Categories
Uncategorized

അടുത്ത കോഹ്ലി ആണോ ? ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം

കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ബാറ്റിങ്ങിൽ പുലർത്തുന്ന സ്ഥിരത ഏവരെയും അമ്പരപ്പിക്കുന്നതാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം കളിക്കുന്നതെന്ന് നിസ്സംശയം പറയാം. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറി നേട്ടവും താരം സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസർമാരായ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും വിശ്രമം നൽകിയപ്പോൾ ആവേശ് ഖാനും ദീപക് ചഹാറും ടീമിൽ മടങ്ങിയെത്തി.

46 പന്തിൽ 30 റൺസുമായി നായകൻ രാഹുൽ പുറത്തായപ്പോൾ വൺ ഡൗണായി എത്തിയത് ഗിൽ ആയിരുന്നു. കുറച്ച് സമയത്തിന് ശേഷം 68 പന്തിൽ 40 റൺസുമായി ധവാനും പുറത്തായി.

പിന്നീട് വന്ന ഇഷാനും ഗില്ലും ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കി. മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ പാർട്ണർഷിപ്പിൽ ഇഷാൻ കിഷൻ 50 റൺസെടുത്ത് പുറത്തായി. പിന്നീട് മലയാളി താരം സഞ്ജു സാംസനോടൊത്ത് അദ്ദേഹം തന്റെ കന്നി ഏകദിന സെഞ്ചുറി പൂർത്തിയാക്കി. ഗില്ലിൻെറ മികവിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 289 റൺസ് ഇന്ത്യ ഇപ്പോൾ നേടിയിട്ടുണ്ട്.

മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും നിഷ്പ്രയാസം കളിക്കാൻ സാധിക്കുന്നു അദ്ദേഹത്തിന്. 97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ യഥാർത്ഥ പിന്തുടർച്ചക്കാരനായാണ് ഗില്ലീനെ ക്രിക്കറ്റ് പണ്ഡിതന്മാർ വാഴ്ത്തുന്നത്. മൂന്നാം നമ്പറിൽ കോഹ്‌ലി യുഗത്തിന് ശേഷം പരിഗണിക്കപ്പെടുന്ന താരങ്ങളിൽ മുൻപന്തിയിലാണ് ഗില്ലിനും സ്ഥാനം. കോഹ്‌ലിയെപ്പോലെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് തെളിയിക്കാനാവുമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗിൽ തെളിയിച്ചിരിക്കുന്നു.

ഗില്ലിൻ്റെ മനോഹരമായ കവർ ഡ്രൈവ്, സ്ട്രൈറ്റ് ഡ്രൈവ് ഷോട്ടുകളുടെയും വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561672051173105670?s=19

കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങളിൽ 64, 43, 98* എന്നീ സ്കോറുകൾ നേടിയിരുന്നു. അവസാന ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് പൂർത്തിയാക്കുന്നതിന് മുന്നേ മഴ മൂലം കളി തടസ്സപ്പെട്ടതുകൊണ്ട് കന്നി സെഞ്ചുറി നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ആ വിഷമം ഇന്നത്തെ മത്സരത്തോടെ മാറ്റാൻ സാധിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ 81*, 33, 130 എന്നിങ്ങനെ നേടി സ്ഥിരതയുടെ ഉത്തമ ഉദാഹരണം കാണിച്ചുതരുന്ന ഗിൽ വൈകാതെ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും ദീർഘകാലം കളിക്കുമെന്നുതന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *