290 എന്ന വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് ആദ്യ ബോളിൽ തന്നെ വിക്കറ്റ് നഷ്ടമായതായിരുന്നു, ബോൾ ചെയ്യാൻ ദീപക് ചഹർ ഓടി വരുമ്പോഴേക്കും ക്രീസ് വിട്ട് ഇറങ്ങിയ ഇന്നസെന്റ് കൈയ്യയെ ചഹർ “മങ്കാദിങ്ങിലൂടെ” ഔട്ട് ആക്കി പക്ഷെ ബോളർ അപ്പീൽ ചെയ്യാത്തതിനാൽ അമ്പയർ ഔട്ട് അനുവദിച്ചില്ല. .
ഐ.പി.എൽ മത്സരത്തിൽ അശ്വിൻ ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ ഔട്ട് ആക്കിയത് ഏറെ വിവാദം ഉണ്ടാക്കിയ സംഭവം ആണ്, മങ്കാദിങ്ങ് ക്രിക്കറ്റിന് യോജിച്ച പ്രവൃത്തിയല്ല എന്ന് ഒരു കൂട്ടർ പറയുമ്പോൾ ക്രിക്കറ്റിന്റെ നിയമാവലിയിൽ ഉള്ള നിയമാനുസൃതമായ കാര്യമായതിനാൽ മങ്കാദിങ്ങ് ശരിയാണ് എന്ന് വാദിക്കുന്നവരാണ് മറുപക്ഷം.വീഡിയോ കാണാം :
മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ് സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.
ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ 46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,
മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.
ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.