ഇന്ത്യയും സിബാബ് വെയുമായുള്ള അവസാന ഏകദിന മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ആദ്യ 2 ഏകദിനങ്ങളിലും ടോസിന്റെ ഭാഗ്യം ഇന്ത്യൻ നായകനൊപ്പം ആയിരുന്നു, 2-0 നു ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല,
ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ് സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.
ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്,
ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ 46 പന്തിൽ 1 ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,
മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. 97 ബോളിൽ 15 ഫോറും 1 സിക്സും അടക്കം 130 റൺസ് നേടിയാണ് ഗിൽ മടങ്ങിയത്. 50 റൺസ് എടുത്ത ഇഷാൻ കിഷനും ഗില്ലിന് മികച്ച പിന്തുണ നൽകി.
ദീപക് ഹൂഡ ഔട്ട് ആയതിനു ശേഷം 44ആം ഓവറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ ലൂക്ക് ജോങ്ങ് വെയുടെ തലയ്ക്ക് മുകളിലൂടെ കൂറ്റൻ സിക്സ് അടിച്ചായിരുന്നു ക്രീസിൽ എത്തിയത് കാണികളെ അറിയിച്ചത്, 98 മീറ്റർ ആയിരുന്നു ആ കൂറ്റൻ സിക്സിന്റെ ദൂരം, അടുത്ത ബോളിലും ലോങ്ങ് ഓഫിലേക്ക് സിക്സ് അടിച്ച സഞ്ജു, ഹാട്രിക്ക് സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ഡീപ്പ് സ്‌ക്വയർ ലെഗിൽ കൈറ്റാനോ പിടിച്ച് ഔട്ട് ആവുകയായിരുന്നു.വീഡിയോ കാണാം :
ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.