Categories
Cricket

W ,W ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റ് എടുത്തു SRH ൻ്റെ ബോൾട്ട് ഇളക്കി ബോൾട്ട് ;വീഡിയോ കാണാം

ഏത് ഒരു ക്രിക്കറ്റ്‌ മത്സരമാണെങ്കിലും ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ ഏറ്റവും നിർണായകമാണ്. പ്രത്യേകിച്ച് കൂറ്റൻ വിജയലക്ഷ്യങ്ങൾ പിന്തുടരാൻ ഇറങ്ങുമ്പോൾ ആദ്യത്തെ ഓവർ ഏറ്റവും മികച്ചതാവാൻ ബാറ്റിംഗ് ടീമുകൾ ആഗ്രഹിക്കും. ട്രെന്റ് ബോൾട്ടിനെ പോലെ ഒരു ബൗളേറാണ് ഈ സമയത്ത് ഓപ്പണിങ് സ്പെല്ലിനായി വരുന്നതെങ്കിലോ!.

രാജസ്ഥാൻ റോയൽസ് സൺ രൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ബറ്റ്ലറിന്റെയും ജെയ്സവാലിന്റെയും ക്യാപ്റ്റൻ സഞ്ജുവിന്റെയും ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 203 റൺസ് സ്വന്തമാക്കി.204 എന്നാ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ സൺ രൈസേഴ്സ് ഹൈദരാബാദിന് ആദ്യത്തെ ഓവർ നേരിടേണ്ടി വന്നത് സാക്ഷാൽ ട്രെന്റ് ബോൾട്ടിനെ.പിന്നീട് സംഭവിച്ചത് ഹൈദരാബാദ് ഒരിക്കൽ മറക്കാൻ കഴിയാത്ത ഒരു കിടിലൻ ഓപ്പണിങ് ഓവറാണ്.

അഭിഷേക് ശർമയാണ് ഹൈദരാബാദിന് വേണ്ടി ബാറ്റ്‌ ചെയ്യുന്നത്. ആദ്യത്തെ ബോൾ ബാക്ക് ഓഫ് ലെങ്ത് ഡെലിവറി, അഭിഷേക് ഡിഫെൻഡ് ചെയ്യുന്നു.രണ്ടാമത്തെ മിഡിൽ ആൻഡ് ഓഫ്‌ സ്റ്റമ്പ് ലൈനിൽ ഒരു ലെങ്ത് ഡെലിവറി വീണ്ടും അഭിഷേക് ഡിഫെൻഡ് ചെയ്യുന്നു.മൂന്നാമത്തെ പന്ത് വിന്റജ് ബോൾട് സ്വിങ്ങിങ് യോർക്കർ ഡെലിവറി. അഭിഷേക്കിന്റെ കുറ്റി തെറിക്കുന്നു.നാലാമത്തെ പന്ത് ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി പുതിയ ബാറ്റർ ട്രിപ്പതി ഡിഫെൻഡ് ചെയ്യുന്നു. അടുത്ത പന്തിൽ സ്റ്റെപ് ഔട്ട്‌ ചെയ്തു ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഫുൾ ലെങ്തീൽ വന്നു ഷോട്ട് അടിക്കാൻ ശ്രമിച്ച ട്രിപ്പതിക്ക്‌ പിഴക്കുന്നു. ട്രിപ്പതിയും ഒരു റൺ പോലും സ്വന്തമാക്കാതെ ഹോൾഡറിന് ക്യാച്ച് നൽകി മടങ്ങുന്നു.അവസാന ബോൾ കൂടി ഡോട്ട് ആയതോടെ ഡബിൾ വിക്കറ്റ് മൈഡൻ സ്വന്തമാക്കി ബോൾട് തന്റെ ആദ്യത്തെ ഓവർ അവസാനിപ്പിക്കുന്നു.

Categories
Cricket

‘149KMPH വേഗതയിൽ വന്ന തീയുണ്ടയിൽ സ്റ്റമ്പ് കറങ്ങുന്നത് കണ്ടോ ‘ ഉമ്രാൻ മാലിക്കിൻ്റെ തീയുണ്ട വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച ഭാവി താരങ്ങളിൽ ഏറ്റവും പ്രധാനപെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ഉമ്രാൻ മാലിക്.140 കിലോമീറ്റർ വേഗതയിൽ സ്ഥിരം പന്തുകൾ എറിയുന്ന ഇന്ത്യൻ ബൗളേർ ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു പക്ഷെ വളരെ കുറവാണ്.അവിടെക്കാണ് 150 കിലോമീറ്ററിന് അടുത്ത് സ്ഥിരമായി എറിയുന്ന ഉമ്രാൻ മാലികിന്റെ കടന്ന് വരവ്

കഴിഞ്ഞ ഐ പി എൽ സീസണിൽ മികച്ച രീതിയിൽ പന്ത് എറിഞ്ഞതിനാൽ അന്താരാഷ്ട്ര തലത്തിൽ താരത്തിന് വിളി വളർന്നു.തുടർന്ന് മികച്ച രീതിയിലുള്ള അന്താരാഷ്ട്ര പ്രകടനങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുതിയ ഐ പി എൽ സീസൺ എത്തുന്നത്. ഈ സീസണിലും തന്റെ തീയുണ്ടകൾക്ക് ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുകയാണ് ഉമ്രാൻ മാലിക്ക്.

രാജസ്ഥാൻ റോയൽസ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരം പുരോഗമിക്കുകയാണ്.രാജസ്ഥാൻ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. ദേവ്ദത്ത് പടിക്കലാണ് രാജസ്ഥാൻ വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിലെ ആദ്യത്തെ പന്ത്.149 കിലോമീറ്റർ വേഗതയിൽ സ്റ്റമ്പിലേക്ക്. പടിക്കൽ ബാറ്റ് വെച്ചുവെങ്കിലും അത് പോരാതെ വന്നു.പടിക്കലിന്റെ ഓഫ്‌ സ്റ്റമ്പ് തെറിപ്പിച്ചു കൊണ്ട് ഉമ്രാൻ സീസണിലെ ആദ്യത്തെ വിക്കറ്റ്.നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തെരെഞ്ഞെടുക്കകായിരുന്നു. ബറ്റ്ലർ ജെയ്സവാളും സഞ്ജുവും ഫിഫ്റ്റി നേടിയതോടെ ഹൈദരാബാദ് ബൗളേർമാർക്ക് ഉത്തരം ഇല്ലാതെയാവുകയായിരുന്നു.

Categories
Cricket Uncategorized

4,4,4,4 ജോസേട്ടൻ്റെ പൂരം ! എവിടേക്ക് എറിഞ്ഞാലും ബൗണ്ടറി കടത്തി ജോസ് ; വീഡിയോ കാണാം

ജോസ് ബറ്റ്ലർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ഐ പി എൽ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ബറ്റ്ലർ തുടർന്ന് വന്ന ട്വന്റി ട്വന്റി ലോകക്കപ്പിൽ നായകനായി ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു കിരീടം നേടികൊടുത്തിരുന്നു. ഇപ്പോൾ പുതിയ ഐ പി എൽ സീസണിൽ കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങിരിക്കുകയാണ് ജോസ് ബറ്റ്ലർ.സൺ രൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസ് മത്സരം. ജെയ്സവാളും ബറ്റ്ലർ തകർപ്പൻ തുടക്കം തന്നെ നൽകി.

നടരാജൻ എറിഞ്ഞ അഞ്ചാമത്തെ ഓവർ.ഓവറിലെ ആദ്യത്തെ പന്ത്.ലെങ്ത് ഡെലിവറി. ബറ്റ്ലർ മിഡ്‌ ഓഫീലൂടെ ബൗണ്ടറി കടത്തുന്നു.തൊട്ട് അടുത്ത ബോൾ ഡോട്ട്. അടുത്ത പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ പന്ത് കവർ പോയിന്റ് വഴി ബൗണ്ടറിയിലേക്ക്.വീണ്ടും ഒരു ഷോട്ട് ലെങ്ത് ഡെലിവറി. ഈ തവണ ബാക്ക്വാർഡ് പോയിന്റിലേക്ക്.അഞ്ചാമത്തെ പന്ത് ഒരു സ്ലോ ഡെലിവറി അതും എക്സ്ട്രാ കവറിന് മുകളിലൂടെ വീണ്ടും ഫോർ.അവസാന പന്തിൽ സിംഗിൾ.

പല ലെങ്ത്തിൽ എറിഞ്ഞ നാല് ഡെലിവറികൾ, എന്നാൽ നാലിനെയും ഗ്രൗണ്ടിന്റെ പല ഭാഗത്തേക്ക് പറഞ്ഞു അയച്ചു ജോസ് ബറ്റ്ലർ. ഒടുവിൽ കഴിഞ്ഞ സീസണിന്റെ തുടർച്ച തന്നെ ഈ സീസണിൽ കാണാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന തരത്തിൽ 20 ബോൾ ഫിഫ്റ്റി.22 പന്തിൽ 54 റൺസുമായി ഫാറൂഖിക്ക്‌ മുമ്പിൽ ജോസ് ബറ്റ്ലർ മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 85 റൺസ് എത്തിയിരുന്നു. പവർപ്ലേ പോലും ഈ സമയത്ത് പൂർത്തിയായിരുന്നില്ല എന്നത് കൂടി ഓർക്കുമ്പോൾ ബറ്റ്ലറിന്റെ ഈ ഇന്നിങ്സ് എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.