ഏത് ഒരു ക്രിക്കറ്റ് മത്സരമാണെങ്കിലും ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ ഏറ്റവും നിർണായകമാണ്. പ്രത്യേകിച്ച് കൂറ്റൻ വിജയലക്ഷ്യങ്ങൾ പിന്തുടരാൻ ഇറങ്ങുമ്പോൾ ആദ്യത്തെ ഓവർ ഏറ്റവും മികച്ചതാവാൻ ബാറ്റിംഗ് ടീമുകൾ ആഗ്രഹിക്കും. ട്രെന്റ് ബോൾട്ടിനെ പോലെ ഒരു ബൗളേറാണ് ഈ സമയത്ത് ഓപ്പണിങ് സ്പെല്ലിനായി വരുന്നതെങ്കിലോ!.
രാജസ്ഥാൻ റോയൽസ് സൺ രൈസേഴ്സ് ഹൈദരാബാദിനെ നേരിടുകയാണ്. ബറ്റ്ലറിന്റെയും ജെയ്സവാലിന്റെയും ക്യാപ്റ്റൻ സഞ്ജുവിന്റെയും ഫിഫ്റ്റിയുടെ മികവിൽ രാജസ്ഥാൻ 203 റൺസ് സ്വന്തമാക്കി.204 എന്നാ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ സൺ രൈസേഴ്സ് ഹൈദരാബാദിന് ആദ്യത്തെ ഓവർ നേരിടേണ്ടി വന്നത് സാക്ഷാൽ ട്രെന്റ് ബോൾട്ടിനെ.പിന്നീട് സംഭവിച്ചത് ഹൈദരാബാദ് ഒരിക്കൽ മറക്കാൻ കഴിയാത്ത ഒരു കിടിലൻ ഓപ്പണിങ് ഓവറാണ്.
അഭിഷേക് ശർമയാണ് ഹൈദരാബാദിന് വേണ്ടി ബാറ്റ് ചെയ്യുന്നത്. ആദ്യത്തെ ബോൾ ബാക്ക് ഓഫ് ലെങ്ത് ഡെലിവറി, അഭിഷേക് ഡിഫെൻഡ് ചെയ്യുന്നു.രണ്ടാമത്തെ മിഡിൽ ആൻഡ് ഓഫ് സ്റ്റമ്പ് ലൈനിൽ ഒരു ലെങ്ത് ഡെലിവറി വീണ്ടും അഭിഷേക് ഡിഫെൻഡ് ചെയ്യുന്നു.മൂന്നാമത്തെ പന്ത് വിന്റജ് ബോൾട് സ്വിങ്ങിങ് യോർക്കർ ഡെലിവറി. അഭിഷേക്കിന്റെ കുറ്റി തെറിക്കുന്നു.നാലാമത്തെ പന്ത് ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി പുതിയ ബാറ്റർ ട്രിപ്പതി ഡിഫെൻഡ് ചെയ്യുന്നു. അടുത്ത പന്തിൽ സ്റ്റെപ് ഔട്ട് ചെയ്തു ഓഫ് സ്റ്റമ്പിന് പുറത്ത് ഫുൾ ലെങ്തീൽ വന്നു ഷോട്ട് അടിക്കാൻ ശ്രമിച്ച ട്രിപ്പതിക്ക് പിഴക്കുന്നു. ട്രിപ്പതിയും ഒരു റൺ പോലും സ്വന്തമാക്കാതെ ഹോൾഡറിന് ക്യാച്ച് നൽകി മടങ്ങുന്നു.അവസാന ബോൾ കൂടി ഡോട്ട് ആയതോടെ ഡബിൾ വിക്കറ്റ് മൈഡൻ സ്വന്തമാക്കി ബോൾട് തന്റെ ആദ്യത്തെ ഓവർ അവസാനിപ്പിക്കുന്നു.