Categories
Cricket Latest News Malayalam Video

ഇവനെ ഒക്കെ ആരാ അമ്പയർ ആക്കിയത്?തൻ്റെ വിക്കറ്റിൻ്റെ റിപ്ലേ കണ്ട് ഡ്രസ്സിംഗ് റൂമിൽ കലിപ്പോടെ കോഹ്‌ലി ; വീഡിയോ കാണാം

ഡൽഹി ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി പൊരുതുന്നു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ്. ഓൾറൗണ്ടർമാരായ രവിച്ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ്‌ ക്രീസിൽ. കോഹ്‌ലി 44 റൺസും നായകൻ രോഹിത് ശർമ 32 റൺസും ജഡേജ 26 റൺസും എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നതാൻ ലയനാണ് ഇന്ത്യയെ തകർത്തത്.

മത്സരത്തിൽ ഇന്ത്യ 66/4 എന്ന നിലയിൽ പ്രതിസന്ധിയിൽ നിൽക്കെ ജഡേജയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കാൻ നിൽക്കെയാണ് ഒരു ദൗർഭാഗ്യകരമായ രീതിയിലൂടെ കോഹ്‌ലി 44 റൺസിൽ പുറത്താകുന്നത്. അരങ്ങേറ്റമത്സരം കളിക്കുന്ന മാത്യൂ കൻഹെമാനിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോഹ്‌ലി ഔട്ടായത്. എന്നാൽ അദ്ദേഹം റിവ്യൂ നൽകിയിരുന്നു. പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ഇരുന്ന സമയത്താണ് അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിക്കുന്നത്. ആദ്യം ബാറ്റാണോ അതോ പാഡ് ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ തുടരുകയായിരുന്നു.

മൈതാനത്ത് നിന്നും മടങ്ങിയശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങൾക്കും പരിശീലകർക്കും അരികിൽ നിന്നുകൊണ്ട് തന്റെ വിക്കറ്റ് വീഡിയോ റീപ്ലേ കാണുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അക്ഷമനായി വീഡിയോ കണ്ടുകൊണ്ടിരുന്ന കോഹ്‌ലി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അതൊരിക്കലും ഔട്ട് അല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരാശനായി അകത്തേക്ക് കയറിപ്പോകുന്നത്. ഇതിനുമുൻപും പല സന്ദർഭങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിൽക്കുന്നതിനിടയിൽ ഇത്തരം ദൗർഭാഗ്യകരമായ പുറത്താകൽ ഒരുപാട് തവണ സംഭവിച്ചിട്ടുള്ള ഒരു താരമാണ് വിരാട് കോഹ്‌ലി.

വിക്കറ്റ് വിഡിയോ :

Categories
Cricket Latest News

അതെങ്ങനെ ഔട്ടായി ,ബാറ്റിൽ ടച്ച് ഉണ്ടല്ലോ ! കോഹ്ലിയുടെ വിക്കറ്റ് വിളിച്ച അമ്പയർ എയറിൽ ; വീഡിയോ കാണാം

ഡൽഹി സ്റ്റേഡിയത്തിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 150 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഓപ്പണർമാരായ നായകൻ രോഹിത് ശർമ 32 റൺസും രാഹുൽ 17 റൺസും എടുത്ത് പുറത്തായപ്പോൾ പൂജാര പൂജ്യനായും ശ്രേയസ് അയ്യർ നാല് റൺസ് എടുത്തും മടങ്ങി. 66/4 എന്ന നിലയിൽ ആയിരുന്ന ഇന്ത്യയെ ജഡേജയും കോഹ്‌ലിയും ചേർന്ന 59 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. അൽപം പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടും ഒടുവിൽ തകർന്നു. ജഡേജ 26 റൺസും കോഹ്‌ലി 44 റൺസും എടുത്ത് പുറത്തായി.

വരും ദിവസങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുന്ന രീതിയിൽ ഉള്ള ഒരു പുറത്താകൽ ആയിരുന്നു ഇന്ന് വിരാട് കോഹ്‌ലിയുടെ വിക്കറ്റ്. അരങ്ങേറ്റമത്സരം കളിക്കുന്ന ഇടംകൈയ്യൻ സ്പിന്നർ മാത്യൂ കൻഹെമാനാണ് തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ അതൊരു പൂർണമായി അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംഭവിച്ചത്. വിക്കറ്റിന് മുന്നിൽ കുരുങ്ങി കോഹ്‌ലി പുറത്താകുമ്പോൾ പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ആയിരുന്നു.

https://twitter.com/SportyVishaI/status/1626850471658016768?t=JRbEmWLWCoS6huIGVT7Stw&s=19

അമ്പയർ നിതിൻ മേനോൻ ആദ്യം ഔട്ട് വിളിച്ചിരുന്നു. അതുകൊണ്ട് തന്നെ അമ്പയേഴ്സ് കോളിൽ അത് ഔട്ട് തന്നെയായി തേർഡ് അമ്പയർ വിധിച്ചു. ആദ്യം പന്ത് ബാറ്റിൽ ആണോ അതോ പാഡിൽ ആണോ കൊണ്ടത് എന്നത് കണ്ടെത്തുക വളരെ പ്രയാസമായിരുന്നു. ഒരുപാട് തവണ കണ്ടതിനുശേഷമാണ് തേർഡ് അമ്പയർ ഔട്ട് വിളിച്ചത്. മാത്രമല്ല, എൽബിഡബ്ലിയൂ സ്റ്റമ്പിന്റെ തൊട്ടു എഡ്ജിൽ ആയിരുന്നു കൊള്ളുമായിരുന്നത് എന്ന് റീപ്ലേകളിൽ തെളിഞ്ഞു. അമ്പയർ നിതിൻ മേനോൻ അത് നോട്ട്ഔട്ട് വിളിച്ചിരുന്നു എങ്കിൽ ആ തീരുമാനം നിലനിൽക്കുമായിരുന്നു. വളരെ നിരാശനായാണ് കോഹ്‌ലി മൈതാനം വിട്ടത്.

വീഡിയോ :

Categories
Cricket Latest News Malayalam

കെട്ടിപുടി കെട്ടിപുടി ഡാ !തമ്മിൽ കൂട്ടിയിടിച്ച് സ്മിത്തും ജഡേജയും ,ശേഷം പരസ്പരം കെട്ടിപിടിച്ചു താരങ്ങൾ ; വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടർന്ന് ഇന്നലെ 9 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസ് നേടിയിരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇന്ന് വൈസ് ക്യാപ്റ്റൻ രാഹുലിന്റെയും വിക്കറ്റാണ്‌ ആദ്യം നഷ്ടമായത്. പതിനെട്ടാം ഓവറിൽ നതാൻ ലയൺ അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. തുടർന്ന് ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ നായകൻ രോഹിത് ശർമ്മയെ ക്ലീൻ ബോൾഡ് ചെയ്ത ലയൺ, നാലാം പന്തിൽ തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന പൂജാരയെ പൂജ്യത്തിലും പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് ലയാണിന്റെ തന്നെ പന്തിൽ പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെ കിടിലൻ റിഫ്ലക്സ് ക്യാച്ചിലൂടെ ശ്രേയസ് അയ്യരും കൂടാരം കയറിയപ്പോൾ ഇന്ത്യൻ സ്കോർ 66/4.

വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ചേർന്ന കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ബാറ്റ് ചെയ്ത് ലഞ്ചിന് പിരിഞ്ഞു. മത്സരം പുനരാരംഭിച്ച സമയത്ത് ജഡേജയും സ്റ്റീവൻ സ്മിത്തും പരസ്പരം കൂട്ടിയിടിക്കുന്ന നിമിഷമുണ്ടായി. നതൻ ലയൺ എറിഞ്ഞ നാല്പതാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു അത്. കവറിലേക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ താൽപര്യം കാണിച്ച ജഡേജ പിച്ചിന്റെ പകുതിയോളം ദൂരം പിന്നിട്ടിരുന്നു. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന വിരാട് കോഹ്‌ലി അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു.

ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്ക് നൽകുന്നതിന് മുന്നേതന്നെ ജഡേജ തിരികെയോടി ക്രീസിൽ എത്തിയെങ്കിലും, അവിടെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന സ്റ്റീവൻ സ്മിത്ത്, ഓവർ പൂർത്തിയായശേഷം മറ്റേ എൻഡിലേക്ക്‌ നീങ്ങുന്ന അവസ്ഥയിൽ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. എങ്കിലും ഇരുവരും ചേർന്ന് കെട്ടിപ്പിടിച്ച് നിന്നതുകൊണ്ട് രണ്ടാളും വീഴാതെ രക്ഷപ്പെട്ടു. തുടർന്ന് പരസ്പരം പുഞ്ചിരി സമ്മാനിച്ച് ഒരു ചെറിയ ഹസ്തദാനവും നൽകി ഇരുവരും മടങ്ങിയപ്പോൾ ഗാലറിയിൽ നിന്നും ആർപ്പുവിളികൾ ഉയർന്നു.

Categories
Cricket Latest News

അപകടം നിറഞ്ഞ ബോൾ ,വാർണൻ ടെസ്റ്റിൽ നിന്നും പുറത്ത് ,കാരണം സിറാജിൻ്റെ ഈ ഡെലിവറി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു താരതമ്യേന മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. ആക്രമിച്ചാണ് ഉസ്മാൻ ഖ്വാജാ ഇന്ത്യൻ ബോളർമാരെ നേരിട്ടത്.

ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജിയും രവിചന്ദ്രൻ അശ്വിനും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോംമ്പ് 72 റൺസ് സ്വന്തമാക്കി പുറത്താകാതെ നിന്നു. ഹാൻസ്കോംമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് 200 നു മുകളിലുള്ള സ്കോർ സമ്മാനിച്ചത്. പാറ്റ് കമ്മിൻസ് 33 റൺസ് സ്വന്തമാക്കി.

മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ഓസ്ട്രേലിയക്ക് നൽകിയത്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാർ പരാജയപ്പെട്ടത് വിമർശനങ്ങൾ ഉയർത്തിയിരുന്നു. പക്ഷേ കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി 50 റൺസ് പാർട്ണർഷിപ്പ് ഇരുവരും ഓസ്ട്രേലിയയിലേക്ക് സമ്മാനിച്ചു. ഇതിൽ വാർണർ 15 റൺസ് മാത്രമേ നേടിയുള്ളൂ എങ്കിലും തീരെ ഫോം ഔട്ട് ആയ വാർണറിന് 15 റൺസ് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

ബാറ്റ് ചെയ്യുന്നതിനിടെ വാർണർ 44 പന്തുകൾ നേരിട്ടു. ഇതിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ നന്നായി വാർണറെ വെള്ളം കുടിപ്പിച്ചു. പലതവണയാണ് ഓസ്ട്രേലിയയുടെ മെഡിക്കൽ സ്റ്റാഫ് ഗ്രൗണ്ടിലെത്തിയത്. കയ്യിലും തലയിലും ഒക്കെ വാർണർ നിരവധി തവണ ബോളുകൾ സ്വീകരിച്ചു. അതിൽ സിറാജ് എറിഞ്ഞ ബൗൺസർ വാർണറുടെ തലയിൽ കൊണ്ടു. 9.5 ഓവറിലെ പന്താണ് വാർണറിന് പരിക്ക് സമ്മാനിച്ചത്.

സിറാജ് എറിഞ്ഞ മുന്നിലത്തെ ബോൾ വാർണറുടെ കയ്യിൽ കൊണ്ടുവെങ്കിൽ തൊട്ടടുത്ത ബോൾ കൊണ്ടത് വാർണറുടെ തലയിൽ ആയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വാർണർ കൺകഷൻ ബാധിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഈ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കില്ല എന്നാണ്. വാർണർക്ക് പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച മാറ്റ് റെൻഷോ കൺകഷൻ സബ്‌സിട്യൂട്ടായി ഓസ്ട്രേലിയൻ ടീമിൽ എത്തിയിട്ടുണ്ട്. വർണർക്ക് പരിക്ക് പറ്റിയ ഈ സിറാജിന്റെ ബോൾ കാണാം.

Categories
Cricket Latest News

ഇന്നാ പിടി റിവ്യൂ, ഔട്ട് വിളിച്ചു അമ്പയർ,ആഘോഷിച്ചു ഓസ്ട്രേലിയ,റിവ്യൂ കൊടുത്തു രോഹിത് ,ഒടുവിൽ സംഭവിച്ചത് ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നാഗ്പൂരിലെ ബാറ്റിംഗ് പ്രകടനത്തിനെ അപേക്ഷിച്ചു താരതമ്യേന മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങിയിരുന്നു.

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ ഇന്ത്യക്ക് പരമ്പര ജയം അനിവാര്യമാണ്. മികച്ച തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയിലേക്ക് ലഭിച്ചത്. 50 രണ്ടിന്റെ പാർട്ട്നർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ചേർന്നു നൽകിയത്. ഷമി ഡേവിഡ് വാർണറെ പുറത്താക്കിയ ശേഷം ഉസ്മാൻ ഖ്വാജ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഇന്ത്യൻ ബൗളേഴ്സിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു ഉസ്മാൻ ഖ്വാജാ ബാറ്റ് ചെയ്തത്.

ഒരു ഓവറിൽ തന്നെ അശ്വിൻ മാർനസ് ലംമ്പുഷൈനിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചുകൊണ്ടുവന്നു. 81 റൺസ് എടുത്ത ഉസ്മാൻ ഖ്വാജയെ രവീന്ദ്ര ജഡേജ കെ എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. പീറ്റർ ഹാൻസ്കോമ്പും ഓസ്ട്രേലിയ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കൂട്ടുപിടിച്ച് സ്കോർ 200 നു മുകളിൽ എത്തിച്ചു. പാറ്റ് കമ്മിൻസ് രണ്ട് സിക്സ് നേടി ആക്രമിച്ചാണ് ബാറ്റ് ചെയ്തത്.

ഹാൻസ്കോംമ്പ് 72 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് 33 റൺസും സ്വന്തമാക്കി. 263 റൺ ആണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യക്കായി വിക്കറ്റ് വേട്ട തുടങ്ങിവച്ച മുഹമ്മദ് ഷമി നാലു വിക്കറ്റ് നേടിയപ്പോൾ ഇന്ത്യയുടെ സ്പിൻ മാന്ത്രികരായ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കെഎൽ രാഹുൽ സ്വന്തമാക്കിയ ഉസ്മാൻ ഖ്വാജയുടെ ക്യാച്ച് ഏറെ പ്രശംസ സോഷ്യൽ മീഡിയയിൽ പിടിച്ചുപറ്റി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. സൂക്ഷിച്ചാണ് ഇന്ത്യ തുടങ്ങിയത് എങ്കിലും സ്പിൻ ബോളർമാരുടെ ചില ബോളുകൾ രോഹിത്തിനെയും രാഹുലിനെയും വട്ടം കറക്കി. പക്ഷേ ഇന്ത്യ ആദ്യദിനം വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺ നേടി. രോഹിത് 13 റൺ സ്വന്തമാക്കിയും രാഹുൽ നാല് റൺ സ്വന്തമാക്കിയും പുറത്താകാതെ ക്രീസിൽ നിൽപ്പുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ ചില ബോളുകൾ നന്നായി ബൗൺസും ടേണും ചെയ്യുന്നുണ്ടായിരുന്നു.

ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. രോഹിത് ബാറ്റ് ചെയ്യവേ രോഹിത്തിന്റെ കാലിന് തട്ടി ഉയർന്ന പന്ത് അമ്പയർ ക്യാച്ച് ഔട്ട് വിധിച്ചു. രോഹിത് ഉടനടി തന്നെ ഇത് റിവ്യൂ ചെയ്തു. നാഥാൻ ലിയോൺ എറിഞ്ഞ പന്തലാണ് ഈ സംഭവം അരങ്ങേറിയത്. വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് റിവ്യൂ എടുത്തത്. ആഘോഷത്തിൽ ആയ ഓസ്ട്രേലിയൻ താരങ്ങളെയും അമ്പയേറെയും ഞെട്ടിച്ചുകൊണ്ട് രോഹിത്തിന്റെ ഔട്ട് വിധി ഇന്ത്യക്ക് അനുകൂലമായി നോട്ടൗട്ട് എന്ന വിധി തേർഡ് അംമ്പയർ നൽകി. ഈ വീഡിയോ കാണാം.

https://twitter.com/Anna24GhanteCh2/status/1626557196078317569?t=4H9iJttN4T2QpEXDBYCpwg&s=19
Categories
Cricket Latest News

എനിക്കും ഹിന്ദി അറിയാം ,കോഹ്‌ലിയുടെ ഹിന്ദിയിലുള്ള തന്ത്രം പാളി ,ശേഷം പൊട്ടിച്ചിരിച്ചു കോഹ്‌ലിയും ; വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യക്ക് മുൻതൂക്കം. ഡൽഹിയിലെ അരുൺ ജയിറ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 132 റൺസിനും പരാജയം സമ്മതിച്ച അവർ ഇത്തവണ കുറച്ചുകൂടി നല്ല ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. എങ്കിലും ഇന്നത്തെ അവസാന മണിക്കൂറിൽ അവരെ 263 റൺസിൽ ഓൾഔട്ടാക്കി ഇന്ത്യൻ ബോളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി.

ആദ്യ ദിനം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും പീറ്റർ ഹാൻഡ്സ്കോമ്പിന്റെയും 33 റൺസെടുത്ത നായകൻ പാറ്റ് കമിൻസിന്റെയും ഇന്നിങ്സുകളാണ്‌ ഓസീസിന് കരുത്തുപകർന്നത്. ഷമി നാലും അശ്വിൻ, ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. അപകടകാരികളായ സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷേയ്ൻ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനാണ് ഓസീസ് സ്കോർ 300 കടക്കാതിരിക്കാൻ കാരണമായത്.

ഓസീസ് ബാറ്റിങ്ങിന് ഇടയിൽ അശ്വിൻ ബോൾ ചെയ്യുമ്പോൾ സ്ലിപ്പിൽ വിരാട് കോഹ്‌ലി ഹിന്ദിയിൽ നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇരുപത്തിയോൻപതാം ഓവറിന്റെ നാലാം പന്ത് എറിഞ്ഞതിന് ശേഷം ഒരു രസകരമായ സംഭവമുണ്ടായി. പതിവുപോലെ വിരാട് കോഹ്‌ലി ഹിന്ദിയിൽ അശ്വിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപ്പോൾ സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഓപ്പണർ ഉസ്മാൻ ഖവാജയായിരുന്നു.

പാക്കിസ്ഥാനിൽ ജനിച്ച് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ഒരു താരമാണ് ഖവാജ. അതുകൊണ്ട് തന്നെ ഹിന്ദി അത്യാവശ്യം വശമുണ്ട്. കോഹ്‌ലി പറയുന്നത് കേട്ട് ഇതെല്ലാം തനിക്ക് മനസ്സിലായ മട്ടിൽ അദ്ദേഹം ചിരിക്കുകയായിരുന്നു. അത് കോഹ്‌ലി മനസ്സിലാക്കിയപ്പോൾ അദ്ദേഹവും പൊട്ടിച്ചിരിച്ചു. ഈ ദൃശ്യങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിമാറിയിരിക്കുന്നത്.

വീഡിയോ :

https://twitter.com/SaddamAli7786/status/1626477068560273408?s=19
Categories
Cricket Latest News

കുറുമ്പ് ലേശം കൂടുന്നുണ്ട് ! ഷമിയുടെ ചെവി പിടിച്ചു തിരിച്ചു അശ്വിന് ; വീഡിയോ കാണാം

ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യക്ക് മേൽക്കൈ. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഒന്നാം ഇന്നിംഗ്സിൽ 263 റൺസിൽ ഓൾഔട്ട് ആക്കിയ ഇന്ത്യ, ഇന്ന് കളി നിർത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 9 ഓവറിൽ 21 റൺസ് നേടിയിട്ടുണ്ട്. 13 റൺസുമായി നായകൻ രോഹിത് ശർമയും 4 റൺസുമായി വൈസ് ക്യാപ്റ്റൻ രാഹുലുമാണ് ക്രീസിൽ.

നേരത്തെ ആദ്യം ബാറ്റിങ്ങിൽ 81 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയുടെയും 72 റൺസുമായി പുറത്താകാതെ നിന്ന പീറ്റർ ഹാൻഡ്‌സ്കോമ്പിന്റെയും മികവിലാണ് ഓസീസ് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ നേടിയത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ വെറും 177 റൺസിന് പുറത്തായ ഓസീസ് ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ചപ്പോൾ ഇന്ത്യൻ ബോളർമാർ അൽപം വിയർത്തുവെങ്കിലും ഇന്നു കളി അവസാനിക്കുന്നതിന് മുന്നേത്തന്നെ അവരെ പുറത്താക്കാൻ സാധിച്ചു. ഓസീസ് നായകൻ പാറ്റ് കമിൻസ് 33 റൺസ് നേടി. ഇന്ത്യക്കായി പേസർ മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്പിന്നർമാരായ അശ്വിനും ജഡേജയും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ഇന്ത്യൻ ബോളിങ്ങിന് ഇടയിൽ മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ സഹതാരം അശ്വിൻ ചെയ്ത ഒരു പ്രവർത്തി ആരാധകരിൽ ചിരിപടർത്തി. എഴുപത്തിയഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ഷമി നതൻ ലയോണെ ക്ലീൻ ബോൾഡ് ആക്കിയിരുന്നു. അതിനുശേഷം സഹതാരങ്ങളുമൊത്ത് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിൽ പിന്നിൽനിന്ന് എത്തിയ അശ്വിൻ ഷമിയുടെ ഇരു ചെവികളിലും പിടിച്ച് തിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ ഷമി ഒന്ന് പേടിച്ചെങ്കിലും തിരിഞ്ഞുനോക്കിയപ്പോൾ അശ്വിനെ കണ്ടതോടെ ഒരു ചെറുപുഞ്ചിരിയോടെ അശ്വിന് കൈകൊടുത്തു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

വീഡിയോ :

https://twitter.com/KuchNahiUkhada/status/1626529270775549956?t=44zv_4AEMvY-jf8GRHwtyg&s=19
https://twitter.com/wpl2023/status/1626528084643151872?t=nEBHW7CnBkwIFORPS_CMJA&s=19
Categories
Cricket Latest News

ഗ്രൗണ്ടിൽ കയറിയ ആരാധകനെ വലിച്ചിഴച്ചു ഗ്രൗണ്ട് സ്റ്റാഫുകൾ,ഒന്നും ചെയ്യരുത് എന്ന് ഷമി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്ത മത്സരത്തിൽ താരതമ്യേന ഭേദപ്പെട്ട ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ടുതന്നെ ഇപ്പോൾ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലാണ് കളി പുരോഗമിക്കുന്നത്. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ച് കുറച്ചുകൂടി ബാറ്റ്സ്മാൻമാരെ തുണക്കുന്ന പിച്ചാണ് ഡൽഹിയിലേത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ആധികാരികമായി ജയിച്ചിരുന്നു. ഉസ്മാൻ ഖ്വാജയുടെ മികച്ച മാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയയിലേക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ജഡേജയുടെ പന്തിൽ പുറത്തായി. ഇന്ത്യക്കായി ഇതുവരെ രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. ജഡേജയും രണ്ടു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

ചേതശ്വർ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരമാണ് ഇത് എന്നുള്ള പ്രത്യേകതയും ഈ മത്സരത്തിലുണ്ട്. മത്സരത്തിനിടെ കാണികൾ ഗ്രൗണ്ടിലേക്ക് ഓടിവരുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഗ്രൗണ്ട് സ്റ്റാഫ് ഇടപെട്ട് ഇവരെ പുറത്താക്കുകയാണ് പതിവ്. ആരാധകരുടെ പ്രിയ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ കളിക്കാരെ കാണാൻ സെക്യൂരിറ്റി മറികടന്ന് കാണികൾ ഗ്രൗണ്ടിൽ എത്താറുണ്ട്.
ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇന്ന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഡ്രിങ്ക്സ് ബ്രേക്കിന്റെ സമയത്ത് കാണികളിൽ ഒരു വിരുതൻ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. ഇയാളെ ബലംപ്രയോഗിച്ച് പുറത്തുകൊണ്ടുപോകാൻ ഒരുങ്ങി. അപ്പോൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി അയാളെ ഉപദ്രവിക്കരുത് എന്ന് സെക്യൂരിറ്റി ജീവനക്കാരുടെ അടുത്ത് പറയുന്നുണ്ടായിരുന്നു. കാണികളിൽ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. മുഹമ്മദ് ഷമിയുടെ ഈ നല്ല മനസ്സും സെക്യൂരിറ്റി ജീവനക്കാരുടെ ആരാധകന്റെയും വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഖവാജ വരെ അമ്പരന്നു ! അവിശ്വസനീയമായി രീതിയിൽ ഒറ്റ കൈ കൊണ്ട് പറന്നു ക്യാച്ച് എടുത്തു രാഹുൽ ; വീഡിയോ കാണാം

ഏതു ഒരു ക്രിക്കറ്റ്‌ മത്സരമാണെകിലും ക്രീസിൽ ഉറച്ചു നിന്ന് പൊരുതുന്ന ബാറ്ററേ പുറത്താക്കാൻ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. അങ്ങനെ ഒരു ബാറ്ററേ പുറത്താക്കണമെങ്കിൽ ബാറ്റർ അവിശ്വസനീയമായ രീതിയിൽ ഒരു തെറ്റ് വരുത്തണം. അല്ലാത്ത പക്ഷെ ബൗളിംഗ് ടീമിന് മികച്ച ഭാഗ്യം വേണം. അല്ലെങ്കിൽ അവിശ്വസനീയമായ തരത്തിൽ ഫീൽഡ് ചെയ്യണം.ഇപ്പോൾ ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.

ബോർഡർ ഗവസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ്‌. ഡൽഹിയിൽ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നു. ഓസ്ട്രേലിയക്ക്‌ വേണ്ടി കവാജ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. മറുവശത്ത് വാർണറും സ്മിത്തും ലാബുഷാനെയും ഹെഡും വീണിട്ടും മികച്ച രീതിയിൽ കവാജ ബാറ്റ് ചെയ്യുകയാണ്.ഹാൻഡ്‌സ്കൊമ്പിനെ കൂട്ടുപിടിച്ചു ഫിഫ്റ്റിയും നേടി കവാജ മുന്നേറുകയാണ്. ഒരു ക്യാച്ച് മത്സരത്തെ എങ്ങനെ മാറ്റി മറിക്കുമെന്നതാണ് പിന്നീട് ഡൽഹി കണ്ടത്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ 46 മത്തെ ഓവർ. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത്, ഇന്നിങ്സിൽ ഉടനീളം മികച്ച രീതിയിൽ ഉപോയഗിച്ച ഷോട്ട് കവാജ വീണ്ടും പുറത്ത് എടുക്കുകയാണ്. റിവേഴ്‌സ് സ്വീപ്,എന്നാൽ ബൗണ്ടറി പ്രതീക്ഷ കവാജ കാണുന്നത് പറന്നു പന്ത് ഒറ്റ കൈ കൊണ്ട് തന്റെ കൈപിടിയിൽ ഒതുക്കുന്നു രാഹുലിനെയാണ്.81 റൺസുമായി കവാജ മടങ്ങി. ജഡേജ സ്വന്തമാക്കിയ 250 മത്തെ ടെസ്റ്റ്‌ വിക്കറ്റാണ് ഇത്. ഓസ്ട്രേലിയ നിലവിൽ പതറുകയാണ്. കവാജ തന്നെയാണ് ഓസ്ട്രേലിയുടെ ടോപ് സ്കോർർ.

വീഡിയോ :

Categories
Cricket Latest News

അപ്പോ പേടി ഉണ്ടല്ലേ ?മങ്കാദിങ് ചെയ്യാൻ ശ്രമിച്ചു അശ്വിൻ , സ്റ്റമ്പിൻ്റെ പിറകിൽ പോയി നിന്നു ലാബുഷാഗ്നെ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. വീണ്ടും ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച രീതിയിലാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ ഇന്ത്യൻ ബൗളർമാർക്ക് എതിരെ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇന്നിങ്സ് വിജയം സ്വന്തമാക്കിയിരുന്നു.

ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും മികച്ചു തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്. ആദ്യം ബോൾ ഫാസ്റ്റ് ബോളർമാരെ തുണച്ചിരുന്നുവെങ്കിലും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്തു. പക്ഷേ രണ്ടാം സ്പെല്ലിലെത്തിയ മുഹമ്മദ് ഷമിയുടെ ഗംഭീര പന്ത് ഡേവിഡ് വാർണറുടെ ബാറ്റിന് എഡ്ജ് ചെയ്ത് കീപ്പർ ഭരത്തിന്റെ കയ്യിൽ എത്തിച്ചു.

ആദ്യദിനം കാര്യമായ രീതിയിൽ ബോൾ ടെൺ ചെയ്യുന്നില്ല എന്നത് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർക്ക് ബാറ്റ് ചെയ്യാൻ സുഖകരമാണ്. ശ്രദ്ധയോടെയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ തുടങ്ങിയത് എങ്കിലും പിന്നീട് ആക്രമിച്ചു കളിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഉസ്മാൻ ഖ്വാജാ ആക്രമിച്ചാണ് ഇന്ത്യൻ ബോളർമാരെ നേരിട്ടത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷൻ ഓടുകൂടി ബോൾ നല്ല രീതിയിൽ ടേൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മങ്കാദിങ് എന്നത് ഐപിഎല്ലിൽ അശ്വിന് പേര് ദോഷം ഉണ്ടാക്കിക്കൊടുത്ത ഒന്നാണ്. ഇത് നല്ലതാണെന്നും മോശമാണ് എന്നും പല കോണുകളിൽ നിന്ന് വിവിധ അഭിപ്രായങ്ങൾ വന്നിരുന്നു. അശ്വിൻ ബോൾ ചെയ്യാനായി ആക്ഷൻ എടുത്തപ്പോൾ മാറനസ് ലംമ്പുഷൈൻ ക്രീസിന് പുറത്തായിരുന്നു. ബാറ്റ്സ്മാൻ എന്ത് ചെയ്യും എന്ന് അറിയാനാണ് അശ്വിൻ ബോൾ ആക്ഷൻ ചെയ്തിട്ട് നിർത്തിയത് എങ്കിലും നോൺ സ്ട്രൈക്കർ എൻഡിലുള്ള മാർനസ് തിരിച്ച് ക്രീസിലേക്ക് എത്തി. ഈ ദൃശ്യമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യം കാണാം.