സിംബാബ്‌വെ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തിൽ ഇന്ത്യയെ മുൾമുനയിൽ നിർത്തി വിജയലക്ഷ്യത്തിലേക്ക് മന്ദംമന്ദം മുന്നേറിക്കൊണ്ടിരുന്ന സിംബാബ്‌വെ യുടെ ചിറകരിഞ്ഞ് ശർദുൽ താക്കൂറിന്റെ 49 ആം ഓവർ. മത്സരത്തിലെ തന്റെ അവസാന ഓവറിൽ വെറും 2 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.
സിംബാബ്‌വെക്ക് വിജയിക്കാൻ 12 പന്തിൽ നിന്നും 17 റൺസ് വേണ്ടപ്പോൾ നിർണായകമായ നാൽപ്പത്തിയൊൻപതാം ഓവർ എറിയാൻ നായകൻ രാഹുൽ പന്തേൽപ്പിച്ചത് ലോർഡ് ശർദൂലിനെയായിരുന്നു. മികച്ച രീതിയിൽ ഡെത്ത് ബോളിങ് നടത്തിയ അദ്ദേഹം അപകടകാരിയായ സിക്കന്ധർ റാസയുടെ വിക്കറ്റും വീഴ്ത്തി.
ആദ്യ പന്തിൽ റാസ സിംഗിൾ എടുത്തു. രണ്ടാം പന്തിൽ എങ്കരാവക്ക് പന്ത് ബാറ്റിൽ കൊള്ളിക്കാനായില്ല. മൂന്നാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റാസക്ക് കൈമാറി. എന്നാൽ നാലാം പന്തിൽ ബൗണ്ടറി നേടാനായി ലോങ് ഓണിലേക്ക് ഉയർത്തി അടിച്ചപ്പോൾ റാസക്ക് പിഴച്ചു. ഒരു മികച്ച ഡൈവിങ് കാച്ചിലൂടെ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ രക്ഷകനായി മാറി. 95 പന്തുകളിൽ നിന്നും 9 ബൗണ്ടറിയും 3 സിക്സുമടക്കം 115 റൺസ് നേടിയ റാസ സിംബാബ്‌വെയേ വിജയത്തിലേക്ക് നയിച്ചു വരികയായിരുന്നു.
അഞ്ചാം പന്തിലും ആറാം പന്തിലും പുതുതായി ക്രീസിൽ എത്തിയ വിക്ടർ നയൂചിയെ പന്ത് ബാറ്റിൽ കൊള്ളിക്കാൻ അനുവദിച്ചില്ല. 6 പന്തിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നിർണായകമായ റാസായുടെ വിക്കറ്റും വീഴ്ത്തി ഇന്ത്യയുടെ വിജയത്തിൽ നിശബ്ദ പോരാളിയായി താക്കൂർ മാറി. എല്ലാ അനുമോദനങ്ങളും ലഭിക്കുന്നത് കന്നി ഏകദിന സെഞ്ചുറി നേടിയ ഗില്ലിന് മാത്രമാണ്.
എന്നാൽ ഏത് വശത്തെക്കു വേണമെങ്കിലും ചായാമായിരുന്ന മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ താക്കൂറിനും നല്ലൊരു പങ്കുണ്ട് എന്ന് നിസ്സംശയം പറയാം. കാരണം തന്റെ ആദ്യ ആറ് ഓവറിൽ 40 റൺസാണ് വിട്ടുകൊടുത്തത്. എങ്കിലും അവസാന ഓവറുകളിൽ വളരെ മികച്ച രീതിയിൽ പന്തെറിഞ്ഞു സിംബാബ്‌വെ ബാറ്റർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചു.
വേണ്ടത് 12 ബോളിൽ 17 ,വിട്ടു കൊടുത്ത് വെറും 2 റൺസ് : വീഡിയോ കാണാം.
45 ആം ഓവറിലും 47 ആം ഓവറിലും 7 റൺസ് വീതം മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി പോലും വഴങ്ങാതെയായിരുന്നു അത്. തന്റെ പ്രകടനം 6-0-40-0 എന്നതിൽനിന്നും 9-0-55-1 എന്ന രീതിയിലേക്ക് എത്തിച്ചു. അതായത് ഏറ്റവും നിർണായകമായ അവസാന മൂന്ന് ഓവറുകളിൽ ആകെ 15 റൺസ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്, കൂടാതെ സെഞ്ചുറി വീരൻ റാസയുടെ വിക്കറ്റും.