Categories
Uncategorized

സഹതാരത്തിനെതിരെ ബാറ്റ് വലിച്ചെറിഞ്ഞ് റാഷിദ് ഖാൻ. ഭയന്ന് കരീം ജന്നത്ത്. വൈറൽ വീഡിയോ കാണാം

ചരിത്രത്തിൽ ആദ്യമായി ട്വന്റി20 ലോകകപ്പ് സെമിയിലേക്ക് കടന്ന ആവേശത്തിലാണ് അഫ്ഗാനിസ്ഥാൻ. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാൻ സെമിയിലേക്ക് കടന്നത്. വീറും വാശിയും നിറഞ്ഞ മത്സരം ഉടനീളം ആവേശകരമായിരുന്നു. കളിക്കാരിലും ആ പിരിമുറുക്കം കാണാനുണ്ടായിരുന്നു. അതിൻറെ ഉത്തമ ഉദാഹരണമാണ് അഫ്ഗാനിസ്ഥാൻ ബാറ്റ് ചെയ്യുമ്പോൾ കണ്ടത്.

പതിനേഴാം ഓവറിൽ ക്യാപ്റ്റൻ റാഷിദ് ഖാൻ പന്ത് അടിച്ച ശേഷം ഡബിളിനായി ഓടുകയും പക്ഷേ രണ്ടാം റൺസിന് ഓടിയപ്പോൾ സഹതാരം കരീം ജന്നത്ത് തിരിഞ്ഞോടുകയും ചെയ്തു. ഇതിൽ കുപിതനായ റാഷിദ് ഖാൻ ബാറ്റ് സഹതാരത്തിനെതിരെ വലിച്ചെറിയും ആക്രോശിക്കുകയും ചെയ്തു. ഭയന്നുപോയ കരീം ക്യാപ്റ്റനെ സമാധാനിപ്പിക്കുന്നതും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ ഉണ്ട്. വീഡിയോ കാണാം

https://x.com/nadeer50048205/status/1805833007301116237?t=454WM3oxiDF0-lZCsWplIg&s=19

Leave a Reply

Your email address will not be published. Required fields are marked *