ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് സീരീസ് ഇന്ത്യ 2-1ന് നേടിയിരുന്നു. ലോകകപ്പിന് മുന്നൊരുക്കം എന്നുള്ള രീതിയിലാണ് ഈ ഏകദിന പരമ്പരയെ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പര ജയിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ കാര്യമായ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ഓസ്ട്രേലിയക്കായി ഇന്ന് ഡേവിഡ് വാർണർ കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഇന്ത്യ-ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചു വന്നിരുന്നു. 10 വിക്കറ്റിനാണ് കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും നേരത്തെ കയറിയിരുന്നു. ഇന്ത്യയിൽ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ ഇരുടീമുകളും ഈ മത്സരം വളരെ നിർണായകമാണ്.
ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തിൽ ശക്തമായ നിലയിലേക്ക് പോകുകയായിരുന്ന ഓസ്ട്രേലിയയെ ഇന്ത്യൻ സ്പിന്നർമാരുടെയും ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ തളച്ചിടാൻ ആയി. ആദ്യത്തെ 10 ഓവറിനു ശേഷം മികച്ച രീതിയിലാണ് ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞത്.
മത്സരത്തിൽ മറ്റൊരു കൗതുക കാഴ്ച കൂടി അരങ്ങേറി. മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ ഒരു പട്ടി എത്തി. അപ്രതീക്ഷിതമായി ആയിരുന്നു പട്ടിയുടെ റോയൽ എൻട്രി. പട്ടിയുടെ വരവ് കണ്ട് ചിരി അടക്കാൻ ആകാതെ താരങ്ങൾ ഗ്രൗണ്ടിൽ നിന്നു. അപ്രതീക്ഷിതമായി ഗ്രൗണ്ടിൽ എത്തിയ പട്ടിയുടെയും ചിരി അടക്കാൻ കഴിയാത്ത താരങ്ങളുടെയും വീഡിയോ ദൃശ്യം കാണാം.