ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ഏകദിനം ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. മത്സരം ജയിക്കുന്നവർ പരമ്പര സ്വന്തമാക്കുമെന്ന് ഉള്ളത് കൊണ്ട് മത്സരം നാടകീയമായി മുന്നോട്ടു പോവുകയാണ്.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു.ഇന്ത്യ മാറ്റങ്ങൾ ഒന്നുമില്ലാതെ കളത്തിലേക്ക് ഇറങ്ങിയപ്പോൾ ഡേവിഡ് വാർണറേ ഓസ്ട്രേലിയ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.
ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ഓസ്ട്രേലിയ ഓപ്പൺർമാർ ബാറ്റ് വീശി. എന്നാൽ പാന്ധ്യ ഇരു ഓപ്പൺർമാരെയും മടക്കി.ക്യാപ്റ്റൻ സ്മിത്തും പാന്ധ്യക്ക് മുമ്പിൽ വീണു. പിന്നീട് ചെന്നൈ കണ്ടത് കുൽദീപ് യാദവിന്റെ അതിമനോഹരമായ പന്തുകളാണ്.ആദ്യം വാർണർ വീണു. പിന്നീട് കുൽദീപിന്റെ പന്തിൽ തന്നെ ഗില്ലിന് ക്യാച്ച് നൽകി ലാബുഷാനെയും മടങ്ങി.എന്നാൽ ഓസ്ട്രേലിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്യാരിയേ ബൗൾഡ് ചെയ്ത കുൽദീപിന്റെ ഡെലിവറിയാണ് ക്രിക്കറ്റ് ലോകത്ത് ചർച്ച വിഷയം.
മത്സരത്തിന്റെ 39 മത്തെ കവർ.ഓവറിലെ ആദ്യത്തെ പന്ത്.45 പന്തിൽ 38 റൺസുമായി ക്യാരി ഓസ്ട്രേലിയക്ക് വേണ്ടി രക്ഷപ്രവർത്തനം നടത്തുന്നു.ബോൾ ലെഗ് സ്റ്റമ്പിന് പുറത്ത് കുത്തുന്നു.എന്നിട്ട് ആ ബോൾ അവിശ്വസനീയമായ വിധം തിരിഞ്ഞു ക്യാരിയുടെ ഓഫ് സ്റ്റമ്പ് എടുക്കുന്നു.ആ ഡെലിവറി കണ്ട ഏവരും അത്ഭുതപെടുന്നു.കുൽദീപ് ഇതിനോടകം തന്നെ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു.