ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോണി ബയർസ്റ്റോയും ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലും തമ്മിൽ നടന്ന വാക്ക് പോര് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പരമ്പര നഷ്ടമായ ഇംഗ്ലണ്ട് താരങ്ങൾ പല അവസരങ്ങളിലും മര്യാദ വിട്ട് പെരുമാറിയിരുന്നു.അതിൽ ഒടുവിലത്തെ ഉദാഹരണമാണ് ബയർസ്റ്റോ – ഗിൽ സംഭവം.
ആദ്യം ഇന്നിങ്ങിസിൽ സെഞ്ചുറി നേടിയ ഗില്ലിനേ പുറത്താക്കിയപ്പോൾ ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആൻഡേഴ്സനും ബയർസ്റ്റോയും അതിരുവിട്ട് പരിഹസിച്ചിരുന്നു. ഇതിൻറെ തുടർച്ചയായിരുന്നു ബയർസ്റ്റോ – ഗിൽ പോരും.
രണ്ടാം ഇന്നിംഗ്സിൽ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായ ബയർസ്റ്റോ സ്ലിപ്പിൽ ആഘോഷം നടത്തിയ ഗില്ലിനോട് ” നീ പുറത്തായപ്പോൾ ആൻഡേഴ്സനോട് എന്താണ് പറഞ്ഞത് “എന്ന് ചോദിച്ചു.”ഞാൻ സെഞ്ചുറി നേടിയിട്ടല്ലേ പുറത്തായത് ? ഈ പരമ്പരയിൽ എത്ര ഇംഗ്ലണ്ട് താരങ്ങൾ സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ഗിൽ തിരിച്ചടിച്ചു.ഇതിന് മറുപടിയായി “നിങ്ങളിൽ ആരൊക്കെ ഇംഗ്ലണ്ടിൽ വച്ച് സെഞ്ച്വറി നേടിയിട്ടുണ്ട് ” എന്ന് ബയർസ്റ്റോ തിരിച്ചു ചോദിച്ചു.ഈ സമയം ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന സർഫ്രസ് ഖാൻ ” കുറച്ചു റൺസ് മാത്രം നേടിയ താങ്കൾ അധികം തുള്ളണ്ട ” എന്ന് ബയർസ്റ്റോക്ക് മറുപടി കൊടുത്തു.
ഇംഗ്ലണ്ട് ബേസ്ബോൾ ക്രിക്കറ്റ് ശൈലിയിലേ നെടുംതൂൺ ആയിരുന്ന ബയർസ്റ്റോ ഈ പരമ്പരയിൽ വലിയ പരാജയമായിരുന്നു. മോശം ഫോമും അദ്ദേഹത്തിൻറെ ഈ നിലവിട്ട പെരുമാറ്റത്തിന് കാരണമായി.ഒടുവിൽ അമ്പയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.5 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 4-1 എന്ന നിലയിൽ ഇന്ത്യ പരമ്പര നേടിയിരുന്നു. ബേസ് ബോൾ ശൈലിയുമായി ഇന്ത്യയിൽ വന്ന് പരമ്പര നേടാം എന്ന് കരുതിയിരുന്ന ഇംഗ്ലണ്ടിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ പരമ്പരാ തോൽവി.ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പതിച്ചു.
🫶🏻🫶🏻 pic.twitter.com/uBq4DueaYX
— zahana🕷️ (@77ftw_) March 9, 2024