ചെന്നൈ സൂപ്പർ കിങ്‌സ് കണ്ട എക്കാലത്തെയും മികച്ച വിദേശ താരമാണ് ഡ്വയെൻ ബ്രാവോ. പ്രതിസന്ധി ഘട്ടങ്ങളിൽ പല തവണ ചെന്നൈ സൂപ്പർ കിങ്സിനെ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. തന്റെ സ്ലോ ബോൾ ഡെലിവറി കൊണ്ടും വെടികെട്ടു ബാറ്റിങ്ങും ചെന്നൈ സൂപ്പർ കിങ്സിന് വളരെ പ്രസിദ്ധമായ വിജയങ്ങൾ ബ്രവോ നേടി കൊടുത്തിട്ടുണ്ട്.
ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ മറ്റൊരു ഫ്രാഞ്ചൈസിയായ ടെക്സസ് സൂപ്പർ കിങ്സിന് വേണ്ടി അത്ഭുത പ്രകടനങ്ങൾ പുറത്തെടുക്കകയാണ് ബ്രാവോ.മേജർ ലീഗ് ക്രിക്കറ്റിലെ ചെന്നൈ സൂപ്പർ കിങ്‌സ് ഫ്രാഞ്ചൈസിയാണ് ടെക്സസ് സൂപ്പർ കിങ്‌സ്.തങ്ങളുടെ ആദ്യ മത്സരം ജയിച്ച ടെക്സസ് രണ്ടാം മത്സരത്തിൽ വാഷിങ്ടോൺ ഫ്രീഡത്തെ നേരിടുകയാണ്മാത്യു ഷോർട്ടിന്റെ 80 റൺസ് മികവിൽ വാഷിംഗ്‌ടൺ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് സ്വന്തമാക്കി
.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടെക്സസ് 8.5 ഓവറിൽ 50 റൺസിന് 5 വിക്കറ്റ് എന്നാ നിലയിൽ പതറുമ്പോളാണ് ബ്രാവോ ക്രീസിലേക്കെത്തുന്നത്.ആദ്യത്തെ 18 പന്തിൽ വെറും 10 റൺസ് മാത്രം നേടിയ അദ്ദേഹം പിന്നീട് സ്കോർ ചെയ്തത് ഇങ്ങനെയായിരുന്നു. 6, 1, 6, 6, 1b, 1, 6, 1, 4, 4, 4, 2, 4, 1, 2, 6, 2, 0, 4, 6. ഇതിൽ നോർത്ജേയുടെ 18 മത്തെ 20 മത്തെ ഓവറിൽ അദ്ദേഹത്തിന്റെ 10 പന്തുകൾ നേരിട്ട ബ്രാവോ അടിച്ചു കൂട്ടിയത് 35 റൺസാണ്.39 പന്തിൽ 76 റൺസ് സ്വന്തമാക്കിയെങ്കിലും ബ്രാവോക്ക് ടെക്സസിന് വിജയത്തിയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.ആറ് റൺസിന്റെ തോൽവി ടീം ഏറ്റുവാങ്ങി.