Categories
Cricket Latest News Malayalam Video

ഒരു മിന്നായം പോലെ കണ്ടൂ ! റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം

ടോസ് നേടിയ ആതിഥേയർ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. മികച്ച രീതിയിൽ പന്തെറിഞ്ഞു രാജസ്ഥാൻ റോയൽസ് താരം ഒബെഡ് മക്കോയ് മത്സരത്തിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ആദ്യ പന്തിൽ ശർമയെയും തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സൂര്യകുമാറിനെയും പുറത്താക്കിയ മക്കോയ്‌ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ അവർ 19.4 ഓവറിൽ 138 റൺസിൽ ഒതുക്കി. 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജഡേജ 27 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 68 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ മികവിൽ 4 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഡെവോൺ തോമസ് 31 റൺസ് നേടി പുറത്താകാതെ നിന്നു. 6 വിക്കറ്റ് വീഴ്ത്തിയ മാക്കോയ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് T20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും അർഷദീപ് സിംഗിന്റെ മികച്ച ബോളിങ് പ്രതീക്ഷ നൽകുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ വെസ്റ്റിൻഡീസിന് മത്സരം എളുപ്പത്തിൽ വിജയിക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ അർഷ്ദീപിന്റെ ബോളിങ് മികവിൽ ഇന്ത്യ മത്സരം അവസാന ഓവറിലേക്ക്‌ നീട്ടിയെടുത്തു.

മത്സരത്തിൽ ആകെ ഒരു വിക്കറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ എങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി അർഷദീപ്‌ മികച്ചുനിന്നു. നാല് ഓവറിൽ താരം ആകെ വഴങ്ങിയത് വെറും 26 റൺസ്. നേടിയതോ ഡെത്ത് ഓവറുകളിൽ അപകടകാരിയായ പവലിന്റെ വിക്കറ്റും. കുറഞ്ഞത് രണ്ടോ മൂന്നോ ഓവറുകൾ ബാക്കിനിൽക്കെ വിജയിക്കേണ്ട അവരെ മനോഹരമായ ബോളിങ്ങിലൂടെ സിംഗ് പിടിച്ചുകെട്ടി.

തുടർച്ചയായ യോർക്കറുകൾ എറിഞ്ഞുകൊണ്ട് അദ്ദേഹം ബാറ്റർമാരേ വെള്ളം കുടിപ്പിച്ചു. ഇന്ത്യയുടെ 17, 19 ഓവറുകൾ എറിഞ്ഞത് അർഷദീപ് സിംഗായിരുന്നു. പതിനേഴാം ഓവറിൽ വെറും നാല് റൺസും പത്തൊമ്പതാം ഓവറിൽ വെറും ആറ് റൺസും മാത്രമാണ് വിട്ടുകൊടുത്തത്. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിൽ ഒരു മികച്ച യോർക്കർ എറിഞ്ഞ് നിർണായകമായ പവലിന്റെ വിക്കറ്റ് നേടി.

റോവ്‌മൻ പവലിനെ പുറത്താക്കി അർഷ്ദീപിന്റെ കിടിലൻ യോർക്കർ,വിഡിയോ കാണാം.

ഒരു മികച്ച ഇടങ്കയ്യൻ പേസ് ബോളർക്കായി ഉള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം. ആദ്യ മത്സരത്തിലും മികച്ച രീതിയിൽ പന്തെറിഞ്ഞ അദ്ദേഹം നാല് ഓവറിൽ വെറും 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയിരുന്നു. പരമ്പരയുടെ മൂന്നാം മത്സരം ഇന്ന് രാത്രി നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് പരമ്പര 1-1 സമനിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *