ഇന്ത്യൻ പ്രീമിയർ ലീഗിൽ സൂപ്പർ സൺഡേ സൂപ്പർ പോരട്ടത്തിൽ ചെന്നൈ മുംബൈയെ നേരിടുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എടുത്തു.എന്നാൽ ഇന്നിംഗ്സിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇന്നും ചെന്നൈയുടെ സ്വന്തം തല ആയ എം എസ് ധോണിയുടെ ബാറ്റിംഗ് ആയിരുന്നു.
മിച്ചൽ പുറത്തായ ശേഷം അവസാനം ഓവറിൽ ബാറ്റിംഗിന് ഇറങ്ങിയ ധോണിയുടെ മുംബൈ ബോളർമാർക്ക് മീതെയുള്ള സംഹാര താണ്ഡവമാണ് പിന്നെ കണ്ടത്. മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയേ നേരിട്ട ആദ്യ മൂന്ന് പന്തിൽ തന്നെ സിക്സറിന് തൂക്കി ധോണി ചെന്നൈയെ 200 കടത്തി. പ്രായം 42 ആയിട്ടും തൻറെ പവറിന് യാതൊരു കുറവും വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഈ സിക്സ്റുകൾ. ധോണിയുടെ പവർഫുൾ ഹാട്രിക് സിക്സറുകളുടെ വീഡിയോ ഇതാ
— nadee (@nadee337415) April 14, 2024