Categories
Uncategorized

ഇത് കഴിഞ്ഞ കളിയുടെ റിപ്ലേ അല്ല ,രണ്ടാം മത്സരത്തിലും ഡക്കായി സൂര്യ ; വീഡിയോ കാണാം

വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയ ഓസ്ട്രേലിയ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ഇതോടെ ബുധനാഴ്ച നടക്കുന്ന ചെന്നൈയിലെ മൂന്നാം ഏകദിനം ഇരുടീമുകൾക്കും നിർണായകമായി മാറി. ഇന്ന് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ഓസീസ് പേസർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വെറും 26 ഓവറിൽ ടീം ഇന്ത്യ 117 റൺസിൽ ഓൾഔട്ടായി.

https://twitter.com/MediaTopTrend/status/1637437835082080258?t=OaB4N10xxeU6KaECJ8LN_w&s=19

അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഷോൺ അബട്ട്‌ മൂന്നും നഥൻ എല്ലിസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 31 റൺസ് എടുത്ത വിരാട് കോഹ്‌ലിയും 29 റൺസോടെ പുറത്താകാതെ നിന്ന അക്ഷർ പട്ടേലുമാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് ട്വന്റി ട്വന്റി ശൈലിയിൽ ബാറ്റ് ചെയ്തപ്പോൾ വെറും 11 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് 30 പന്തിൽ 51 റൺസും മിച്ചൽ മാർഷ്‌ 36 പന്തിൽ 66 റൺസും എടുത്തു പുറത്താകാതെ നിന്നു.

മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൺ ഡക്കായാണ് പുറത്തായത്. മുംബൈയിൽ നടന്ന ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സ്റ്റാർക്കിന്റെ ബോളിഗിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയായിരുന്നു. ഇന്ന് വിശാഖപട്ടണത്ത് അതിന്റെ തനിയാവർത്തനം തന്നെയാണ് കാണാൻ കഴിഞ്ഞത്. അഞ്ചാം ഓവറിന്റെ നാലാം പന്തിൽ നായകൻ രോഹിത് ശർമ പുറത്തായശേഷം എത്തിയ സൂര്യ തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുകയും ചെയ്തു. ഇതോടെ സൂര്യകുമാർ യാദവിന്റെ ഏകദിനഫോമിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *