ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച ഭാവി താരങ്ങളിൽ ഏറ്റവും പ്രധാനപെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് ഉമ്രാൻ മാലിക്.140 കിലോമീറ്റർ വേഗതയിൽ സ്ഥിരം പന്തുകൾ എറിയുന്ന ഇന്ത്യൻ ബൗളേർ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പക്ഷെ വളരെ കുറവാണ്.അവിടെക്കാണ് 150 കിലോമീറ്ററിന് അടുത്ത് സ്ഥിരമായി എറിയുന്ന ഉമ്രാൻ മാലികിന്റെ കടന്ന് വരവ്
കഴിഞ്ഞ ഐ പി എൽ സീസണിൽ മികച്ച രീതിയിൽ പന്ത് എറിഞ്ഞതിനാൽ അന്താരാഷ്ട്ര തലത്തിൽ താരത്തിന് വിളി വളർന്നു.തുടർന്ന് മികച്ച രീതിയിലുള്ള അന്താരാഷ്ട്ര പ്രകടനങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുതിയ ഐ പി എൽ സീസൺ എത്തുന്നത്. ഈ സീസണിലും തന്റെ തീയുണ്ടകൾക്ക് ഒരു മാറ്റവുമില്ലെന്ന് തെളിയിക്കുകയാണ് ഉമ്രാൻ മാലിക്ക്.
രാജസ്ഥാൻ റോയൽസ് സൺ രൈസേഴ്സ് ഹൈദരാബാദ് മത്സരം പുരോഗമിക്കുകയാണ്.രാജസ്ഥാൻ ഇന്നിങ്സിന്റെ 15 മത്തെ ഓവർ. ദേവ്ദത്ത് പടിക്കലാണ് രാജസ്ഥാൻ വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിലെ ആദ്യത്തെ പന്ത്.149 കിലോമീറ്റർ വേഗതയിൽ സ്റ്റമ്പിലേക്ക്. പടിക്കൽ ബാറ്റ് വെച്ചുവെങ്കിലും അത് പോരാതെ വന്നു.പടിക്കലിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു കൊണ്ട് ഉമ്രാൻ സീസണിലെ ആദ്യത്തെ വിക്കറ്റ്.നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തെരെഞ്ഞെടുക്കകായിരുന്നു. ബറ്റ്ലർ ജെയ്സവാളും സഞ്ജുവും ഫിഫ്റ്റി നേടിയതോടെ ഹൈദരാബാദ് ബൗളേർമാർക്ക് ഉത്തരം ഇല്ലാതെയാവുകയായിരുന്നു.