ഇന്ത്യൻ മഹാരാജാസും വേൾഡ് ജയന്റ്സും തമ്മിലുള്ള ട്വന്റി-20 മത്സരത്തിൽ ടോസ് നേടിയ വേൾഡ് ജയന്റ്സിന്റെ ക്യാപ്റ്റൻ ജാക്വസ് കല്ലിസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഹർഭജൻ സിംഗ് ആണ് ഇന്ത്യൻ മഹാരാജാസിനെ നയിക്കുന്നത്, അയർലണ്ടിന്റെ കെവിൻ ഒബ്രിയാനും സിബാബ് വെൻ താരം ഹാമിൾട്ടൺ മസാകാഡ്സയും ആണ് വേൾഡ് ജയന്റ്സിനായി ഓപ്പണർമാരായി ഇറങ്ങിയത്,
ഇരുവരും ടീമിനായി മികച്ച പ്രകടനം കാഴ്ച വെച്ചു, ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ട് കെട്ട് ഉണ്ടാക്കി, 52 റൺസെടുത്ത കെവിൻ ഒബ്രിയാന്റെ ഇന്നിങ്ങ്സാണ് വേൾഡ് ജയന്റസിന് മികച്ച തുടക്കം സമ്മാനിച്ചത്.
പങ്കജ് സിംഗ് ഇന്ത്യയ്ക്കായി മികച്ച രീതിയിൽ പന്തെറിഞ്ഞു, മസാകാഡ്സയെ വീഴ്ത്തി പങ്കജ് സിംഗ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ജോഗിന്ദർ ശർമ മികച്ച രീതിയിൽ കെവിൻ ഒബ്രിയാനെയും വീഴ്ത്തിക്കൊണ്ട് ഇന്ത്യയെ മുന്നിലെത്തിച്ചു.
അവസാന ഓവറുകളിൽ തകർത്തടിച്ച് ദിനേശ് രാംദിൻ (42) റൺസ് എടുത്ത് 170/8 എന്ന മികച്ച സ്കോറിൽ എത്തിച്ചു, 4 ഓവറിൽ ഒരു മെയിഡിൻ ഓവറടക്കം 26 റൺസ് മാത്രം വിട്ട് കൊടുത്ത് പങ്കജ് സിംഗ് 5 വിക്കറ്റ് നേടി.
ശ്രീശാന്ത് ഇന്നത്തെ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി, 3 ഓവറിൽ 42 റൺസ് ആണ് താരം വഴങ്ങിയത്, 19ആം ഓവറിൽ 5 ഫോറടക്കം 22 റൺസ് ആണ് ശ്രീശാന്ത് വഴങ്ങിയത്.