Categories
Cricket Malayalam

4 6 6 ബിന്നിച്ചായൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ ! ബിന്നിയുടെ വെടിക്കെട്ട് വീഡിയോ കാണാം

റോഡ് സേഫ്റ്റി വേൾഡ് ട്വന്റി-20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ലെജൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ലെജൻഡ്സിന് വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ച സ്റ്റുവർട്ട് ബിന്നിയുടെ ഇന്നിംഗ്സ് കരുത്തിൽ 217/4 എന്ന കൂറ്റൻ സ്കോർ നേടാനായി, കാൺപൂരിലെ ഗ്രീൻ പാർക്ക്‌ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, ഇന്ത്യക്കും, സൗത്ത് ആഫ്രിക്കക്കും പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ ഏറ്റു മുട്ടുന്നത്.

റോഡ് അപകടങ്ങളിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ടൂർണമെന്റിന്റെ പ്രമേയം, ക്രിക്കറ്റിൽ നിന്ന് വിരമിച്ച തങ്ങളുടെ പ്രിയ താരങ്ങൾ ഒരിക്കൽ കൂടി ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് കാണാനുള്ള സുവർണാവസരം കൂടിയാണ് ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ ഈ ടൂർണമെന്റ്, സെമി ഫൈനലുകളും ഫൈനലും അടക്കം 23 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാവുക.

മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെൻഡുൽക്കർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സ് ആണ് സൗത്ത് ആഫ്രിക്കയെ നയിക്കുന്നത്, സച്ചിനും വിക്കറ്റ് കീപ്പർ നമൻ ഓജയുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയത്, ഇരുവരും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു, എന്നാൽ ആറാം ഓവറിൽ മഖായ എൻടിനിയുടെ ബോളിൽ ജൊഹാൻ ബോത്ത പിടിച്ച് സച്ചിൻ(16) പുറത്തായി, സച്ചിൻ ഔട്ട്‌ ആയതിന് ശേഷം ക്രീസിലെത്തിയ സുരേഷ് റൈനയും മികച്ച ബാറ്റിങ്ങ് കാഴ്ച വെച്ചു, 4 ഫോറും 1 സിക്സും അടക്കം 33 റൺസ് റൈന അടിച്ചെടുത്തു.

സ്റ്റുവർട്ട് ബിന്നി ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സിന്റെ വേഗത വർധിച്ചു, തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് ബിന്നി ഇന്ത്യയെ മുന്നോട്ട് നയിച്ചു, വെറും 42 ബോളിൽ ആണ് 5 ഫോറും 6 സിക്സും അടക്കം 195 പ്രഹര ശേഷിയിൽ ബിന്നി പുറത്താകാതെ 82 റൺസ് അടിച്ച് കൂട്ടിയത്, ബിന്നിയുടെ ഈ ഇന്നിംഗ്സാണ് ഇന്ത്യയെ 200 കടക്കാൻ സഹായിച്ചത്, പതിനേഴാം ഓവർ ചെയ്യാനെത്തിയ ഗാർനറ്റ് ക്രുഗറിനെ 1 ഫോറും 2 കൂറ്റൻ സിക്സും അടിച്ചാണ് ബിന്നി വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *