Categories
Cricket Latest News

അപകടം നിറഞ്ഞ ബോൾ ,വാർണൻ ടെസ്റ്റിൽ നിന്നും പുറത്ത് ,കാരണം സിറാജിൻ്റെ ഈ ഡെലിവറി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിന് അപേക്ഷിച്ചു താരതമ്യേന മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. ഉസ്മാൻ ഖ്വാജ 81 റൺസ് നേടി ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. ആക്രമിച്ചാണ് ഉസ്മാൻ ഖ്വാജാ ഇന്ത്യൻ ബോളർമാരെ നേരിട്ടത്.

ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജിയും രവിചന്ദ്രൻ അശ്വിനും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി. ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോംമ്പ് 72 റൺസ് സ്വന്തമാക്കി പുറത്താകാതെ നിന്നു. ഹാൻസ്കോംമ്പ് – പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയക്ക് 200 നു മുകളിലുള്ള സ്കോർ സമ്മാനിച്ചത്. പാറ്റ് കമ്മിൻസ് 33 റൺസ് സ്വന്തമാക്കി.

മികച്ച ഓപ്പണിങ് പാർട്ണർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ഓസ്ട്രേലിയക്ക് നൽകിയത്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയൻ ഓപ്പണർമാർ പരാജയപ്പെട്ടത് വിമർശനങ്ങൾ ഉയർത്തിയിരുന്നു. പക്ഷേ കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി 50 റൺസ് പാർട്ണർഷിപ്പ് ഇരുവരും ഓസ്ട്രേലിയയിലേക്ക് സമ്മാനിച്ചു. ഇതിൽ വാർണർ 15 റൺസ് മാത്രമേ നേടിയുള്ളൂ എങ്കിലും തീരെ ഫോം ഔട്ട് ആയ വാർണറിന് 15 റൺസ് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.

ബാറ്റ് ചെയ്യുന്നതിനിടെ വാർണർ 44 പന്തുകൾ നേരിട്ടു. ഇതിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ നന്നായി വാർണറെ വെള്ളം കുടിപ്പിച്ചു. പലതവണയാണ് ഓസ്ട്രേലിയയുടെ മെഡിക്കൽ സ്റ്റാഫ് ഗ്രൗണ്ടിലെത്തിയത്. കയ്യിലും തലയിലും ഒക്കെ വാർണർ നിരവധി തവണ ബോളുകൾ സ്വീകരിച്ചു. അതിൽ സിറാജ് എറിഞ്ഞ ബൗൺസർ വാർണറുടെ തലയിൽ കൊണ്ടു. 9.5 ഓവറിലെ പന്താണ് വാർണറിന് പരിക്ക് സമ്മാനിച്ചത്.

സിറാജ് എറിഞ്ഞ മുന്നിലത്തെ ബോൾ വാർണറുടെ കയ്യിൽ കൊണ്ടുവെങ്കിൽ തൊട്ടടുത്ത ബോൾ കൊണ്ടത് വാർണറുടെ തലയിൽ ആയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വാർണർ കൺകഷൻ ബാധിച്ച് ഇനിയുള്ള ദിവസങ്ങളിൽ ഈ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കില്ല എന്നാണ്. വാർണർക്ക് പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച മാറ്റ് റെൻഷോ കൺകഷൻ സബ്‌സിട്യൂട്ടായി ഓസ്ട്രേലിയൻ ടീമിൽ എത്തിയിട്ടുണ്ട്. വർണർക്ക് പരിക്ക് പറ്റിയ ഈ സിറാജിന്റെ ബോൾ കാണാം.

Leave a Reply

Your email address will not be published. Required fields are marked *