നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ ഏറ്റവും മോശം രീതിയിലാണ് സൂര്യ കുമാർ യാദവ് ബാറ്റ് ചെയ്യുന്നത്.തുടർച്ചയായി രണ്ട് മത്സരങ്ങളിൽ താരം ഗോൾഡൻ ഡക്കിനും പുറത്തായിരുന്നു. ശ്രെയസ് അയ്യരിന് പരിക്ക് ഏറ്റതിനാലാണ് സൂര്യ പ്ലെയിങ് ഇലവനിലേക്കെത്തിയത്.ഏകദിനത്തിൽ കിടിലൻ ഫോമിൽ കളിച്ചു കൊണ്ടിരുന്നു സഞ്ജുവിനെ ടീമിലേക്ക് പരിഗണികാതെയാണ് സൂര്യയേ ടീമിലെക്കെടുത്തത്.
ഈ വർഷം ആദ്യം ശ്രീ ലങ്കക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരക്ക് ഇടയിൽ സഞ്ജു സാംസൺ പരിക്ക് ഏറ്റിരുന്നു. തുടർന്ന് താരത്തെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറ്റിയിരുന്നു.താരം ഇപ്പോഴും നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ തുടരുന്നതിനാലാണ് താരത്തെ ടീമിൽ എടുക്കാത്തത് എന്നായിരുന്നു ബി സി സി ഐ യുടെ വൃത്തങ്ങൾ സൂചിപ്പിച്ചത്.
എന്നാൽ സഞ്ജു സാംസൺ ഇപ്പോൾ പുതിയ ഐ പി എൽ സീസൺ വേണ്ടിയുള്ള പരിശീലനത്തിലാണെന്നാണ് പുറത്ത് വന്നിരിക്കുന്ന ഒരു വീഡിയോ സൂചിപ്പിക്കുന്നത്.വീഡിയോയിൽ ബൗളേർമാരെ നിഷ്കരുണം സിക്സറുകൾ പറത്തുന്ന സഞ്ജുവിനെ കാണാൻ കഴിയും.
കഴിഞ്ഞ ഐ പി എൽ സീസണിൽ ഗുജറാത്ത് ടൈറ്റാൻസിനോട് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ തന്നെയാണ് സഞ്ജുവിന്റെ രാജസ്ഥാൻ കച്ചകെട്ടുന്നത്.കഴിഞ്ഞ സീസണിൽ 135 പ്രഹരശേഷിയിൽ 458 റൺസ് നേടിയ സഞ്ജുവും തന്റെ മികവ് നിലനിർത്താൻ തന്നെയാവും ശ്രമിക്കുക. രാജസ്ഥാന്റെ ആദ്യ മത്സരം ഏപ്രിൽ രണ്ടിന് സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്.