Categories
Uncategorized

സിംബാബ്‌വെ വിജയം കവർന്നെടുത്ത ഗിൽ ക്യാച്ച് കണ്ടോ?ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം

ഇന്ത്യ സിംബാബ്‌വെ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ മികച്ച രീതിയിൽ തന്നെ മുന്നേറിക്കൊണ്ടിരുന്നപ്പോൾ മികച്ചൊരു ക്യാച്ചിലൂടെ സെഞ്ചുറിയൻ സിക്കന്ദാർ റാസയുടെ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ നാണക്കേടിൽനിന്ന് രക്ഷിച്ച് യുവതാരം ശുഭ്മാൻ ഗിൽ. മത്സരത്തിൽ തന്റെ കന്നി ഏകദിന സെഞ്ചുറിയും ഗിൽ നേടിയിരുന്നു.

മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമായി തിരിച്ച ക്യാച്ച് പിറന്നത്. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു. ശാർദുൽ താക്കൂർ എറിഞ്ഞ നാൽപ്പത്തി ഒൻപതാം ഓവറിന്റെ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക്‌ ഉയർത്തി അടിച്ചപ്പോൾ ഒരു ചീറ്റപുലിയെ പോലെ മുന്നോട്ട് വായുവിൽ ചാടിയുയർന്നു പന്ത് ഗിൽ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

അതുവരെ ആശങ്കയുടെ മുൾമുനയിൽ നിന്നിരുന്ന ഇന്ത്യൻ താരങ്ങളുടെയും ആരാധകരുടെയും ശ്വാസം നേരെ വീണത് അപ്പോഴായിരുന്നൂ. 9 പന്തിൽ 15 റൺസ് നേടിയാൽ അവർക്ക് വിജയിക്കാവുന്ന അവസ്ഥയായിരുന്നു അപ്പോൾ. നേരത്തെ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ സ്ലിപ്പിൽ നിൽക്കുന്ന സമയത്തും ഒരു മികച്ച ക്യാച്ച് ഗിൽ എടുത്തിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ ആയതും ഗിൽ തന്നെയായിരുന്നു. മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവുകളും അതിനൊത്ത രീതിയിൽ മികച്ചുനൽക്കുന്ന കവർ ഡ്രൈവുകളും ഗിൽ നിഷ്പ്രയാസം കളിക്കുന്നത് കാണാമായിരുന്നു.

97 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ ഗിൽ മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. സിംബാബ്‌വെ മണ്ണിൽ ഏകദിന മത്സരത്തിൽ ഒരു ഇന്ത്യാക്കാരൻ നേടുന്ന ഏറ്റവുമുയർന്ന സ്കോറിന്റെ റെക്കോർഡ് അദ്ദേഹം സ്വന്തം പേരിലാക്കി. 1998ൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ 127* റെക്കോർഡാണ് പഴങ്കഥയായത്.

ഇന്നത്തെ മത്സരത്തിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഗിൽ ഈ പരമ്പരയിൽ മൊത്തം മൂന്ന് ഇന്നിംഗ്സിൽ നിന്നും 244 റൺസ് അടിച്ചുകൂട്ടി പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഈ സീരീസിലെ സ്‌കോറുകൾ 81*, 33, 130 എന്നിങ്ങനെയാണ്. കഴിഞ്ഞ വെസ്റ്റിൻഡീസ് പര്യടനത്തിലും അവസാന ഏകദിനത്തിൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും പരമ്പരയുടെ താരമായതും ഗിൽ തന്നെ ആയിരുന്നു. മികച്ച സ്ഥിരത പുലർത്തുന്ന ഗിൽ ഭാവിയിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിത്തീരും എന്നതിൽ ഒട്ടും തർക്കമില്ല.

ഇന്ത്യയെ ജയിപ്പിച്ചു ഗില്ലിൻ്റെ മാരക ക്യാച്ച് : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1561740758192754688?t=4IJ5wJVLMSWqLmIe8nrclw&s=19

Leave a Reply

Your email address will not be published. Required fields are marked *