ഏഷ്യ കപ്പിലെ നിലനിൽപ്പിനായി ഇന്ത്യ നേപ്പാളിനെ നേരിടുകയാണ്. നിലവിൽ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യക്ക് ഇന്ന് തോൽവി ഒഴിവാക്കിയാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിക്കും. നേപ്പാൾ ഇന്ത്യയെ അട്ടിമറിച്ചാൽ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിനയത്തോടെ നേപ്പാൾ അടുത്ത റൗണ്ടിലേക്ക് തുടങ്ങും.
അത് കൊണ്ട് തന്നെ നേപ്പാൾ വളരെ മികച്ച രീതിയിൽ തന്നെയാണ് ബാറ്റിംഗ് ആരംഭിച്ചത്.ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബൌളിംഗ് തിരഞ്ഞെടുത്തു.സ്വന്തം കുട്ടിയെ കാണാൻ നാട്ടിലേക്ക് പോയ ബുമ്രക്ക് പകരം ഇന്ത്യ ഷമിയേ ആദ്യം ഇലവണിൽ ഉൾപ്പെടുത്തി. നേപ്പാൾ ബാറ്റർമാർ മികച്ച രീതിയിൽ തന്നെ തുടങ്ങി.ഇന്ത്യൻ ഫീൽഡർമാർ ആവശ്യത്തിൽ അധികം അവരെ സഹായിച്ചു.
സാക്ഷാൽ വിരാട് കോഹ്ലി വരെ എളുപ്പത്തിൽ സ്വന്തമാക്കവുന്ന ക്യാച്ചുകൾ നഷ്ടപെടുത്തി. നേപ്പാൾ ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ സിറാജിനെ നേപ്പാൾ താരം ആസിഫ് ഷെയ്ക് ഡ്രൈവ് ചെയ്യുകയാണ്. ബൗൾ നേരെ കോഹ്ലിയുടെ കൈയിലേക്ക്. അനായാസ കൈപിടിയിൽ സ്വന്തമാക്കാൻ കഴിയുന്ന പന്ത് കോഹ്ലി അനായാസം നഷ്ടപെടുത്തുന്നു.