ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കാൻ ഇന്ത്യൻ ഹെഡ് കോച്ച് ദ്രാവിഡ് എത്തിയിരുന്നു. ഇരു ടീമിലെയും ബൗളിങ് അറ്റാക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘സെക്സി’ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുന്ന ദ്രാവിഡിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സംഭവം ഇങ്ങനെ… ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ ബൗളിങ് പ്രകടനത്തെ കുറിച്ച് ദ്രാവിഡിനോട് ചോദിച്ചു, അവർക്ക് മികച്ച ലൈനപ്പ് ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും, തന്റെ ബൗളർമാരെയും അദ്ദേഹം പ്രതിരോധിരോധിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ദ്രാവിഡിന്റെ മറുപടി…
“അതെ, അവർ നന്നായി പന്തെറിഞ്ഞു, ഞാൻ അത് നിഷേധിക്കില്ല. തീർച്ചയായും അവർ ഒരു മികച്ച ബൗളിംഗ് ടീമാണ്. എന്നാൽ അവരെ 147 ൽ ഒതുക്കുന്നതിന് ഞങ്ങളും നന്നായി ബൗൾ ചെയ്തു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം അത്ര ഗ്ലാമറസ് ആയി കാണപ്പെടില്ലെങ്കിലും അവർ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നു”.
അവസാനമാണ് ദ്രാവിഡ് ഗ്ലാമറസ് എന്ന വാക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ‘സെക്സി’ എന്ന വാക്കായിരുന്നു ദ്രാവിഡിന്റെ മനസ്സിൽ വന്നത്. സന്ദര്‍ഭോചിതമായ വാക്ക് അല്ലാത്തതിനാൽ മറ്റൊന്നിനായി ആലോചിക്കുകയായിരുന്നു. ഒടുവിൽ വാക്ക് ലഭിക്കാത്തായതോടെ തന്റെ മനസ്സിലുള്ള വാക്ക് എന്താണെന്ന് ചെറിയ സൂചന നൽകി.
അതേസമയം ഒരു ബൗളറെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ബൗളിംഗിലെ റിസൾട്ട് വെച്ചാണെന്ന് ദ്രാവിഡ് കൂട്ടിച്ചേർത്തു. “135 അല്ലെങ്കിൽ 145 അല്ലെങ്കിൽ 125 സ്പീഡിലോ ബൗൾ ചെയ്താലും, പന്ത് സ്വിംഗ് ചെയ്താലും ഇല്ലെങ്കിലും, ഒരു ബൗളറെ വിശകലനം ചെയ്യുന്നത് റിസൾട്ട് അനുസരിച്ചാണ്, ”ദ്രാവിഡ് പറഞ്ഞു.