Categories
Uncategorized

ഇവരുടെ പേരിൽ അടി ഉണ്ടാക്കിയ മുംബൈ ഫാൻസ് ആണ് മണ്ടന്മാർ. ഫൈനലിലെ വിജയത്തിനു ശേഷം പാണ്ഡ്യക്ക് മുത്തം കൊടുത്ത് രോഹിത്. വൈറൽ വീഡിയോ കാണാം

17 വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യ വീണ്ടും 20 20 ലോകകപ്പ് ചാമ്പ്യന്മാർ. ഇന്നലെ നടന്ന ത്രില്ലിംഗ് മത്സരത്തിൽ സൗത്താഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കപ്പ് അടിച്ചത്. ഈ വിജയം ഓരോ ഇന്ത്യൻ താരത്തിനും എത്രത്തോളം വിലപ്പെട്ടതാണ് എന്ന് മത്സര ശേഷമുള്ള കളിക്കാരുടെ വൈകാരിക പ്രകടനങ്ങളിൽ നിന്നും മനസ്സിലാക്കാം. സന്തോഷ കണ്ണീരോടെയാണ് വിരാട് കോലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങൾ വിജയത്തെ ആഘോഷിച്ചത്.

ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് രോഹിത് ശർമയും പാണ്ഡ്യയും തമ്മിലുള്ള വിജയാഘോഷമായിരുന്നു. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ പാണ്ഡ്യയെ രോഹിത് ഉമ്മ കൊടുത്തതായിരുന്നു. ആനന്ദ കണ്ണീരോടെ പാണ്ഡ്യ ക്യാപ്റ്റനെ തിരിച്ചു കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തമ്മിൽ തല്ലിയ മുംബൈ ഫാൻസിന് ഒരു ചുട്ട മറുപടി കൂടിയായിരുന്നു ഈ വൈകാരിക നിമിഷങ്ങൾ. വൈറലായ ആ വീഡിയോ കാണാം

https://x.com/nadeer50048205/status/1807266381639074269?t=oIV3L2lF8gcq9tZglpR2JQ&s=19

Leave a Reply

Your email address will not be published. Required fields are marked *