Categories
Uncategorized

റിവ്യൂ എടുത്തിരുന്നെങ്കിൽ അത് നോട്ട് ഔട്ട്‌,, ഗില്ലിന്റെ മണ്ടത്തരത്തിന്റെ വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്ന് വിശേഷപിക്കപെടുന്ന താരമാണ് ശുഭ്മാൻ ഗിൽ.ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും ഇതിനോടകം തന്നെ അദ്ദേഹം തന്റെ മികവ് തെളിയിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച മത്സരങ്ങളായി ഫോം നഷ്ടപെട്ട അദ്ദേഹം കഴിഞ്ഞ ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റിയിൽ ഫിഫ്റ്റി സ്വന്തമാക്കി ഫോമിലേക്ക് തിരകെ വന്നിരുന്നു.ഇന്ന് ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് അവസാന ട്വന്റി ട്വന്റിയിലും മികച്ച രീതിയിൽ തന്നെയാണ് ഗിൽ ബാറ്റ് ചെയ്തു തുടങ്ങിയത്.

എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 3 മത്തെ ഓവറിൽ അദ്ദേഹം പുറത്തായി. വെസ്റ്റ് ഇൻഡീസ് സ്പിന്നർ അക്കീൽ ഹോസ്സൈനാണ് അദ്ദേഹത്തെ പുറത്താക്കിയത്.എൽ ബി ഡബ്യൂ വഴിയാണ് താരം പുറത്തായത്. റിവ്യൂ നിലവിൽ ഇന്ത്യക്ക് ബാക്കി ഉണ്ടായിരുന്നു.

പക്ഷെ അമ്പയർ ഔട്ട്‌ വിളിച്ചതിനെ തുടർന്ന് ഗിൽ തന്റെ സഹ ബാറ്ററായിരുന്ന സൂര്യകുമാറുമായി ചർച്ചക്ക് പോലും നിൽക്കാതെ ഡഗ് ഔട്ടിലേക്ക് മടങ്ങി. സൂര്യ തിരകെ വിളിച്ചു റിവ്യൂ എടുക്കാൻ ആവശ്യപെറ്റുവെങ്കിൽ ഗിൽ അദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ചില്ല. തുടർന്ന് റിപ്ലൈകളിൽ ഗിൽ പുറത്തല്ലന്ന് കൂടി വ്യക്തമായി.

Categories
Uncategorized

ലെ ലങ്കൻ പ്രീമിയർ ലീഗ് താരങ്ങൾ – എന്നാ നിങ്ങൾ കളിക്ക് ഞങ്ങൾ പോവാ, വീണ്ടും ഫീൽഡിൽ പാമ്പ്,വീഡിയോ ഇതാ

ലങ്കൻ പ്രീമിയർ ലീഗ് നിലവിൽ നടന്ന് കൊണ്ടിരിക്കുകയാണ്. വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് ലീഗിൽ ഉടനീളം നടന്നു കൊണ്ടിരിക്കുന്നത്. മികച്ച ബാറ്റിംഗ് പ്രകടനങ്ങളും ബൌളിംഗ് പ്രകടനങ്ങളും നമുക്ക് ലീഗിൽ കാണാം. ഗംഭീര റൺ ഔട്ടുകളും ക്യാച്ചുകളും എല്ലാം ലീഗിനെ വിത്യാസത്തമാക്കുന്നുണ്ട്.

എന്നാൽ ലങ്കൻ പ്രീമിയർ ലീഗിലെ പ്രധാന ചർച്ച വിഷയം ഇത്തരത്തിലുള്ള വീറും വാശിയും നിറഞ്ഞ മത്സരങ്ങളല്ല.മറിച്ചു ഒരു പാമ്പാണ് ഇപ്പോഴത്തെ ലങ്കൻ പ്രീമിയർ ലീഗിലെ ചർച്ച വിഷയം. കഴിഞ്ഞ മാസം ഗ്രൗണ്ടിലേക്ക് കടന്ന് വന്ന പാമ്പ് മത്സരം തടസ്സപെടുത്തുക വരെ ചെയ്തിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പാമ്പ് ബൗണ്ടറി ലൈനിലും പ്രത്യക്ഷപെട്ടിരുന്നു.

ഇപ്പോൾ മറ്റൊരു സംഭവം കൂടി ലങ്കൻ പ്രീമിയർ ലീഗിൽ സംഭവിച്ചിരിക്കുകയാണ്.കോളമ്പോയിൽ കാൻഡിയും ജഫനാ കിംഗ്‌സും തമ്മിൽ മത്സരം നടക്കുകയാണ്.ഇസുരു ഉദാന ഫീൽഡ് ചെയ്യുകയായിരുന്നു. തന്റെ ഫീൽഡിങ് പൊസിഷനിൽ നിന്ന് നേരെ പുറകോട്ട് നടന്ന അദ്ദേഹം പെട്ടെന്ന് ഒന്ന് ഞെട്ടുകയും നിലത്തു പാമ്പ് കിടക്കുന്നത് കാണുകയും തുടർന്ന് അവിടുന്ന് നീങ്ങി പോവുകയും ചെയ്തു.

Categories
Uncategorized

6 🔥 6 🔥 6 🔥 8nb 🔥!, ഇജ്ജാതി ഫിനിഷ്.., വിഡിയോ കാണാം..

ഇതൊക്കെയാണ് ഫിനിഷ്!. ദി ഹൻഡ്രഡിൽ ഗംഭീര ഫിനിഷ് നടത്തി നാട്ട് സ്കീവർ.സ്പിരിറ്റും റോക്കറ്റ്സും തമ്മിലായിരുന്നു മത്സരം. ടോസ് നേടിയ റോക്കറ്റ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു.ആദ്യം ബാറ്റ് ചെയ്ത സ്പിരിറ്റ്‌ 124 റൺസ് 4 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്പിരിറ്റ്‌ 80 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്നാ നിലയിൽ.

റോക്കറ്സിന്റെ വേണ്ടി സ്ക്രിവനെർ ബൗൾ ചെയ്യാൻ വരുന്നു. 81 മത്തെ പന്ത് ഗാർഡനർ പന്ത് പുൾ ചെയ്യുന്നു.ബൗണ്ടറി,82 മത്തെ പന്തിൽ ഫുൾ ടോസ്,ഈ തവണ ഗാർഡനേർ വൈഡ് ലോങ്ങ്‌ ഓണിന് മുകളിലൂടെ സിക്സർ.83 മത്തെ പന്തിൽ ഗാർഡനേർ സിംഗിൾ നേടുന്നു.

84 മത്തെ പന്തിൽ സ്ക്രിവനെസിനെതിരെ വീണ്ടും സിക്സ് സ്വന്തമാക്കുന്നു. ഈ തവണ ബ്രന്റാണ് ബാറ്റർ. അടുത്ത പന്തിൽ വീണ്ടും സിക്സർ.86 മത്തെ പന്ത് എറിയാൻ ഗിബ്‌സ്‌സൺ എത്തുന്നു. ബ്രന്റിന്റെ വക വീണ്ടും സിക്സർ.87 മത്തെ പന്തിൽ വീണ്ടും സിക്സർ.റോക്കറ്സിന് ഗംഭീര വിജയവും.

Categories
Uncategorized

കരിബീയൻ പ്രീമിയർ ലീഗിൽ റെഡ് കാർഡ്!!കാരണം ഇതാണ്

റെഡ് കാർഡുകൾ നമുക്ക് പരിചയം ഫുട്ബോളിലാണ്. മാരകമായ ഫൗളുകൾ ഫുട്ബോളിൽ നടത്തുമ്പോളാണ് ഈ റെഡ് കാർഡുകൾ റഫറിമാർ ഉപയോഗിക്കുക. റെഡ് കാർഡ് ഒരു താരത്തിന് നൽകിയാൽ പിന്നീട് ആ താരത്തിന് മത്സരത്തിൽ തുടർന്ന് കളിക്കാനും സാധിക്കില്ല.എന്നാൽ ഇപ്പോൾ ക്രിക്കറ്റിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കമിടാൻ പോവുകയാണ് കരിബീയൻ പ്രീമിയർ ലീഗ്

.ഒരു ട്വന്റി ട്വന്റി ഇന്നിങ്സ് നിശ്ചയിച്ച സമയത്തിനുള്ള എറിഞ്ഞു തീർക്കുക.19 ഓവറും കൃത്യ സമയത്ത് എറിഞ്ഞു തീർക്കുക. അല്ലെങ്കിൽ 20 മത്തെ ഓവറിന് മുന്നേ ഒരു ഫീൽഡറേ റെഡ് കാർഡ് കൊടുത്തു ഡഗ് ഔട്ടിലേക്ക് തിരകെ മടക്കേണ്ടി വരും.പണ്ട് ഒരു മത്സരത്തിൽ മഗ്രത്തിന് രസകരമായി റെഡ് കൊടുത്ത ബില്ലി ബൗഡനെ പോലെ ഇനി കരിബീയൻ പ്രീമിയർ ലീഗിൽ ശെരിക്കും റെഡ് കാർഡ് കൊടുക്കുക തന്നെയാണ് ചെയ്യേണ്ടത്.

നിലവിൽ കുറഞ്ഞ ഓവർ നിരക്ക് സംഭവിക്കുമ്പോൾ ഇന്നിങ്സിന്റെ അവസാന ഓവറിൽ അനുവദിച്ചതിൽ കുറവ് ഒരു ഫീൽഡറേ 30 യാർഡ് സർക്കിളിന് പുറത്തു ഉണ്ടാവേണ്ടത് എന്നാ നിയമവും നിലവിലുണ്ട്.17 ഓഗസ്റ്റിനാണ് കരിബീയൻ പ്രീമിയർ ലീഗ് ആരംഭിക്കുക.

Categories
Uncategorized

ഇന്ത്യക്ക് മികച്ചൊരു ഇടംകൈയ്യൻ ഓപ്പണർ; ജയ്സ്വാളിൻ്റെ ഓരോ ഷോട്ടും ക്ലാസ്സിക്.. വീഡിയോ കാണാം

ഇന്ത്യ വെസ്റ്റിൻഡീസ് ട്വൻ്റി ട്വൻ്റി പരമ്പരയിലെ നാലാം മത്സരത്തിൽ, ഇന്ത്യ ഇന്നലെ 9 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം സ്വന്തമാക്കിയിരുന്നു. 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഓപ്പണർമാരായ ജൈസ്വാളിൻ്റെയും ഗില്ലിൻ്റെയും വെടിക്കെട്ട് അർദ്ധസെഞ്ച്വറികളുടെ മികവിൽ മൂന്നോവർ ശേഷിക്കെ വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-2ന് ഒപ്പമെത്തി. നിർണായകമായ അവസാന പോരാട്ടം ഇന്ന് രാത്രി നടക്കും.

യുഎസിലെ ഫ്ളോറിഡയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ്, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. പരമ്പരയിൽ ആദ്യമായി ഫോമിലെത്തിയ ഹേറ്റ്മെയർ 39 പന്തിൽ 61 റൺസ് നേടി ടോപ് സ്കോററായി. ട്വൻ്റി ട്വൻ്റി പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഏകദിന നായകൻ ഷായി ഹോപ്, 29 പന്തിൽ 45 റൺസോടെ മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ അർഷദീപ് സിംഗ് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ അടിച്ചുതകർത്ത ജൈസ്വാളിൻ്റെ ബാറ്റിംഗ് ആത്മവിശ്വാസം പകർന്നു. ആദ്യം മെല്ലെ തുടങ്ങിയ ഗില്ലും പതിയെ ഷോട്ടുകൾ കളിച്ചു തുടങ്ങിയതോടെ, വെസ്റ്റിൻഡീസ് ബോളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റിൽ 165 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 47 പന്തിൽ 3 ഫോറും 5 സിക്സും അടക്കം 77 റൺസ് എടുത്താണ് ഗിൽ പുറത്താകുന്നത്.

51 പന്തിൽ 11 ഫോറും 3 സിക്സും അടക്കം 84 റൺസോടെ പുറത്താകാതെ നിന്ന ജൈസ്വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തൻ്റെ രണ്ടാം T-20 മത്സരത്തിൽ തന്നെ അർദ്ധസെഞ്ചുറിയും കളിയിലെ താരവുമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ സെഞ്ചുറിനേട്ടവും കളിയിലെ താരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച ഈ ഇടംകൈയ്യൻ ബാറ്റർ, ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച് പവർപ്ലെയിൽ എതിർ ബോളർമാരെ സമ്മർദത്തിലാക്കാൻ അദ്ദേഹത്തിന് അനായാസം സാധിക്കുന്നു.

വീഡിയോ കാണാം..

Categories
Uncategorized

കുട്ടി ക്രിക്കറ്റിലേക്കും വരവ് അറിയിച്ചു ജെയ്‌സ്വാൾ, കിടിലൻ സ്വിച്ച് ഹിറ്റ് ഷോട്ട് വിഡിയോ ഇതാ.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. വെസ്റ്റ് ഇൻഡീസിനെതിരെ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.84 റൺസ് നേടിയ ജെയ്‌സ്വാളാണ് ഇന്ത്യൻ ടോപ് സ്കോറർ.ജെയ്‌സ്വാലിന് കൂടാതെ ഗില്ലും ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു

.നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് സ്വന്തമാക്കി. ഹെറ്റ്മൈറിന്റെ ഫിഫ്റ്റിയുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് 178 ൽ എത്തിയത്.ഇന്ത്യക്ക് വേണ്ടി അർഷദീപ് മൂന്നു വിക്കറ്റ് സ്വന്തമാക്കി. എന്നാൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിലെ ചർച്ച ഇന്ത്യൻ യുവ താരം ജെയ്‌സ്വാലിന്റെ സ്വിച്ച് ഹിറ്റാണ് .

ഇന്ത്യൻ ഇന്നിങ്സിന്റെ 12 മത്തെ ഓവർ. ഓവറിലെ അവസാന പന്ത്. അകീൽ ഹുസൈനാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി പന്ത് എറിയുന്നത്.തന്റെ ഓഫ്‌ സ്റ്റമ്പ് ലൈനിൽ കുത്തി ലെഗ് സ്റ്റപിലേക്ക് ഡെലിവറി വരുകയാണ്. ജെയ്‌സ്വാൽ ഒരു നൊടി നേരം കൊണ്ട് ഒരു കിടിലൻ റിവേഴ്‌സ് ഹിറ്റ്‌, സിക്സർ .51 പന്തിൽ 84 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.

Categories
Uncategorized

ലെ ഗിൽ – ഞാൻ അമേരിക്കയും അഹമ്മദാബാദാക്കി കേട്ടോ!!

ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ശേഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു ശുഭമാൻ ഗിൽ. തുടരെ സെഞ്ച്വറികൾ സ്വന്തമാക്കിയ അദ്ദേഹം റൺസ് കണ്ടെത്താൻ വളരെ വിഷമിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ ഫോം വീണ്ടുയെടുത്ത കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി ട്വന്റി മത്സരം.ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹെറ്റ്മൈറിന്റെ ഫിഫ്റ്റിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് സ്വന്തമാക്കിയിരുന്നു.ഹെറ്റ്മൈറിനെ കൂടാതെ 45 റൺസ് സ്വന്തമാക്കിയ ഹോപ്പുമാണ് വെസ്റ്റ് ഇൻഡീസിന് വേണ്ടി മികച്ചു നിന്നത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പനർമാരായ ജെയ്സവാളും ഗില്ലും മികച്ച തുടക്കം നൽകുകയാണ്. തന്റെ ക്ലാസ് മുഴുവൻ പുറത്ത് എടുത്ത ഇന്നിങ്സാണ് കാഴ്ച വെക്കുന്നത്. ഓഫിലേക്കും ലെഗ് സൈഡിലേക്കും സ്ട്രൈറ്റിലേക്കും താരം കൂറ്റൻ സിക്സറുകൾ സ്വന്തമാക്കുകയായിരുന്നു.77 റൺസാണ് അദ്ദേഹം സ്വന്തമാക്കി.

Categories
Uncategorized

ഇതൊക്കെയാണ് ക്യാച്ച്,, വെടിക്കെട്ട് ബാറ്റിംഗ് നടത്തി കൊണ്ടിരുന്ന മേയെഴ്സിനെ പുറത്താക്കിയ സഞ്ജുവിന്റെ വീഡിയോ ഇതാ.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് നാലാമത്തെ ട്വന്റി ട്വന്റി ഇന്ത്യൻ സമയം വൈകിട്ട് 8 മണിക്ക് ആരംഭിച്ചു. അഞ്ചു മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യ ഒരു മത്സരവും വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരവും വിജയിച്ചു.ആദ്യത്തെ മത്സരം വെസ്റ്റ് ഇൻഡീസ് 4 റൺസിനും രണ്ടാമത്തെ മത്സരം 2 വിക്കറ്റിനും വിജയിച്ചു. മൂന്നാമത്തെ മത്സരം ഇന്ത്യ 7 വിക്കറ്റിനും വിജയിച്ചു.

നാലാമത്തെ ട്വന്റി ട്വന്റിയിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിൽ സഞ്ജു സാംസന്റെ ക്യാച്ചാണ് ചർച്ചവിഷയം.വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവർ. ആദ്യത്തെ ഓവറിൽ വെസ്റ്റ് ഇന്ത്യൻ ഓപ്പനർ 13 റൺസ് സ്വന്തമാക്കി.രണ്ടാമത്തെ ഓവർ എറിയാൻ അർഷദീപ് എത്തുന്നു

.ഓവറിലെ മൂന്നാമത്തെ പന്ത് മേയേർസ് ബൗണ്ടറി നേടുന്നു. തൊട്ട് അടുത്ത പന്തിൽ ഒരു ഷോട്ട് ബോൾ. അപ്പർ കട്ടിന് ശ്രമിച്ച മേയെര്സ് കാണുന്നത് അത്ഭുതകരമായ രീതിയിൽ സഞ്ജു പന്ത് കൈകലാക്കിയതാണ്.7 പന്തിൽ 17 റൺസ് സ്വന്തമാക്കി മേയേർസ് പുറത്ത്

Categories
Uncategorized

ധോനിയെ മാതൃകയാക്കിയാ കുസാൽ മെൻഡിസിന്റെ അത്ഭുത റൺ ഔട്ട്‌ വീഡിയോ ഇതാ

മഹേന്ദ്ര സിംഗ് ധോണി വിക്കറ്റ് കീപ്പിങ്ങിൽ വിപ്ലവം സൃഷ്ടിച്ചത് ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മിന്നൽ സ്റ്റമ്പ്പിങ് എല്ലാം ക്രിക്കറ്റ്‌ ആരാധകർ വളരെ ഏറെ രസിച്ചതാണ്. മാത്രമല്ല അദ്ദേഹം നടത്തിയ റൺ ഔട്ടുകളും വളരെ പ്രശ്സതമാണ്. നിലവിലെ വിക്കറ്റ് കീപ്പർമാരിൽ പലരും ധോനിയെ മാതൃകയാക്കുന്നവരുമാണ്.

ധോണിയുടെ നടത്തിയ രീതിയിലുള്ള റൺ ഔട്ടുകൾ അനുകരിക്കുന്ന കീപ്പർമാരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്. ലങ്കൻ പ്രീമിയർ ലീഗിൽ. വെള്ളിയാഴ്ച ഗാലെ ടൈറ്റാൻസും ദാമ്പുള്ള ഓറോയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റാൻസ് ഇന്നിങ്സിന്റെ അവസാനത്തെ ഓവർ.ബാറ്റർ ലഹിരു സമരകൂൺ നേരിട്ട ആദ്യ പന്തിൽ സ്‌ക്വർ ലെഗിലേക്ക് ബോൾ പ്ലേസ് ചെയ്യുന്നു.രണ്ടാം റണ്ണിന് താരം ഓടുകയാണ്. ത്രോ കീപ്പർ എൻഡിലേക്ക്. എന്നാൽ ബാറ്റിംഗ് ക്രീസിന്റെ മുന്നിലേക്ക് വന്നാ ബോൾ കീപ്പർ കുസാൽ മെൻഡിസ് പിടിച്ചു സ്റ്റപിലേക്ക് എറിയുന്നു. റൺ ഔട്ട്‌.

Categories
Uncategorized

വഴിയരികിൽ നിന്ന ആരാധകാരുമായി സമയം പങ്ക് വെച്ച് ധോണി, വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട ഇതിഹാസ താരങ്ങളിൽ ഒരാളാണ് സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. എന്നാൽ എന്നും ആരാധകർ പ്രിയപ്പെട്ട താരം കൂടിയാണ് ഇദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും കഴിഞ്ഞ ഐ പി എൽ സീസണിൽ ധോണിയേ കാണുവാൻ വേണ്ടി എത്തി ചേർന്ന ആരാധക കൂട്ടം ഏവരെയും അത്ഭുതപെടുത്തിയതാണ്

.ഈ ആരാധക സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ ധോണിക്കും കഴിയില്ല. തന്റെ കഴിഞ്ഞ പിറന്നാൾ ദിവസം അദ്ദേഹം വീട്ടിൽ കാണാൻ തടിച്ചു കൂടിയ ആരാധക ദൃശ്യം തരംഗമായതാണ്.അന്നും ധോണി തന്റെ വീടിന് പുറത്ത് വന്നു ആരാധകരെ അഭിവാന്ദ്യം ചെയ്തിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു സംഭവം കൂടി നടന്നിരിക്കുകയാണ്.

റാഞ്ചിയിൽ രണ്ട് ആരാധകാരുമായി സംസാരിക്കുന്ന ധോണിയുടെ ദൃശ്യമാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഇടയിലെ ചർച്ച വിഷയം. തന്റെ വിന്റജ് കാറുമായി റാഞ്ചിയിലൂടെ സഞ്ചരിക്കുകയായിരുന്നു ധോണി.തന്റെ അടുത്തേക്ക് വന്ന ആരാധകരോട് വിശേഷങ്ങൾ പങ്ക് വെക്കുകയാണ് ധോണി. വീഡിയോ ഇതാ..