Categories
Malayalam Uncategorized Video

6 6 6 6 4 6 ഒരോവറിൽ 34 റൺസ് ! ബംഗാളികളെ അടിച്ചു കൊന്ന് സിംബാവെ താരം റയാൻ ബേൾ : വിഡിയോ കാണാം

ബംഗ്ലാദേശ് സിംബാബ്‌വെ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ സിംബാബ്‌വെ താരം റയാൻ ബെളിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ഒരു ഓവറിൽ അഞ്ച് സിക്‌സും ഒരു ബൗണ്ടറിയും അടക്കം താരം അടിച്ച് കൂട്ടിയത് 34 റൺസ്!

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോപ് ഓർഡർ വൻ പരാജയമായ മത്സരത്തിൽ 13 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന പരിതാപകരമായ അവസ്ഥയിൽ ആയിരുന്നു ആതിഥേയർ. എന്നാല്‍ പിന്നീട് കണ്ടത് റയാന്റെ ബാറ്റിംഗ് ക്ലാസ്സായിരുന്നു.

ഇടങ്കയ്യൻ സ്പിൻ ബോളർ നാസും അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് അത്യന്തം നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. ആദ്യ നാലു പന്തുകളിലും സിക്സർ നേടിയ റയാൻ അഞ്ചാം പന്തും ഉയർത്തിയടിച്ചു എങ്കിലും അതിർത്തി വരയ്ക്ക്‌ തൊട്ട് മുന്നിൽ കുത്തി ബൗണ്ടറി കടന്നു. വെറും ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ലോക റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്താൻ ലഭിച്ച അവസരം നഷ്ടമായത്. ആറാം പന്തിലും സിക്സ് തന്നെ ആയിരുന്നു. അങ്ങനെ ഒരു ഓവറിൽ ആകെ 34 റൺസ് പിറന്നു.

അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റ് ചരിത്രത്തിൽ ആകെ രണ്ട് തവണയാണ് ഒരു ഓവറിലെ ആറ് പന്തും സിക്സ് പിറന്നിരിക്കുന്നത്. 2007 വർഷത്തിൽ ആദ്യമായി ഈ നേട്ടം കൈവരിച്ചത് ഇന്ത്യൻ താരം യുവരാജ് സിംഗ് ആയിരുന്നു. സ്റ്റുവർട്ട് ബ്രോഡ് ആയിരുന്നു അന്ന് ബോളർ. 2021ൽ കീറോൺ പൊള്ളർഡും ഈ റെക്കോർഡ് പ്രകടനത്തിന് ഒപ്പമെത്തിയിരുന്നു. അന്ന് അഖില ധനഞ്ജയ ആയിരുന്നു ബോളർ. ഏകദിന ക്രിക്കറ്റിൽ ഒരു തവണ ഈ പ്രകടനം ഉണ്ടായിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കൻ താരം ഹേർഷേൽ ഗിബ്സ് നെതർലൻഡ്സ് ലെഗ് സ്പിന്നർ ഡാൻ വാൻ ബഞ്ചിന് എതിരെ.

6 6 6 6 4 6 Video :

157 റൺസ് വിജയലക്ഷ്യം പിന്തുടർന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 146 റൺസ് എടുക്കാ നേ കഴിഞ്ഞുള്ളൂ. ഇതോടെ 2-1 ന്‌ പരമ്പര സിംബാബ്‌വെ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് സിംബാബ്‌വെ ബംഗ്ലാദേശിന് എതിരെ ഒരു ട്വന്റി ട്വന്റി പരമ്പര വിജയിക്കുന്നത്. റയാൻ ബൾ കളിയിലെ കേമനായി. മൂന്ന് മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ സിക്കാന്ദർ റാസയാണ് പരമ്പരയുടെ താരം.

Leave a Reply

Your email address will not be published. Required fields are marked *