ഏഷ്യ കപ്പ് മൽസരങ്ങൾ മറ്റന്നാൾ ദുബായിൽ തുടങ്ങാനിരിക്കെ മറ്റൊരു ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ ഓഗസ്റ്റ് 28 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് കളി ആരംഭിക്കുക, ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് ഏറെ വൈകാരികതയോടെ കാണുന്നവരാണ് ഇരു രാജ്യങ്ങളിയെയും ക്രിക്കറ്റ് പ്രേമികൾ, നിലവിലെ ഏഷ്യ കപ്പ് ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ് നേടിയതും ഇന്ത്യ തന്നെയാണ്, 1984,1988,1990,1995,2010,2016,2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ കപ്പ് ഉയർത്തിയത്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.
1984 ൽ യു. എ. ഇ യിലാണ് പ്രഥമ ഏഷ്യ കപ്പ് നടന്നത് അന്ന് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യ ഏഷ്യ കപ്പ് ജേതാക്കളാവുകയായിരുന്നു.1986ൽ ശ്രീലങ്കയിൽ നടന്ന രണ്ടാമത്തെ ഏഷ്യ കപ്പ് ടൂർണമെന്റിൽ ശ്രീലങ്കയുമായുള്ള ക്രിക്കറ്റ് ബന്ധത്തിലെ വിള്ളൽ കാരണം ഇന്ത്യ പങ്കെടുത്തിരുന്നില്ല, അന്ന് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്ക കപ്പുയർത്തി, 1990 ൽ ഇന്ത്യയിൽ വെച്ച് നടന്ന ടൂർണമെന്റിൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ പാക്കിസ്ഥാൻ പങ്കെടുത്തിരുന്നില്ല, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളൽ കാരണം 1993 ൽ ടൂർണമെന്റ് ഉപേക്ഷിച്ചു.
2016 ൽ ആണ് ആദ്യമായി ട്വന്റി-20 ഫോർമാറ്റിൽ ടൂർണമെന്റ് നടന്നത്, അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ ഇന്ത്യ 8 വിക്കറ്റിന് തോൽപിക്കുകയായിരുന്നു, 2018 ൽ U.A.E യിൽ വെച്ചായിരുന്നു അവസാനം ഏഷ്യ കപ്പ് നടന്നത് ഏകദിന ഫോർമാറ്റിൽ ആയിരുന്നു ആ ടൂർണമെന്റ്, ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിട്ടൺ ദാസിന്റെ സെഞ്ച്വറിയുടെ (121) പിൻബലത്തിൽ 222 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റിനു വിജയിച്ച് ഏഷ്യ കപ്പിൽ ഏഴാം തവണയും ജേതാക്കൾ ആവുകയായിരുന്നു.
ട്വന്റി-20 ഫോർമാറ്റിൽ ആണ് ഈ പ്രാവശ്യത്തെ ടൂർണമെന്റ്, ഇന്ത്യ,പാക്കിസ്ഥാൻ,ഹോങ്കോങ്ങ്, എന്നീ ടീമുകളാണ് ഗ്രൂപ്പ് A യിൽ ഉള്ളത്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നീ ടീമുകൾ ഗ്രൂപ്പ് B യിലും ഏറ്റുമുട്ടും, ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും, ഒരു ടീമിന് 3 മത്സരങ്ങൾ വീതം സൂപ്പർ ഫോറിൽ ഉണ്ടാകും അത് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിന് പുറമെ സൂപ്പർ ഫോറിലും ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഏറെകൂറെ ഉറപ്പാണ്, മറിച്ച് സംഭവിക്കണമെങ്കിൽ ഇന്ത്യയെയോ പാകിസ്താനെയോ ഹോങ്കോങ് അട്ടിമറിച്ച് സൂപ്പർ ഫോറിൽ ഇടം നേടണം, അതിനു സാധ്യത വളരെ കുറവാണ്.
ഇന്നലെ ഇന്ത്യൻ ടീമിന്റെ ആദ്യ പരിശീലന സെഷനായി ഗ്രൗണ്ടിലെത്തിയ കോലി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസാമുമായി സൗഹൃദ സംഭാഷണം നടത്തുന്ന വീഡിയോയും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു, ഇതിന് പിന്നാലെ പാക്കിസ്ഥാൻ ഇതിഹാസ താരം മുഹമ്മദ് യൂസഫുമായി വിരാട് കോലി സംസാരിക്കുന്ന വീഡിയോയും ഇന്ന് പുറത്ത് വന്നു, നിലവിൽ പാക്കിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാണ് യൂസഫ്, നേരത്തെ മോശം ഫോമിലുള്ള കോലിയെ പിന്തുണച്ചു കൊണ്ട് യൂസഫ് രംഗത്ത് വന്നിരുന്നു, എല്ലാ കളിക്കാരും കരിയറിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്നും, 70 അന്താരാഷ്ട്ര സെഞ്ച്വറികൾ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോലിയെന്നും യൂസഫ് അഭിപ്രായപെട്ടിരുന്നു.വീഡിയോ കാണാം
Written By: അഖിൽ വി.പി. വള്ളിക്കാട്.