Categories
Uncategorized

ധോണി സിക്സ് അടിച്ചപ്പോൾ ചിരിക്കുന്ന രോഹിത് ശർമ. കൺഫ്യൂഷനായി ആരാധകർ. വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈയ്ക്കെതിരെയുള്ള മത്സരത്തിൽ നാലു ബോൾ നേരിട്ട് 20 റൺസ് അടിച്ചുകൂട്ടിയ മഹേന്ദ്ര സിംഗ് ധോണിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. മത്സരത്തിൽ 20 റൺസിന് ചെന്നൈ വിജയിച്ചിരുന്നു. അവസാന ഓവർ എറിയാൻ വന്ന മുംബൈ ഹർദിക്ക് പാണ്ഡ്യയെ നേരിട്ട ആദ്യ മൂന്ന് പന്തിൽ തന്നെ ധോണി ഹാട്രിക് സിക്സറിന് പറത്തിയിരുന്നു. പക്ഷേ ഇപ്പോൾ പാണ്ഡ്യയെ ധോണി സിക്സർ അടിക്കുമ്പോൾ രോഹിത് ശർമ ചിരിക്കുന്നതാണ് ചർച്ച വിഷയം.

രണ്ടാമത്തെയും മൂന്നാമത്തെയും സിക്സ് ധോണി നേടിയപ്പോൾ ലോങ്ങ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമ ഗ്യാലറിയിലേക്ക് നോക്കി ചിരിക്കുന്നത് കാണാമായിരുന്നു. മുംബൈയുടെ മുൻ ക്യാപ്റ്റനായ അദ്ദേഹത്തിൻറെ ഈ ചിരിയുടെ അർത്ഥം അറിയാതെ കൺഫ്യൂഷനിൽ ആയി നിൽക്കുകയാണ് ആരാധകർ. ധോണി മുംബൈയെ ശിക്ഷിക്കുന്നത് കണ്ടു രോഹിത് ശർമ ആനന്ദിക്കുകയാണോ അതോ ധോണിയെ അഭിനന്ദിച്ചുകൊണ്ടുള്ള ചിരിയാണോ അതെന്ന ചർച്ചയിലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം. ധോണിയുടെ സിക്‌സറും രോഹിത് ശർമ്മയുടെ ചിരിയും ഉൾപ്പെട്ട ആ വൈറൽ വീഡിയോ ഇതാ

Leave a Reply

Your email address will not be published. Required fields are marked *