Categories
Uncategorized

ബുംറയ്ക്ക് സർപ്രൈസ് ഗിഫ്റ്റുമായി ഷഹീൻ; അച്ഛനായതിൻ്റെ ആശംസകളും നേരുന്നു.. വീഡിയോ കാണാം

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ സൂപ്പർ ഫോർ ഘട്ടത്തിൽ എല്ലാവരും കാത്തിരുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ഇന്നലെ മഴമൂലം തടസ്സപ്പെട്ടിരുന്നു. ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസരത്തിൽ മഴ മൂലം മത്സരം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിന് റിസർവ്വ് ദിനം അനുവദിച്ചു. അതിനാൽ ഇന്നലെ കളി നിർത്തുമ്പോൾ ഉള്ള സ്കോറിൽ നിന്നും ഇന്ന് മത്സരം പുനരാരംഭിക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ രോഹിത് ഒരുവശത്ത് ശ്രദ്ധയോടെ തുടങ്ങിയപ്പോൾ, മറുവശത്ത് ഗിൽ ആക്രമിച്ചുകളിച്ചു. പതിയെ രോഹിതും ഷോട്ടുകൾ കളിച്ചുതുടങ്ങിയതോടെ പാക്ക് ബോളർമാർ വിയർത്തു. ഒന്നാം വിക്കറ്റിൽ 16.4 ഓവറിൽ 121 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. രോഹിത് 56 റൺസും ഗിൽ 58 റൺസും എടുത്ത് പുറത്തായി. മഴമൂലം കളി നിർത്തുമ്പോൾ 24.1 ഓവറിൽ 147/2 എന്ന നിലയിലാണ് ഇന്ത്യ. 17 റൺസുമായി രാഹുലും 8 റൺസുമായി കോഹ്‌ലിയും ക്രീസിലുണ്ട്.

അതിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറയ്ക്ക് ഒരു സ്പെഷ്യൽ സമ്മാനവുമായി എത്തിയ പാക്ക് പേസർ ഷഹീൻ അഫ്രീദിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. മത്സരശേഷം താരങ്ങൾ മടങ്ങുന്ന സമയത്ത് കയ്യിൽ ഒരു പൊതിയുമായി അഫ്രീദി വരുന്നു. ബൂംറ അച്ഛനായതിൻ്റെ സന്തോഷത്തിന് ഒരു ചെറിയ ഗിഫ്റ്റ്.

ഇരുവരും അൽപനേരം സംസാരിച്ച് ഗിഫ്റ്റ് കൈമാറുന്നു. ആദ്യ മത്സരത്തിൽ പാകിസ്ഥാന് എതിരെ ടീമിൽ ഉണ്ടായിരുന്ന ബൂംറ, നേപ്പാളിന് എതിരായ മത്സരത്തിന് മുൻപ് കുഞ്ഞിൻ്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് താരം തിരിച്ചെത്തിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം തന്നെയാണ് ഈ മനോഹര വീഡിയോ തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

വീഡിയോ കാണാം..

Categories
Uncategorized

ലെ റൗഫ് – ഡാ ബാബറേ അത് ഔട്ട്‌ ആണെന്നെ., രസകരമായ വീഡിയോ ഇതാ..

ഇന്ത്യ പാകിസ്ഥാൻ ഏകദിന മത്സരങ്ങൾ വളരെ വൈകാരികമായ കാര്യങ്ങൾ പല തവണ കണ്ടിട്ടുള്ളതാണ്. പല താരങ്ങളും പല തവണ തമ്മിൽ അടിക്കുന്ന കാഴ്ചകൾ ക്രിക്കറ്റ്‌ ആരാധകർ കണ്ടത്.നല്ല നല്ല സൗഹൃദങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഇതിൽ പെടും.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ മത്സരത്തിലും ഇത്തരത്തിൽ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യൻ ഇന്നിങ്സിന്റെ 24 മത്തെ ഓവറിലാണ് സംഭവം. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും വിരാട് കോഹ്ലിയുമാണ് ക്രീസിൽ. പാകിസ്ഥാൻ വേണ്ടി ഹാരിസ് റൗഫാണ് ബൗൾ ചെയ്യുന്നത്.

ഹാരിസ് റൗഫ് ഒരു ലെങ്ത് ബോൾ എറിയുന്നു. രാഹുൽ ബോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ ബോൾ ബാറ്റിൽ തട്ടാതെ നേരെ രാഹുലിന്റെ കാലിൽ തട്ടുന്നു. റൗഫ് അപ്പീൽ ചെയ്യുന്നു. അമ്പയർ ബോൾ നല്ല ഉയരത്തിൽ തന്നെ തട്ടിയത് കൊണ്ട് നോട്ട് ഔട്ട്‌ വിളിക്കുന്നു.പക്ഷെ റൗഫ് അത് ഔട്ട്‌ ആണെന്ന് തീരുമാനിക്കുന്നു. റിവ്യൂ എടുക്കാൻ ബാബറിനോട് ആവശ്യപെടുന്നു. ബാബർ അത് ഉയരത്തിലാണെന്ന് വ്യക്തമാണെന്ന് വാദിക്കുന്നു. പക്ഷെ ഹാരിസ് റൗഫ് സമ്മതിച്ചു കൊടുത്തില്ല. ഒടുവിൽ ബാബർ റിവ്യൂ കൊടുക്കാൻ വിസമ്മതിക്കുന്നു.റിപ്ലൈയിൽ നോട്ട് ഔട്ടാണെന്ന് വ്യക്തമാവുന്നു.

Categories
Uncategorized

ഇത് പോലെയുള്ള കാര്യങ്ങൾ കൊണ്ടാണ് ഈ കളിയെ ജന്റിൽമാൻ എന്ന് വിളിക്കുന്നത്, ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച പാക്ഫ ഓപ്പനർ ഫഖറിന്റെ വീഡിയോ ഇതാ..

ഈ ഏഷ്യ കപ്പ്‌ മഴ മൂലം പ്രശസ്തമാണ്. പല കളികളും മഴ മൂലം തടസപ്പെട്ടിരുന്നു.ഭൂരിഭാഗം മത്സരങ്ങൾ ഇന്ത്യയുടെതായിരുന്നു എന്നത് മറ്റൊരു സങ്കടപെടുത്തുന്ന വസ്തുതയാണ്. എന്നാൽ മഴ പെയ്തു മാറിയാൽ ഉടനെ തന്നെ മത്സരം ആരംഭിക്കാനും മഴ വന്നാൽ പെട്ടെന്ന് തന്നെ ഗ്രൗണ്ട് മൊത്തം കവർ ചെയ്യുന്നതും നമ്മൾ കണ്ടതാണ്.

ഈ ഒരു കാര്യത്തിൽ എന്ത് കൊണ്ട് ഗ്രൗണ്ട് സ്റ്റാഫ്‌ വളരെ അധികം പ്രശംസ അർഹിക്കുന്നതാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ പോയ ഒരു താരത്തെ പറ്റിയാണ്. പാകിസ്ഥാൻ ഓപ്പനർ ഫഖർ സമാനാണ് ഈ താരം. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ ഇന്നിങ്സിന്റെ 25 മത്തെ ഓവർ. പെട്ടെന്ന് മഴ ആരംഭിക്കുന്നു. കെ എൽ രാഹുലും വിരാട് കോഹ്ലിയും പാകിസ്ഥാൻ താരങ്ങളും ഡഗ് ഔട്ടിലേക്ക് ഓടി. എന്നാൽ ഫഖർ സമാൻ നേരെ ഗ്രൗണ്ട് സ്റ്റാഫിന്റെ അടുത്ത് സഹായിക്കാൻ പോയി ഗ്രൗണ്ട് കവർ ചെയ്യാൻ അവരെ സഹായിക്കുന്ന വീഡിയോ ഇപ്പോൾ തരംഗമാണ്

Categories
Uncategorized

വിന്റജ് പാകിസ്ഥാൻ ഓൺ ഫീൽഡ് 🔥🔥,ഗില്ലിനെ പുറത്താക്കാൻ ലഭിച്ച സുവർണവസരം പാഴാക്കി പാകിസ്ഥാൻ, വീഡിയോ ഇതാ..

എന്നും പാകിസ്ഥാൻ ഇന്ത്യ മത്സരങ്ങൾ പല കാരണങ്ങൾ കൊണ്ട് ആവേശത്തിലാവാറുണ്ട്.അതിസമ്മർദ്ദ നിമിഷങ്ങളിൽ പല താരങ്ങളും ഏറ്റവും മികച്ച പ്രകടനങ്ങളും മോശം പ്രകടനങ്ങളും പുറത്തെടുക്കാറുണ്ട്.പാകിസ്ഥാൻ ഫാസ്റ്റ് ബൗളേർമാരും ഇന്ത്യൻ ബാറ്റർമാരും ഇതിന് ഏറ്റവും ഉദാഹരണമാണ്.

എന്നാൽ എല്ലാ കാലത്തും പാകിസ്ഥാൻ വലക്കുന്ന ഒന്നാണ് അവരുടെ ഫീൽഡിങ്.കഴിഞ്ഞ ലോകക്കപ്പിന് ശേഷം ഇംഗ്ലണ്ട് കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയത് പാകിസ്ഥാനാണ്. അത് കൊണ്ട് തന്നെ ഫീൽഡിൽ പാകിസ്ഥാൻ നല്ല കാലമായി എന്ന് തന്നെയാണ് ഓരോ ആരാധകരും കരുതപെട്ടത്. പക്ഷെ ഏഷ്യ കപ്പിൽ സ്ഥിതി വിത്യാസത്തമാണ്.

വിന്റജ് പാകിസ്ഥാൻ ഫീൽഡർമാരെ ഓർമിപ്പിക്കുന്ന തരത്തിലാണ് പാകിസ്ഥാൻ താരങ്ങൾ ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നത്.ഇന്ത്യൻ ഇന്നിങ്സിന്റെ 8 മത്തെ ഓവറിൽ നസീം എറിഞ്ഞ പന്ത് ഗിൽ കട്ട്‌ ചെയുന്നു. എന്നാൽ അണ്ടർ എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് സ്ലിപ്പിലേക്ക്. എന്നാൽ കീപ്പർ റിസ്വാൻ വട്ടം ചാടിയതോടെ ബോൾ നേരെ ബൗണ്ടറിയിലേക്കും.

Categories
Uncategorized

കലിപ്പ് തീർത്തു ഹിറ്റ്മാൻ, ഷദാബിന്റെ ഒരു ഓവറിൽ അടിച്ചു കൂട്ടിയത് 19 റൺസ്., വീഡിയോ ഇതാ..

പാകിസ്ഥാൻ ബൗളേർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം എന്ന് നമുക്ക് അറിയാവുന്നതാണ്. ഏഷ്യ കപ്പിലെ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ബൗളേർമാർ ഇന്ത്യൻ ടോപ് ഓർഡറിനെ തകർത്തു. എന്നാൽ ഈ തവണ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ ഓപ്പനർമാർ പാകിസ്ഥാൻ ബൗളേർമാരെ തല്ലി തകർക്കുന്ന കാഴ്ചയാണ് കാണുന്നത്.

പാകിസ്ഥാൻ പേസ് ത്രയത്തിന് എതിരെ റൺസ് വാരി കൂട്ടുകയായിരുന്നു ശുഭമാൻ ഗിൽ. പേസ് ബൌളിംഗ് ബ്രേക്ക്‌ ത്രൂ നൽകാതെയായതോടെ ബാബർ അസം ലെഗ് സ്പിന്നർ ഷദാബിന് പന്ത് നൽകി. എന്നാൽ അത് വരെ ഗില്ലിന്റെ ബാറ്റിങ് മികവിൽ കാഴ്ചകാരനായി നിന്ന ഹിറ്റ്മാൻ ആളി കത്തുന്ന കാഴ്ചയാണ് പാകിസ്ഥാൻ നായകൻ കണ്ടത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 13 മത്തെ ഓവർ.ഓവറിലെ ആദ്യത്തെ മൂന്നു പന്തിൽ ഷദാബ് വഴങ്ങിയത് വെറും 3 റൺസ്. എന്നാൽ നാലാമത്തെ പന്ത്, രോഹിത് ക്രീസിൽ, ഒരു ഷോർട്ട് ലെങ്ത് ഡെലിവറി. എന്നാൽ ആ ഡെലിവറി ഗാലറിയിലേക്കെത്തിച്ച രോഹിത്.തൊട്ട് അടുത്ത പന്തിൽ വീണ്ടും ഒരു ലെങ്ത് ഡെലിവറി. പക്ഷെ ഈ തവണയും സിക്സർ, നാലാമത്തെ പന്ത് പവറിന് പകരം ക്ലാസ്സ്‌ ഉപോയഗിച്ച ഒരു കട്ട് ഷോർട്ട്. ഓവറിൽ 16 റൺസും.

Categories
Uncategorized

തീയുണ്ടകൾ ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ലാലോ!!!. ഷഹീനെ തുടർച്ചയായി ബൗണ്ടറി അടിച്ചു ഗിൽ, വീഡിയോ ഇതാ..

ഏഷ്യ കപ്പ്‌ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ പാകിസ്ഥാൻ ആദ്യം മത്സരം മഴ മൂലം ഫലമില്ലാതെ പിരിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ രണ്ടാം മത്സരത്തിന് റിസേർവ് ഡേ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ ബൌളിംഗ് തിരഞ്ഞെടുത്തു.

എന്നാൽ കഴിഞ്ഞ മത്സരത്തെ പോലെ ആദ്യ ഓവറുകളിൽ തന്നെ തന്റെ ഫാസ്റ്റ് ബൌളിംഗ് ത്രയത്തെ ഉപോയഗിച്ചു ഇന്ത്യൻ ബൗളേർമാരെ തകർക്കാൻ തന്നെയായിരുന്നു ബാബറിന്റെ ശ്രമം.പരിക്ക് മാറി കെ എൽ രാഹുൽ തിരകെ എത്തിയതോടെ ഇന്ത്യ ശ്രെയസ് അയ്യരെ ഒഴിവാക്കി.പക്ഷെ നേരത്തെ പറഞ്ഞത് പോലെ പാകിസ്ഥാൻ ഫാസ്റ്റ് ബൌളിങ് ഡിപ്പാർട്മെന്റ് ഇന്ത്യയെ തകർക്കുന്ന കാഴ്ചയല്ല കണ്ടത്.

മറിച്ചു 2018 അണ്ടർ -19 ലോകകപ്പ് സെമി ഫൈനലിനെ അനുസമരിപ്പിക്കുന്ന വിധത്തിൽ പാകിസ്ഥാന്റെ ഏറ്റവും മികച്ച ബൗളേറായ ഷഹീനെ നേരിട്ടിരിക്കുകയാണ് ഗിൽ.ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ,ഓവറിൽ മൂന്നു കിടിലൻ ഷോട്ടുകളാണ് ഷഹീൻ എതിരെ ഗിൽ സ്വന്തമാക്കിയത്. ആദ്യത്തെ ഒരു ഫ്ലിക്ക് ഗ്ലാൻസ് വഴി വീണ്ടും ബൗണ്ടറി. തന്റെ കോൺഫിഡൻസ് മുഴുവൻ പുറത്തെടുത്തു സ്റ്റെപ് ഔട്ട്‌ ചെയ്ത് മിഡ്‌ ഓണിലുടെ വീണ്ടും ബൗണ്ടറി.ഒടുവിൽ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഒരിക്കൽ കൂടി ഒരു കിടിലൻ സ്ട്രൈറ്റ് ഡ്രൈവ്. ഓവറിൽ 12 റൺസും

https://twitter.com/mathewsrenny4/status/1698653640293306396?t=MPfsSFV9mKwdIleJaV9RKg&s=19
Categories
Uncategorized

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ; വെടിക്കെട്ട് ഇന്നിംഗ്സിലൂടെ കളിയിലെ താരമായി.. വീഡിയോ കാണാം

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയ ടീം ഇന്ത്യ, സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. മഴ ഇടയ്ക്കിടെ കളി തടസ്സപ്പെടുത്തിയ പോരാട്ടത്തിൽ മഴനിയമപ്രകാരം ഓവറുകൾ ചുരുക്കിയിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാൾ, 48.2 ഓവറിൽ 230 റൺസിന് പുറത്തായി. ഇന്ത്യക്കായി സിറാജും ജഡേജയും 3 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, 2.1 ഓവറിൽ 17 റൺസ് എടുത്തുനിൽക്കെ മഴയെത്തി. തുടർന്ന് രണ്ട് മണിക്കൂറോളം കളി തടസ്സപ്പെട്ടു. ഒടുവിൽ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറിൽ 145 റൺസായി പുനർനിശ്ചയിച്ചു. എങ്കിലും നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിംഗ് ജോഡി, അനായാസം വിജയലക്ഷ്യം മറികടന്നു. രോഹിത് 74 റൺസും ഗിൽ 67 റൺസും എടുത്ത് പുറത്താകാതെ നിന്നു.

നായകൻ രോഹിത് ശർമയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 59 പന്ത് നേരിട്ട അദ്ദേഹം, 6 ഫോറും 5 സിക്സുമടക്കമാണ് ഫോമിലേക്ക് തിരികെയെത്തിയത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 22 പന്തിൽ 11 റൺസെടുത്ത രോഹിത്, ഷഹീൻ അഫ്രീദിയുടെ പന്തിൽ ക്ലീൻ ബോൾഡ് ആകുകയായിരുന്നു. എങ്കിലും നായകൻ രോഹിത് ഫോം വീണ്ടെടുത്തത് ടീം ഇന്ത്യക്ക് ആശ്വാസമായിരിക്കുകയാണ്.

വീഡിയോ കാണാം..

Categories
Uncategorized

കോഹ്ലി…കോഹ്ലി…എന്ന് വിളിച്ച ആരാധകർക്ക് നേരെ ഗംഭീർ ചെയ്തത് കണ്ടോ ? വീഡിയോ കാണാം

ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ, ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നേപ്പാൾ ടീം 48.2 ഓവറിൽ 230 റൺസിൽ ഓൾഔട്ടായി. ഇന്ത്യയ്ക്കായി സിറാജും ജഡേജയും 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2.1 ഓവറിൽ 17 റൺസ് എടുത്തുനിൽക്കെ മഴയെത്തി കളി തടസ്സപ്പെട്ടിരിക്കുകയാണ്.

മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ കമൻ്റേറ്ററായി ശ്രീലങ്കയിൽ ഉണ്ട്. അദ്ദേഹം പൊതുവേ എന്തും വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ള ഒരു വ്യക്തിയാണ്. അത് മൂലം എന്നും വിവാദങ്ങളുടെ കളിത്തോഴനുമാണ് ഗംഭീർ. കഴിഞ്ഞ ഐപിഎൽ ടൂർണമെൻ്റിൽ വിരാട് കോഹ്‌ലിയുമായി ഗ്രൗണ്ടിൽ കൊമ്പുകോർത്തതും അധികമാരും മറന്നുകാണാൻ ഇടയില്ല.

ഇപ്പോഴിതാ, മറ്റൊരു വിവാദത്തിൽ പെട്ടിരിക്കുകയാണ് ഗൗതം ഗംഭീർ. കഴിഞ്ഞ ശനിയാഴ്ച നടന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിൻ്റെ അന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിരിക്കുന്നത്. ഗൗതം ഗംഭീർ ഗ്രൗണ്ടിൽ നിന്നും ഗാലറിയിലേക്ക് കയറുന്ന സമയത്ത്, കാണികൾ കോഹ്‌ലി.. കോഹ്‌ലി.. എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട അദ്ദേഹം, അവർക്ക് നേരെ തൻ്റെ നടുവിരൽ ഉയർത്തിയ ശേഷം സ്ഥലം വിടുകയാണ് ഉണ്ടായത്.

വീഡിയോ കാണാം..

Categories
Uncategorized

ടീമംഗങ്ങൾ എല്ലാവരും ഡഗ്ഔട്ടിൽ ഇരുന്ന് കളി കാണുന്നു; സഞ്ജു ഏകനായി ഗാലറിയിലും.. വീഡിയോ കാണാം

ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ, ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ഇന്ത്യൻ ടീമിനെതിരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച നേപ്പാൾ, 48.2 ഓവറിൽ 230 റൺസിന് പുറത്തായി. മത്സരം ഇടയ്ക്കിടെ മഴമൂലം തടസ്സപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ മത്സരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഒരു ആരാധകൻ പകർത്തിയ വീഡിയോ ആണിത്. ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമായ സഞ്ജു വി സാംസൺ, എല്ലാവരിൽ നിന്നും മാറി ഗാലറിയിൽ ഒറ്റയ്ക്ക് ഇരുന്ന് കളി കാണുന്നതാണ് വീഡിയോയിൽ. ടീമിലെ മറ്റെല്ലാ അംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ഡഗ്ഔട്ടിൽ ഇരുന്ന് കളി കാണുമ്പോൾ ആണിത്.

ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിൽ സഞ്ജുവിന് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. മികച്ച ഏകദിന റെക്കോർഡ് ഉള്ള സഞ്ജുവിനെ തഴഞ്ഞ് ട്വൻ്റി ട്വൻ്റി പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മുംബൈ താരങ്ങളായ സൂര്യ കുമാർ യാദവിനെയും, ഇതുവരെ ഒരു ഏകദിനം പോലും കളിക്കാത്ത തിലക് വർമയെയും ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ ആരാധകരോഷം മുന്നിൽക്കണ്ട് ‘ട്രാവലിങ് സ്റ്റാൻഡ്ബൈ പ്ലേയർ’ എന്ന പട്ടം ചാർത്തി സഞ്ജുവിനെ കൂടെകൂട്ടുകയായിരുന്നു.

പരുക്ക് മാറി കെ എൽ രാഹുൽ മടങ്ങിയെത്തുന്നതോടെ സഞ്ജു ടീമിന് പുറത്താകും. ഇന്ത്യയിൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് ടൂർണമെൻ്റിൽ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതയുമില്ല. ഈ ദിവസങ്ങളിൽ ലോകകപ്പ് ടീം പ്രഖ്യാപനം ഉണ്ടാകാനിരിക്കെ, സഞ്ജു സാംസൺ പുറത്തേക്ക് എന്നുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു തുടങ്ങിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് സഞ്ജു എല്ലാവരാലും ഒറ്റപ്പെട്ട വീഡിയോയും പ്രസക്തമാകുന്നത്.

വീഡിയോ കാണാം..

Categories
Uncategorized

ക്യാച്ചുകൾ നിലത്തിട്ട് താരങ്ങൾ; എങ്ങനെ പിടിക്കാമെന്ന് പഠിപ്പിച്ച് രോഹിത്.. വീഡിയോ കാണാം

ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ, ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. പാക്കിസ്ഥാനുമായി നടന്ന ഇന്ത്യയുടെ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടിരുന്നു. അതോടെ, നേപ്പാളിനെ ആദ്യ മത്സരത്തിൽ കീഴടക്കിയ പാക്കിസ്ഥാൻ, സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇന്ന് നേപ്പാളിനെ തോൽപ്പിച്ചാൽ ഇന്ത്യയും സൂപ്പർ ഫോർ ഘട്ടത്തിലെത്തും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് പേസർ ജസ്പ്രീത് ബുംറ, ആദ്യ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹത്തിന് പകരം പേസർ മുഹമ്മദ് ഷമി ടീമിൽ എത്തിയതാണ് ഇന്ത്യൻ നിരയിൽ വരുത്തിയ ഒരേയൊരു മാറ്റം.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ ഫീൽഡിംഗ് വളരെ അലസമായി കാണപ്പെടുകയുണ്ടായി. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ എന്നിവരൊക്കെ അനായാസ ക്യാച്ചുകൾ നിലത്തിടുന്നതും നാം കണ്ടു. അപ്പോഴാണ്, സ്ലിപ്പിൽ ഒരു മികച്ച റിഫ്ലക്സ് ക്യാച്ച് എടുത്തുകൊണ്ട് നായകൻ രോഹിത് ശർമ, സഹതാരങ്ങൾക്ക് മാതൃകയായത്. ജഡേജയുടെ പന്തിൽ നേപ്പാൾ നായകൻ രോഹിത് പൗഡലിനെ പുറത്താക്കാൻ ആയിരുന്നു ഈ മനോഹര ക്യാച്ച് പിറന്നത്.

വീഡിയോ കാണാം..