ലങ്കൻ പ്രീമിയർ ലീഗ് നിലവിൽ നടന്ന് കൊണ്ടിരിക്കുകയാണ്. വീറും വാശിയും നിറഞ്ഞ മത്സരങ്ങളാണ് ലീഗിൽ ഉടനീളം നടന്നു കൊണ്ടിരിക്കുന്നത്. മികച്ച ബാറ്റിംഗ് പ്രകടനങ്ങളും ബൌളിംഗ് പ്രകടനങ്ങളും നമുക്ക് ലീഗിൽ കാണാം. ഗംഭീര റൺ ഔട്ടുകളും ക്യാച്ചുകളും എല്ലാം ലീഗിനെ വിത്യാസത്തമാക്കുന്നുണ്ട്.
എന്നാൽ ലങ്കൻ പ്രീമിയർ ലീഗിലെ പ്രധാന ചർച്ച വിഷയം ഇത്തരത്തിലുള്ള വീറും വാശിയും നിറഞ്ഞ മത്സരങ്ങളല്ല.മറിച്ചു ഒരു പാമ്പാണ് ഇപ്പോഴത്തെ ലങ്കൻ പ്രീമിയർ ലീഗിലെ ചർച്ച വിഷയം. കഴിഞ്ഞ മാസം ഗ്രൗണ്ടിലേക്ക് കടന്ന് വന്ന പാമ്പ് മത്സരം തടസ്സപെടുത്തുക വരെ ചെയ്തിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പാമ്പ് ബൗണ്ടറി ലൈനിലും പ്രത്യക്ഷപെട്ടിരുന്നു.
ഇപ്പോൾ മറ്റൊരു സംഭവം കൂടി ലങ്കൻ പ്രീമിയർ ലീഗിൽ സംഭവിച്ചിരിക്കുകയാണ്.കോളമ്പോയിൽ കാൻഡിയും ജഫനാ കിംഗ്‌സും തമ്മിൽ മത്സരം നടക്കുകയാണ്.ഇസുരു ഉദാന ഫീൽഡ് ചെയ്യുകയായിരുന്നു. തന്റെ ഫീൽഡിങ് പൊസിഷനിൽ നിന്ന് നേരെ പുറകോട്ട് നടന്ന അദ്ദേഹം പെട്ടെന്ന് ഒന്ന് ഞെട്ടുകയും നിലത്തു പാമ്പ് കിടക്കുന്നത് കാണുകയും തുടർന്ന് അവിടുന്ന് നീങ്ങി പോവുകയും ചെയ്തു.