ് കിഷൻ ആവശ്യപെട്ടത്. എന്തായാലും നിലവിൽ ഈ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്

Categories
Uncategorized

ബൗൾ ചെയ്ത് കുറ്റി തെറിപ്പിക്കാൻ മാത്രമല്ല, ഇത് പോലെ ക്യാച്ച് പിടിക്കാനും സിറാജിക്കക്ക് അറിയാം..

മൂന്നാമത്തെ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇന്നലെ ആരംഭിച്ചത്. വെസ്റ്റ് ഇൻഡീസാണ് ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായ രണ്ട് ഫൈനലുകൾ തോറ്റ ഇന്ത്യ പുതിയ മാറ്റങ്ങളുമായിയാണ് വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങിയത്. യഷ്സ്‌വി ജെയസ്വാളിനും ഇഷൻ കിഷനും അരങ്ങേറ്റം നൽകിയതാണ് ഇതിൽ പ്രധാനം

മാത്രമല്ല ഗിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും എന്നത് മറ്റൊരു പ്രത്യേകതയാണ്. ടോസ് നേടിയ വിൻഡിസ് നായകൻ ക്രൈഗ് ബ്രാത്വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പതിവ് പോലെ തന്നെ അശ്വിൻ വിൻഡിസ് ബാറ്റിംഗ് നിരയേ തകർത്തു.60 റൺസ് വിട്ട് കൊടുത്തു 5 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. ജഡേജ മൂന്നു വിക്കറ്റും സ്വന്തമാക്കി.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് മുഹമ്മദ് സിറാജ് എടുത്ത ഒരു ക്യാച്ചാണ്.വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ 28 മത്തെ ഓവർ. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. ജർമയന് ബ്ലാക്ക്വുഡാണ് വിൻഡിസ് ബാറ്റർ. ഓവറിലെ അവസാനത്തെ പന്ത്, ഔട്ട്‌ സൈഡ് ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ഒരു ഫുൾ ലെങ്ത് ഡെലിവറി ബ്ലാക്‌വുഡ് ജഡേജയുടെ തലക്ക് മീതെ അടിക്കാൻ ശ്രമിക്കുന്നു.മിഡ്‌ ഓഫിൽ അതിമനോഹരമായ രീതിയിൽ സിറാജ് ഒരു ഡൈവിംഗ് ക്യാച്ച് പൂർത്തിയാക്കുന്നു

Categories
Uncategorized

മലയാളികൾക്ക് അഭിമാനിക്കാം ,ഇന്ത്യക്ക് വേണ്ടി ആദ്യ വിക്കറ്റ് എടുത്തു മലയാളി താരം മിന്നു മണി;വീഡിയോ

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഇന്ത്യ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഇപ്പോൾ ഈ ഇന്ത്യൻ വനിതാ ടീമിലേക്ക് ഒരു മലയാളി കൂടി വന്നെത്തിയിരിക്കുകയാണ്.ടിനു യോഹനാനും ശ്രീശാന്തിനും സഞ്ജു സാംസണും ശേഷം ഇന്ത്യൻ ടീമിലെക്കുത്തുന്ന ആദ്യത്തെ താരമാണ് മിന്നു. ബംഗ്ലാദേശ് വനിതാ ടീമിനെതിരെയാണ് മിന്നു അരങ്ങേറിയത്.

തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ ഓവറിൽ തന്നെ ഇപ്പോൾ മിന്നു തന്റെ ആദ്യത്തെ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.ഇന്ത്യൻ നായകൻ ഹർമൻപ്രീത് കൗർ ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിനെ അയച്ചു.ആദ്യത്തെ നാല് ഓവറിൽ 14 റൺസ്സുമായി ബംഗ്ലാദേശ് നിൽകുമ്പോളാണ് മിന്നു തന്റെ ആദ്യത്തെ ഓവർ എറിയാൻ വരുന്നത്.

ആദ്യത്തെ പന്തിൽ റാണി ദീപ് സ്‌ക്വർ ലെഗിലൂടെ സിംഗിൾ നേടുന്നു. രണ്ടാമത്തെ പന്തിൽ ശമിമാ സുൽത്താൻ ദീപ് മിഡ്‌ വിക്കറ്റിലൂടെ സിക്സർ സ്വന്തമാക്കി. അടുത്ത പന്തിൽ ശമിമാ വീണ്ടും ബൗണ്ടറി സ്വന്തമാക്കി. ഒരിക്കൽ കൂടി ബൗണ്ടറിക്ക് ശ്രമിച്ച താരത്തെ സ്‌ക്വർ ലെഗിൽ ജെമിമ കൈപിടിയിൽ ഒതുക്കുന്നു. മിന്നുവിന് തന്റെ കരിയറിലെ ആദ്യത്തെ വിക്കറ്റും..

Categories
Uncategorized

ഇത് കൊണ്ടൊക്കെയാണ് അയാൾ എല്ലാവരുടെയും പ്രിയപ്പെട്ടവനായത്,പിറന്നാളിന് തന്നെ കാണാൻ വന്നവരെ കൈ കാണിച്ചു സ്വീകരിച്ചു ധോണി..

ഇന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ധോണി. മൂന്നു ഐ സി സി ട്രോഫി നേടിയ ഒരേ ഒരു ക്യാപ്റ്റനാണ് ധോണി. മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ധോണി. തന്റെ 42 ആം ജന്മദിനമാണ് ധോണി ആഘോഷിച്ചത്. പതിവ് പോലെ തന്നെ ധോണിയുടെ പിറന്നാൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇത്തരത്തിൽ ആരാധകർ ഏറ്റെടുത്ത സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.മുൻ ഇന്ത്യൻ നായകൻ ധോണിയുടെ വീടിന് മുന്നിൽ ഒരു കൂട്ടം ആരാധകരാണ് തടിച്ചു കൂടിയത്.ഈ ആരാധകരെ കണ്ടില്ലെന്ന് നടിക്കാൻ സാക്ഷാൽ ധോണിക്ക് കഴിഞ്ഞില്ല.ഹാപ്പി ബർത്ത്ഡേ തല എന്ന ആശംസകൾ നേർന്നു കൊണ്ടാണ് ആരാധകർ ധോണിയുടെ വീട്ടിലേക്ക് എത്തിയത്.

ആരാധകരുടെ ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ധോണിക്കും കഴിഞ്ഞില്ല. ധോണി താൻ താമസിക്കുന്ന റെസിഡൻസിന്റെ മുകളിലേക്ക് കേറി.ആരാധകരെ അഭിവാദ്യം ചെയ്യുകയുണ്ടായി.ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി കളിക്കുന്നെ ഇടമെല്ലാം മഞ്ഞ കടലാക്കിയ ആരാധകർ ധോണിയുടെ ഈ പ്രവർത്തിയും ആഘോഷമാക്കുകയാണ്. ധോണിയുടെ ഈ പ്രവർത്തി ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിൽ ധോണിയുടെ പ്രശസ്തി വീണ്ടും വർദ്ധിച്ചുയിരിക്കുകയാണ്.