വേൾഡ് റോഡ് സേഫ്റ്റി ലീഗിൽ സൗത്ത്ആഫ്രിക്ക ലെജൻഡ്‌സും ശ്രീലങ്ക ലെജൻഡ്‌സും തമ്മിലുള്ള മത്സരത്തിനിടെ അവിശ്വസനീയമായ ഡൈവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് 45കാരനായ ദിൽഷൻ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സൗത്ത്ആഫ്രിക്കൻ ഇന്നിംഗ്‌സിന്റെ നാലാം ഓവറിലെ ആദ്യ പന്തിലാണ് ഈ സംഭവം.
ഇസുറു ഉദനയുടെ ഡെലിവറിയിൽ വാൻ വികും ഗള്ളിയിലൂടെ അടിച്ചു വിടുകയായിരുന്നു. തൊട്ടു സമീപത്ത് ഉണ്ടായിരുന്ന ദിൽഷൻ വായുവിലൂടെ ഉയർന്ന് ഇരു കൈയിലുമായി പിടിച്ചു. ദിൽഷന്റെ ഫീല്ഡിങ്ങിൽ ആശ്ചര്യപ്പെട്ട സഹതാരങ്ങൾ ഉടനെ അഭിനന്ദിക്കാൻ ദിൽഷൻ അരികിൽ എത്തുകയും ചെയ്തു.
അതേസമയം 166 റൺസ് ചെയ്‌സ് ചെയ്യുന്ന സൗത്താഫ്രിക്ക ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 121 റൺസ് നേടിയിട്ടുണ്ട്. 53 പന്തിൽ 74 റൺസുമായി വൻ വികും 1 റൺസുമായി ജോന്റി റോഡ്സുമാണ് ക്രീസിൽ. ദിൽഷൻ, മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
നേരെത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മെൻഡിസിന്റെയും(27 പന്തിൽ 43*) തരംഗയുടെയും(27 പന്തിൽ 36) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ നേടിയത്.ക്യാപ്റ്റൻ ദിൽഷൻ 2 പന്തിൽ 1 റൺസ് നേടി പുറത്തായി നിരാശപ്പെടുത്തി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ക്രുഗർ 2 വിക്കറ്റും ബോത ഫിലാണ്ടർ എന്നിവർ ഓരോ വിക്കറ്റും നേടി.