ലോകകപ്പിൽ സൂപ്പർ 8 ലെ നിർണായകമായ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് തകർത്തു അഫ്ഗാനിസ്ഥാൻ ആദ്യമായി 20- 20 ലോകകപ്പ് സെമിയിൽ. പക്ഷേ ഇപ്പോൾ മത്സര ഫലത്തോടൊപ്പം തന്നെ ചർച്ച ആയിക്കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം ഗുൽബുദ്ദീൻ നയ്ബിൻ്റെ മത്സരത്തിനിടയുള്ള അഭിനയം.
ഇടയ്ക്കിടയ്ക്ക് മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ആയിരുന്നു രസകരമായ രംഗങ്ങൾ. ഡക്ക്വർത്ത് ലൂയിസ് നിയമം അനുസരിച്ച് നടന്ന കളിയിൽ ഓരോ ബോളും നിർണായകമായിരുന്നു. പന്ത്രണ്ടാം ഓവറിൽ മഴ എത്തിയപ്പോൾ കളി സ്ലോ ആക്കാൻ അഫ്ഗാനിസ്ഥാൻ കോച്ച് ട്രോട്ട് താരങ്ങൾക്ക് നിർദ്ദേശം നൽകി. ഉടനടി തന്നെ ഫീൽഡ് ചെയ്യുകയായിരുന്ന നയ്ബ് ഗ്രൗണ്ടിൽ നിലം പതിച്ചു. ഡോക്ടർ വന്ന് ചികിത്സ തുടങ്ങിയപ്പോഴേക്കും മഴയത്തുകയും കളി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് മഴ മാറി കളി പുനരാരംഭിച്ചപ്പോൾ നയ്ബ് ഫീൽഡ് ചെയ്യുകയും തുടർന്ന് ബോൾ ചെയ്യുകയും ചെയ്തു.
കളിയെ തടസ്സപ്പെടുത്താൻ ആണ് താരം ഇത് ചെയ്തത് എന്ന് വ്യക്തം. ഇപ്പോൾ ഇതിൻറെ പേരിൽ നയ്ബ് വിമർശനങ്ങളും ട്രോളുകളും നേരിടുകയാണ്. രസകരമായ ആ വൈറൽ വീഡിയോ കാണാം
https://x.com/nadeer50048205/status/1805806188522881541?t=pCGErBPklmf4o1SRPEhfaQ&s=19