Categories
Cricket Latest News

ബുംറ CSK യില് എത്തിയോ ? ഇത് ചെന്നൈയുടെ പുതിയ ബുംറ;ബൗളിംഗ് വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് അവസാനത്തെ ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇക്കൊല്ലത്തെ ഐപിഎല്ലിലെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞവർഷത്തെ ചാമ്പ്യൻസും മുമ്പ് പലതവണ ചാമ്പ്യനായ ടീമും തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുറുപ്പുചീട്ട് ആയ ദീപക് ചാഹാർ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലെ കഴിഞ്ഞത്.

പക്ഷേ മത്സരത്തിൽ ഉടനീളം ദീപക് ചാഹറിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. ഈ സീസണിൽ ചെന്നെയുടെ ഫാസ്റ്റ് ബോളിംഗ് നിര വളരെ ശുഷ്കമാണ് എന്നുള്ള വിമർശനം ക്രിക്കറ്റ് എക്സ്പെർട്ട്മാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ചെന്നൈയുടെ ബോളിങ്ങിലെ പ്രധാന പേഴ്സറായ മുകേഷ് ചൗധരി ഈ വർഷം പരിക്കു കാരണം
കളിക്കുന്നില്ല.

പക്ഷേ കഴിഞ്ഞ ദിവസത്തെ മത്സരം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിതമായ ഒരു താരോദയത്തിനായിരുന്നു. ഇന്ത്യക്ക് വേണ്ടി അണ്ടർ 19 കളിച്ചിട്ടുള്ള രാജവർദ്ധൻ ഹംഗരേക്കർ. അണ്ടർ 19ഇൽ തന്നെ മികച്ച പേര് നേടിയ ബോളറാണ് രാജവർദ്ധൻ ഹംഗരേക്കർ. താൻ ചെയ്ത ആദ്യത്തെ പന്ത് തന്നെ വൃദ്ധിമാൻ സാഹയ്ക്ക് ഒരു യോർക്കർ എറിഞ്ഞാണ് രാജവർദ്ധൻ തുടങ്ങിയത്.

പലയാളുകളും രാജവർദ്ധൻ ഹംഗരേക്കന്റെ ബൗളിംഗ് ആക്ഷൻ ജസ്പ്രീത് ബുംറയുടെ ആക്ഷനുമായി താരതമ്യപ്പെടുത്തുന്നുണ്ടായിരുന്നു. വളരെ ലളിതമായ രീതിയിൽ ചെറിയ റണ്ണപ്പിൽ ഓടിവന്ന് ബൗൾ ചെയ്യുന്നതാണ് രാജവർദ്ധൻ ഹംഗരേക്കന്റെ രീതി. മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ രാജവർദ്ധൻ ഹംഗരേക്കർ 36 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി.

Categories
Cricket Latest News

പാണ്ഡ്യയെ സ്കെച്ച് ചെയ്തു വീഴ്ത്തി! സ്മിത്ത് ഹർദികിനെ കുരിക്കിയത് ഇങ്ങനെ ; വീഡിയോ കാണാം

ഇന്നലെ ചെന്നൈയിൽ നടന്ന ഏകദിനപരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ 21 റൺസിന് തോൽപ്പിച്ച് ഓസ്ട്രേലിയൻ ടീം ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ ഇന്നിംഗ്സ് 49.1 ഓവറിൽ 248 റൺസിൽ അവസാനിച്ചു. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആദം സാമ്പ കളിയിലെ താരമായും ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ച മിച്ചൽ മാർഷ് പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യ ഇന്നിംഗ്സിൽ ഒരു ഓസീസ് താരത്തിനുപോലും അർദ്ധസെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. എങ്കിലും പൂജ്യത്തിന്‌ പുറത്തായ നായകൻ സ്റ്റീവൻ സ്മിത്ത് ഒഴികെ മറ്റെല്ലാവരും സ്കോർബോർഡിലേക്ക് കൊച്ചുകൊച്ചു സംഭാവനകൾ നൽകിയിരുന്നു. 47 റൺസ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാണ്‌ ടോപ് സ്കോററായത്. മുൻനിര താരങ്ങൾ പുറത്തായപ്പോൾ ഇന്ത്യ അവരെ എളുപ്പം പുറത്താക്കാം എന്ന് കരുതിയെങ്കിലും പൊരുതിനിന്ന വാലറ്റം സ്കോർ മുന്നോട്ട് നീക്കി. ഇതും ഇന്ത്യയുടെ പരാജയത്തിന്റെ ഒരു കാരണമായി കണക്കാക്കാം. ഇന്ത്യക്കായി കുൽദീപും പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയും യുവതാരം ശുഭ്മൻ ഗില്ലും ചേർന്ന് സമ്മാനിച്ചത് മികച്ച തുടക്കമായിരുന്നു. 17 പന്തിൽ 30 റൺസ് അടിച്ചുകൂട്ടിയാണ് രോഹിത് പുറത്തായത്. ഗിൽ 37 റൺസോടെയും മടങ്ങി. തുടർന്ന് വിരാട് കോഹ്‌ലിയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 32 റൺസ് എടുത്ത രാഹുൽ പുറത്തായശേഷം എത്തിയ അക്ഷർ പട്ടേൽ റൺഔട്ട് ആകുകയും അർദ്ധസെഞ്ചുറി നേടിയ ഉടനെ കോഹ്‌ലി പുറത്താകുകയും ചെയ്തതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. സൂര്യകുമാർ യാദവ് തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൺ ഡക്കായി നാണക്കേടിന്റെ റെക്കോർഡ് കുറിച്ചു.

വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഇന്നിങ്സാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഒരുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും യാതൊരു ടെൻഷനും കൂടാതെ ബാറ്റ് ചെയ്ത പാണ്ഡ്യ ഒടുവിൽ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ഒരുക്കിയ കെണിയിൽ വീണാണ് പുറത്തായത്. സ്പിന്നർ ആദം സാമ്പ നാൽപ്പത്തിനാലാം ഓവർ എറിയാൻ എത്തിയപ്പോൾ ലോങ് ഓൺ ഫീൽഡറെ നേരെ ബോളറുടെ അതേലൈനിൽ വരുന്ന രീതിയിൽ ബൗണ്ടറിയിൽ മാറ്റിനിർത്തിയിരുന്നു. പാണ്ഡ്യ ആദ്യ പന്തിൽതന്നെ നേരെ അവിടേക്ക് തന്നെയാണ് ഷോട്ട് പായിച്ചത്. പക്ഷേ ഭാഗ്യത്തിന് ടൈമിംഗ് തെറ്റികളിച്ചതുകൊണ്ട് ഒരുതവണ പിച്ച് ചെയ്താണ് പന്ത് കയ്യിലേക്ക് പോയത്.

തുടർന്ന് നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയപ്പോഴും പാണ്ഡ്യ ഇതേ ഷോട്ട് തന്നെ കളിച്ച് ലോങ് ഓൺ ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ സിക്സ് നേടാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ ഇത്തവണ പണിപാളി, പന്ത് ലീഡിങ് എഡ്ജ് എടുത്ത് വായുവിൽ ഉയർന്നപ്പോൾ കവറിൽ നിന്നിരുന്ന സ്മിത്ത് തന്റെ ഇടതുവശത്തേക്ക് ഓടി ക്യാച്ച് എടുക്കുകയായിരുന്നു. ഫീൽഡിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തി സമ്മർദ്ദം സൃഷ്ടിച്ച് വിക്കറ്റ് എടുക്കുന്നതിൽ സ്മിത്ത് പണ്ടേ മികവ് തെളിയിച്ചിട്ടുള്ളതാണ്. 40 പന്ത് നേരിട്ട പാണ്ഡ്യ 3 ഫോറും ഒരു സിക്സും അടക്കം 40 റൺസോടെ മടങ്ങി. അതോടെ ഇന്ത്യൻ ഇന്നിങ്സിനും തീരുമാനമായി.

Categories
Latest News

ഇതൊക്കെ ആരേലും റിവ്യൂ കൊടുക്കോ!ബോൾ ബാറ്റിൻ്റെ ഏഴകലത്ത്‌ പോലും ഇല്ല ; വീഡിയോ

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച തുടക്കം ലഭിച്ചു എങ്കിലും പിന്നീട് ഇന്ത്യയുടെ ബോളർമാരുടെ മികച്ച പ്രകടനത്തിനാൽ വിചാരിച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. 269 റൺസിന് ഓസ്ട്രേലിയ പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയും ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. രണ്ട് വിക്കറ്റ് നഷ്ടമായി എങ്കിലും ഇന്ത്യ മികച്ച നിലയിലാണ്.

മത്സരം ജയിച്ച് സീരീസ് സ്വന്തമാക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മത്സരത്തിൽ ബാറ്റിംഗിന് എത്തിയ വിരാട് കോഹ്ലിയുടെ ബാറ്റിന് എഡ്ജ് ചെയ്തതായി ബോളർമാർ അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. പക്ഷേ അലക്സ് ക്യാരിയും ബോളർ ഷോൺ എബൗട്ടും അപ്പീൽ ചെയ്തു.

തുടർന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് തീരുമാനം റിവ്യൂനായി നൽകി. പക്ഷേ റിവ്യൂ ചെയ്തപ്പോൾ ബോളും ബാറ്റും തമ്മിൽ വലിയ ദൂരമുള്ളതായി കണ്ടു. തുടർന്ന് തേർഡ് അമ്പയർ നോട്ട് ഔട്ട് നൽകി. റിപ്ലൈ കാണുമ്പോൾ ഓസ്ട്രേലിയൻ താരങ്ങൾ ഉൾപ്പെടെ താങ്കൾക്ക് പറ്റിയ അബദ്ധത്തിൽ ഓർത്തു ചിരിക്കുന്നുണ്ടായിരുന്നു. ഓസ്ട്രേലിയ റിവ്യൂ എടുത്ത ഈ വലിയ അബദ്ധത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket India Latest News

എക്സ്ട്രാ ഫീൽഡർ ആണോ ! ഗ്രൗണ്ടിൽ പട്ടിസർ,ചിരി അടക്കാൻ ആവാതെ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ ശക്തമായ നിലയിലേക്ക് പോകുകയായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യൻ സ്പിന്നർമാരുടെയും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ തളച്ചിടാൻ ആയി. ആദ്യത്തെ 10 ഓവറിനു ശേഷം മികച്ച രീതിയിലാണ് ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞത്.

മത്സരത്തിൽ മറ്റൊരു കൗതുക കാഴ്ച കൂടി അരങ്ങേറി. മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ ഒരു പട്ടി എത്തി. അപ്രതീക്ഷിതമായി ആയിരുന്നു പട്ടിയുടെ റോയൽ എൻട്രി. പട്ടിയുടെ വരവ് കണ്ട് ചിരി അടക്കാൻ ആകാതെ താരങ്ങൾ ഗ്രൗണ്ടിൽ നിന്നു. അപ്രതീക്ഷിതമായി ഗ്രൗണ്ടിൽ എത്തിയ പട്ടിയുടെയും ചിരി അടക്കാൻ കഴിയാത്ത താരങ്ങളുടെയും വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

‘എന്തൊരു ഡെലിവറി,ആർക്കും തൊടാൻ പറ്റാത്ത മാന്ത്രിക ബോളുമായി കുൽദീപ്; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ഏകദിനം ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. മത്സരം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കുമെന്ന് ഉള്ളത് കൊണ്ട് മത്സരം നാടകീയമായി മുന്നോട്ടു പോവുകയാണ്.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു.ഇന്ത്യ മാറ്റങ്ങൾ ഒന്നുമില്ലാതെ കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഡേവിഡ് വാർണറേ ഓസ്ട്രേലിയ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ഓസ്ട്രേലിയ ഓപ്പൺർമാർ ബാറ്റ് വീശി. എന്നാൽ പാന്ധ്യ ഇരു ഓപ്പൺർമാരെയും മടക്കി.ക്യാപ്റ്റൻ സ്മിത്തും പാന്ധ്യക്ക്‌ മുമ്പിൽ വീണു. പിന്നീട് ചെന്നൈ കണ്ടത് കുൽദീപ് യാദവിന്റെ അതിമനോഹരമായ പന്തുകളാണ്.ആദ്യം വാർണർ വീണു. പിന്നീട് കുൽദീപിന്റെ പന്തിൽ തന്നെ ഗില്ലിന് ക്യാച്ച് നൽകി ലാബുഷാനെയും മടങ്ങി.എന്നാൽ ഓസ്ട്രേലിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്യാരിയേ ബൗൾഡ് ചെയ്ത കുൽദീപിന്റെ ഡെലിവറിയാണ് ക്രിക്കറ്റ്‌ ലോകത്ത് ചർച്ച വിഷയം.

മത്സരത്തിന്റെ 39 മത്തെ കവർ.ഓവറിലെ ആദ്യത്തെ പന്ത്.45 പന്തിൽ 38 റൺസുമായി ക്യാരി ഓസ്ട്രേലിയക്ക്‌ വേണ്ടി രക്ഷപ്രവർത്തനം നടത്തുന്നു.ബോൾ ലെഗ് സ്റ്റമ്പിന് പുറത്ത് കുത്തുന്നു.എന്നിട്ട് ആ ബോൾ അവിശ്വസനീയമായ വിധം തിരിഞ്ഞു ക്യാരിയുടെ ഓഫ്‌ സ്റ്റമ്പ് എടുക്കുന്നു.ആ ഡെലിവറി കണ്ട ഏവരും അത്ഭുതപെടുന്നു.കുൽദീപ് ഇതിനോടകം തന്നെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.

Categories
Cricket India Latest News Video

‘ഇതെന്താ ചീറ്റപ്പുലി ആണോ ‘ ഫീൽഡിംഗിൽ കോഹ്‌ലിയുടെ വേഗത കണ്ടോ ? ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. കാമറൂൺ ഗ്രീൻ, നതാൻ എല്ലിസ് എന്നിവർക്ക് പകരം ഡേവിഡ് വാർണർ, അഷ്ടൺ അഗർ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്.

ഓസീസ് ഇന്നിങ്സ് പകുതി ദൂരം പിന്നിട്ടപ്പോൾ അവർ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായി ഇറങ്ങിയ മിച്ചൽ മാർഷും ട്രവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എങ്കിലും 33 റൺസ് എടുത്ത ഹെഡിനെയും 47 റൺസ് എടുത്ത മാർഷിനെയും പിന്നീടെത്തിയ നായകൻ സ്‌മിത്തിനെ പൂജ്യത്തിലും പുറത്താക്കിയ ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. 23 റൺസ് എടുത്ത ഡേവിഡ് വാർണർ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തു.

മത്സരത്തിൽ കനത്ത ചൂടിൽ താരങ്ങൾ പലർക്കും ക്ഷീണം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളിൽ ചിലർ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഇറക്കി അൽപസമയം ഗ്രൗണ്ടിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇതിനിടയിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വളരെ സജീവമാണ്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഓഫ് സൈഡിലൂടെ കളിച്ച് ബൗണ്ടറി നേടാൻ ശ്രമിച്ചിരുന്നു. എങ്കിലും ഷോർട്ട് കവറിൽ നിൽക്കുകയായിരുന്ന കോഹ്‌ലി ഒരു ചീറ്റപ്പുലിയെപ്പോലെ, തന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന പന്തിനെ പറന്നുപിടിക്കുകയായിരുന്നു. കാണികൾ വൻ ആർപ്പുവിളികളുമായാണ് ഈ മികച്ച ശ്രമത്തെ പ്രോത്സാഹിപ്പിച്ചത്.

Categories
Cricket Latest News

‘ഇയാൾക്ക് എന്തോരു എനർജിയാണ് ‘ ഫീൽഡിംഗിന് ഇറങ്ങുന്നതിനു മുൻപ് കോഹ്‌ലി ചെയ്യുന്നത് കണ്ടോ ;വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ചെന്നൈയിൽ പുരോഗമിക്കുകയാണ്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.

https://twitter.com/SportyVishaI/status/1638465985194905600?t=z_n45DxIa4e4kyg20WUDOQ&s=19

മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ മികച്ച തുടക്കത്തിന്റെ പിൻബലത്തിൽ നല്ല നിലയിലാണ് ഇപ്പോൾ. പക്ഷേ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വീഡിയോ ആണ്. വളരെ അഗ്രസീവ് ആയിരുന്ന കോഹ്ലി ഇപ്പോൾ വളരെ കൂളായി മാറിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ നൃത്തം ചെയ്യുന്ന കോഹ്ലിയുടെ വീഡിയോസോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. തൊട്ടടുത്തായി ജഡേജയെയും ഗില്ലിനെയും കാണാം. വളരെ എനർജിയോടെയാണ് ഫീൽഡിൽ ഇറങ്ങുന്നതിന് മുൻപേ കോഹ്ലി നൃത്തം ചെയ്തത്. വിരാട് കോലിയുടെ എനർജി മനസ്സിലാക്കി തരുന്ന, അതിമനോഹരമായ രീതിയിൽ നൃത്തം ചെയ്യുന്നതിന്റെ ഈ വീഡിയോ ദൃശ്യം കാണാം.

https://twitter.com/RiteshLock/status/1638464084139188226?t=AnY2vOQyRovW2zvrUsW39A&s=19
https://twitter.com/javedan00643948/status/1638450716565024771?t=EQXrvQqFzbCorJzTddqthw&s=19
Categories
Cricket Latest News

ഈ സഞ്ജുവിനാണോ നിങ്ങൾ പരിക്കുണ്ടെന്ന് പറഞ്ഞത്, രാജസ്ഥാൻ നെറ്റ്സിൽ കൂറ്റൻ സിക്സറുകളുമായി സഞ്ജു

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ ഏറ്റവും മോശം രീതിയിലാണ് സൂര്യ കുമാർ യാദവ് ബാറ്റ് ചെയ്യുന്നത്.തുടർച്ചയായി രണ്ട് മത്സരങ്ങളിൽ താരം ഗോൾഡൻ ഡക്കിനും പുറത്തായിരുന്നു. ശ്രെയസ് അയ്യരിന് പരിക്ക് ഏറ്റതിനാലാണ് സൂര്യ പ്ലെയിങ് ഇലവനിലേക്കെത്തിയത്.ഏകദിനത്തിൽ കിടിലൻ ഫോമിൽ കളിച്ചു കൊണ്ടിരുന്നു സഞ്ജുവിനെ ടീമിലേക്ക് പരിഗണികാതെയാണ് സൂര്യയേ ടീമിലെക്കെടുത്തത്.

ഈ വർഷം ആദ്യം ശ്രീ ലങ്കക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്ക് ഇടയിൽ സഞ്ജു സാംസൺ പരിക്ക് ഏറ്റിരുന്നു. തുടർന്ന് താരത്തെ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലേക്ക് മാറ്റിയിരുന്നു.താരം ഇപ്പോഴും നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ തുടരുന്നതിനാലാണ് താരത്തെ ടീമിൽ എടുക്കാത്തത് എന്നായിരുന്നു ബി സി സി ഐ യുടെ വൃത്തങ്ങൾ സൂചിപ്പിച്ചത്.

എന്നാൽ സഞ്ജു സാംസൺ ഇപ്പോൾ പുതിയ ഐ പി എൽ സീസൺ വേണ്ടിയുള്ള പരിശീലനത്തിലാണെന്നാണ് പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നത്.വീഡിയോയിൽ ബൗളേർമാരെ നിഷ്കരുണം സിക്സറുകൾ പറത്തുന്ന സഞ്ജുവിനെ കാണാൻ കഴിയും.

കഴിഞ്ഞ ഐ പി എൽ സീസണിൽ ഗുജറാത്ത്‌ ടൈറ്റാൻസിനോട് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ കച്ചകെട്ടുന്നത്.കഴിഞ്ഞ സീസണിൽ 135 പ്രഹരശേഷിയിൽ 458 റൺസ് നേടിയ സഞ്ജുവും തന്റെ മികവ് നിലനിർത്താൻ തന്നെയാവും ശ്രമിക്കുക. രാജസ്ഥാന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്.

Categories
Cricket Latest News

നൂറ്റാണ്ടിലെ ക്യാച്ച് !പറക്കും സ്മഡ്ജ്, ഹാർദിക്കിനെ സ്ലിപ്പിൽ പറന്നു പിടിച്ചു സ്റ്റീവ് സ്മിത്ത്

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളായിയാണ് സ്മിത്തും സംഘവും ഇറങ്ങിയത്. മാക്സ്വെലും ഇന്ഗ്ലീസിനും പകരം എല്ലിസും ക്യാരിയും ടീമിലേക്കെത്തി.ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ കിഷൻ ടീമിലെ സ്ഥാനം നഷ്ടമായി. താക്കൂറിന് പകരം അക്സറും ടീമിലേക്ക് എത്തി.

സ്മിത്തിന്റെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ ഓസ്ട്രേലിയ ബൗളേർമാർ പന്ത് എറിഞ്ഞു. സ്റ്റാർക്കിന്റെ കൃത്യതയാർന്ന സ്വിങ് ബൗളിങ്ങിൽ ഇന്ത്യൻ ബാറ്റർമാർ പതറി. ഗില്ലും രോഹിത്തും രാഹുലും സൂര്യകുമാർ സ്റ്റാർക്കിന് മുമ്പിൽ വീണു. എന്നാൽ സ്റ്റാർക്കിന്റെ ഈ സ്പെല്ലിനെക്കാൾ ഉപരി ക്രിക്കറ്റ്‌ ലോകം ചർച്ച ചെയ്യുന്നത് ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഒരു ക്യാച്ചാണ്.

ഇന്ത്യൻ ഇന്നിങ്സിന്റെ 10 മത്തെ ഓവറിലാണ് സംഭവം. ഹർദിക് പാന്ധ്യയാണ് ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത്. അബ്ബോട്ടാണ് ഓസ്ട്രേലിയക്ക്‌ വേണ്ടി പന്ത് എറിയുന്നത്. ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഗുഡ് ലെങ്ത്തിൽ കുത്തി വരുന്നു.ഹർദിക് ബാറ്റ് വെക്കുന്നു. എഡ്ജ് എടുത്ത ബോൾ ഫസ്റ്റ് സ്ലിപ്പിനെ മറികടന്നു ബൗണ്ടറിയിലേക്ക് പോകുമെന്ന് കരുതി. എന്നാൽ സ്മിത്ത് വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. പന്തിന് വേണ്ടി ചാടുന്നു. ഒറ്റ കൈ കൊണ്ട് പന്ത് കൈപിടിയിൽ ഒതുക്കുന്നു.

Categories
Cricket Latest News

പെണ്ണുങ്ങളെ കൊണ്ടും പറ്റും ഇതൊക്കെ ! WPL ലെ ഏറ്റവും വലിയ സിക്സ് അടിച്ചു സോഫി ; വീഡിയോ കാണാം

വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിൽ ഒന്നായിമാറിയ മത്സരത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് വനിതകൾ ഗുജറാത്ത് ജയന്റ്സ്‌ ടീമിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ജയന്റ്സ് നിശ്ചിത ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന മികച്ച ടോട്ടൽ കണ്ടെത്തി. 68 റൺസെടുത്ത ഓപ്പണർ ലൗറ വോൾവർഡ്, 41 റൺസ് നേടിയ ഓൾറൗണ്ടർ ആഷ്‌ലി ഗാർഡ്നർ എന്നിവർ തിളങ്ങി.

എങ്കിലും 36 പന്തിൽ നിന്നും 99 റൺസ് നേടിയ ഓപ്പണർ സോഫി ഡിവൈന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവിൽ ബാംഗ്ലൂർ, 15.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ കളിച്ച ആദ്യ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂർ ടീം ഒടുവിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് പ്രതീക്ഷകൾ അണയാതെ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിനായി നായിക സ്മൃതി മന്ഥാനയും ഡിവൈനും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 125 റൺസാണ് നേടിയത്. സ്മൃതി 37 റൺസ് നേടി പുറത്തായി. വെറും 8 ഓവറിൽ അവർ സ്കോർ 100 കടത്തി. ഇരുവരും പുറത്തായതോടെ എത്തിയ എല്ലിസ് പെറിയും (19) ഹീതർ നൈറ്റും (22) ചേർന്ന് അവരെ വിജയത്തിലെത്തിച്ചു.

മത്സരത്തിൽ അവിസ്മരണീയ ബാറ്റിംഗ് കാഴ്ച്ചവെച്ച ബംഗളുരു ഓപ്പണർ സോഫി ഡിവൈൻ സെഞ്ചുറിക്ക് ഒരു റൺസ് അകലെയാണ് പുറത്തായത്. ഇത് വനിതാ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയായി മാറി. ആകെ മൊത്തം 9 ഫോറും 8 സിക്സും അവർ പറത്തിയിരുന്നു. ടനുജ കന്വാർ എറിഞ്ഞ ഒൻപതാം ഓവറിൽ 25 റൺസാണ് പിറന്നത്.

ഓവറിലെ മൂന്നാം പന്തിൽ ഡിവൈൻ നേടിയ സിക്സ് ഗാലറിയുടെ മുകളിലെത്തി. 94 മീറ്റർ ദൂരത്തിൽ എത്തിയ ഈ ഷോട്ട് ടൂർണമെന്റിലെ ഏറ്റവും നീളം കൂടിയ സിക്സ് ആയിമാറുകയും ചെയ്തു. പുരുഷ ക്രിക്കറ്റിൽ തന്നെ വളരെ കുറച്ചുപേർക്ക് മാത്രമേ 90 മീറ്ററിൽ കൂടുതൽ ദൂരമുള്ള സിക്സ് നേടാൻ സാധിച്ചിട്ടുള്ളത്. നാലാം പന്തിൽ ഒരു ബൗണ്ടറി നേടിയ ഡിവൈൻ, അവസാന രണ്ട് പന്തുകളിൽ വീണ്ടും സിക്സുകൾ നേടിയിരുന്നു.

https://twitter.com/MAHARAJ96620593/status/1637132754100912133?t=uCi__l7via0eLWeGjifTOg&s=19
https://twitter.com/MAHARAJ96620593/status/1637132348113264641?t=tjo0SdV__7vkf_Ya9cW_rg&s=19