ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ, ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുകയാണ്. പാക്കിസ്ഥാനുമായി നടന്ന ഇന്ത്യയുടെ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടിരുന്നു. അതോടെ, നേപ്പാളിനെ ആദ്യ മത്സരത്തിൽ കീഴടക്കിയ പാക്കിസ്ഥാൻ, സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
ഇന്ന് നേപ്പാളിനെ തോൽപ്പിച്ചാൽ ഇന്ത്യയും സൂപ്പർ ഫോർ ഘട്ടത്തിലെത്തും. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് പേസർ ജസ്പ്രീത് ബുംറ, ആദ്യ മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹത്തിന് പകരം പേസർ മുഹമ്മദ് ഷമി ടീമിൽ എത്തിയതാണ് ഇന്ത്യൻ നിരയിൽ വരുത്തിയ ഒരേയൊരു മാറ്റം.
അതിനിടെ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ ഫീൽഡിംഗ് വളരെ അലസമായി കാണപ്പെടുകയുണ്ടായി. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ എന്നിവരൊക്കെ അനായാസ ക്യാച്ചുകൾ നിലത്തിടുന്നതും നാം കണ്ടു. അപ്പോഴാണ്, സ്ലിപ്പിൽ ഒരു മികച്ച റിഫ്ലക്സ് ക്യാച്ച് എടുത്തുകൊണ്ട് നായകൻ രോഹിത് ശർമ, സഹതാരങ്ങൾക്ക് മാതൃകയായത്. ജഡേജയുടെ പന്തിൽ നേപ്പാൾ നായകൻ രോഹിത് പൗഡലിനെ പുറത്താക്കാൻ ആയിരുന്നു ഈ മനോഹര ക്യാച്ച് പിറന്നത്.
വീഡിയോ കാണാം..