Categories
Cricket Malayalam Video

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! ഇവരെ പോലെ ഉള്ള ഇന്ത്യൻ ഫാൻസ് ആണ് ക്രിക്കറ്റിൻ്റെ വില കളയുന്നത് : വിഡിയോ കാണാം

ആവേശകരമായ രണ്ടാം T20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 5 വിക്കറ്റ് ജയം .
അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ എന്നായപ്പോൾ ആവേശ് ഖാനെയാണ് രോഹിത് പന്തേൽപ്പിച്ചത്. എന്നാൽ ആദ്യ പന്ത് തന്നെ നോ ബോൾ എറിഞ്ഞ് തോൽവിക്ക് വഴിയൊരുക്കി. തുടർന്നുള്ള ഫ്രീഹിറ്റിൽ സിക്സ് പറത്തി തോമസ് അവസരം മുതലാക്കി. തൊട്ടടുത്ത പന്തിൽ ഫോറും അടിച്ച് തോമസ് വെസ്റ്റ് ഇൻഡീസിനെ ഈ സീരീസിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

ഇന്ത്യയും വെസ്റ്റ്ഇൻഡീസുമായുള്ള രണ്ടാം ട്വന്റി-20 മത്സരം നിശ്ചയിച്ച സമയത്തിൽ നിന്നും 3 മണിക്കൂർ വൈകിയാണ് തുടങ്ങാനായത്, ആദ്യ മത്സരം നടന്ന ട്രിനിഡാഡിൽ നിന്നും ഇന്നത്തെ മത്സരം നടക്കുന്ന സെന്റ്-കിറ്റ്സിലേക്ക് ഇരു ടീമുകളുടെയും ലഗേജ് എത്താൻ വൈകിയതാണ് അസാധാരണമായ വൈകലിനു വഴി വെച്ചത്,

ടോസ്സ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, രവി ബിഷ്ണോയിക്ക് പകരം ആവേശ് ഖാൻ ഇന്ത്യൻ നിരയിൽ ഇടം പിടിച്ചപ്പോൾ ബ്രൂക്ക്‌സിനു പകരം ബ്രാൻഡൺ കിങ്ങും കീമോ പോളിന് പകരം ഡെവൺ തോമസും വിൻഡീസ് നിരയിൽ ഇടം പിടിച്ചു,

മത്സരത്തിലെ ആദ്യ ബോളിൽ തന്നെ മക്കോയ് നായകൻ രോഹിത് ശർമയെ അക്കീൽ ഹുസൈന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു, പിന്നാലെ 11 റൺസ് എടുത്ത സൂര്യകുമാർ യാദവും 10 റൺസ് എടുത്ത ശ്രേയസ് അയ്യറും മടങ്ങിയപ്പോൾ ഇന്ത്യ പ്രതിരോധത്തിലായി,

പിന്നാലെ വന്ന റിഷഭ് പന്തും ഹർദിക്കും വിൻഡീസ് ബോളർമാരെ ആക്രമിച്ച് കളിച്ചപ്പോൾ സ്കോർബോർഡ് ചലിച്ചു പക്ഷെ മികച്ച തുടക്കം കിട്ടിയെങ്കിലും ഇരുവർക്കും അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ സാധിച്ചില്ല, ഇടവേളകളില്ലാതെ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ ഇന്ത്യൻ സ്കോർ 138 ൽ അവസാനിച്ചു,

4 ഓവറിൽ 1 മെയ്ഡിൻ ഓവറടക്കം 17 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് ഇന്ത്യയെ തകർത്തത്, ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് മക്കോയ്,

ഹർധികിനെ കളിയാക്കി ഇന്ത്യൻ ആരാധകർ ! വിഡിയോ കാണാം.

https://twitter.com/trollcricketmly/status/1554189031776272384?t=GJo7Bsk9TmkHknGO513u-Q&s=19

ചില കാണികളുടെ അനവസരത്തിലുള്ള ഔചിത്യമില്ലാത്ത പെരുമാറ്റം ഇടയ്ക്കൊക്കെ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ കളിക്കാർക്കും മറ്റ് കാണികൾക്കും അലോസരം സൃഷ്ടിക്കാറുണ്ട്, മത്സരത്തിന്റെ ആദ്യ ഓവറിലാണ് കാണികളിൽ ഏതോ ഒരാൾ ഹർദിക്കിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *