ജോസ് ബറ്റ്ലർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ഐ പി എൽ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ബറ്റ്ലർ തുടർന്ന് വന്ന ട്വന്റി ട്വന്റി ലോകക്കപ്പിൽ നായകനായി ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു കിരീടം നേടികൊടുത്തിരുന്നു. ഇപ്പോൾ പുതിയ ഐ പി എൽ സീസണിൽ കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങിരിക്കുകയാണ് ജോസ് ബറ്റ്ലർ.സൺ രൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസ് മത്സരം. ജെയ്സവാളും ബറ്റ്ലർ തകർപ്പൻ തുടക്കം തന്നെ നൽകി.
നടരാജൻ എറിഞ്ഞ അഞ്ചാമത്തെ ഓവർ.ഓവറിലെ ആദ്യത്തെ പന്ത്.ലെങ്ത് ഡെലിവറി. ബറ്റ്ലർ മിഡ് ഓഫീലൂടെ ബൗണ്ടറി കടത്തുന്നു.തൊട്ട് അടുത്ത ബോൾ ഡോട്ട്. അടുത്ത പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ പന്ത് കവർ പോയിന്റ് വഴി ബൗണ്ടറിയിലേക്ക്.വീണ്ടും ഒരു ഷോട്ട് ലെങ്ത് ഡെലിവറി. ഈ തവണ ബാക്ക്വാർഡ് പോയിന്റിലേക്ക്.അഞ്ചാമത്തെ പന്ത് ഒരു സ്ലോ ഡെലിവറി അതും എക്സ്ട്രാ കവറിന് മുകളിലൂടെ വീണ്ടും ഫോർ.അവസാന പന്തിൽ സിംഗിൾ.
പല ലെങ്ത്തിൽ എറിഞ്ഞ നാല് ഡെലിവറികൾ, എന്നാൽ നാലിനെയും ഗ്രൗണ്ടിന്റെ പല ഭാഗത്തേക്ക് പറഞ്ഞു അയച്ചു ജോസ് ബറ്റ്ലർ. ഒടുവിൽ കഴിഞ്ഞ സീസണിന്റെ തുടർച്ച തന്നെ ഈ സീസണിൽ കാണാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന തരത്തിൽ 20 ബോൾ ഫിഫ്റ്റി.22 പന്തിൽ 54 റൺസുമായി ഫാറൂഖിക്ക് മുമ്പിൽ ജോസ് ബറ്റ്ലർ മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 85 റൺസ് എത്തിയിരുന്നു. പവർപ്ലേ പോലും ഈ സമയത്ത് പൂർത്തിയായിരുന്നില്ല എന്നത് കൂടി ഓർക്കുമ്പോൾ ബറ്റ്ലറിന്റെ ഈ ഇന്നിങ്സ് എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.