Categories
Uncategorized

ഈ മണ്ണിന് വല്ലാത്ത രുചിയാണ്. ചരിത്രം പിറന്ന മണ്ണ് നന്ദിയോടെ രുചിച്ചു നോക്കി രോഹിത് ശർമ. വീഡിയോ കാണാം

13 വർഷത്തെ ഐസിസി ക്രിക്കറ്റ് കിരീടത്തിന്റെ വരൾച്ചയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ടീം ഇന്ത്യ ഇന്നലെ. ട്വൻറി20 വേൾഡ് കപ്പ് ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ 7 റൺസിന് മുട്ടു കുത്തിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തെ പല രീതിയിലാണ് ആരാധകരും കളിക്കാരും ആഘോഷിക്കുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ വളരെ വൈകാരികമായിട്ടാണ് വിജയ നിമിഷത്തെ ആഘോഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് ഐസിസി കിരീടങ്ങൾ സമ്മാനിച്ച മഹാരഥന്മാരായ മഹേന്ദ്ര സിംഗ് ധോണി, കപിൽദേവ് എന്നിവരുടെ നിരയിലേക്ക് തന്നെയും എത്തിച്ച മണ്ണിനെ രുചിച്ചു നോക്കി രോഹിത് ആദരവ് പ്രകടിപ്പിച്ചതാണ് അതിലൊന്ന് . വളരെ ഇമോഷണൽ ആയ ഈ വീഡിയോ പുറത്തുവിട്ടത് ഐസിസി തന്നെയാണ്. കാണാം ആ വൈറൽ വീഡിയോ

https://x.com/nadeer50048205/status/1807290005532115136?t=sBmkGw_e8iy0cH48TaxFtw&s=19

Leave a Reply

Your email address will not be published. Required fields are marked *